ചൂട് കുറഞ്ഞ, ജീവനുള്ള വീട് നിർമ്മിക്കാൻ ഒരു ഉദാഹരണം

ഈ വീടും ഇതിലെ താമസക്കാരെപ്പോലെതന്നെ ജീവനുള്ളതാണ്. കാറ്റിന്റെ ദിശക്കനുസരിച്ച് വീടിന്റെ ശ്വാസനാളങ്ങൾ തുറന്നിടുകയും ചെറിയ ജലാശയവും പച്ചതുരുത്തും പാർപ്പിടത്തിന്റെ ഭാഗമാക്കി നിഷ്ക്രീയ ശീതികരിണികൾ ഒരുക്കുകയും ചെയ്തതോടെ ട്രോപ്പിക്കൽ മേഖലയെ ട്രാപ്പിലാക്കുന്ന ഉഷ്ണത്തെ ഈ വീട് ന്റെ പടിക്ക് പുറത്താക്കി.

സംരചനയിലൂടെയും സാക്ഷാത്കാരത്തിലൂടെയും ഈ വീടിനെ ജീവനുള്ളതാക്കിയത് ആർക്കിടെക്റ്റുമാരായ ഹരികൃഷ്ണന്റെയും നീനുവിന്റെയും നേതൃത്വത്തിലുള്ള ടീമാണ്.

കൊല്ലം കരുനാഗപ്പള്ളിയിലുള്ള ജയചന്ദ്രൻ-സിനി ദമ്പതികൾക്കായി ഒരുക്കിയിരിക്കുന്നതാണ് ഈ ഇന്ത്യൻ ട്രോപ്പിക്കൽ ഹൗസ്.

പ്രവാസി കുടുംബമായതുകൊണ്ടുതന്നെ ആധുനിക സൗകര്യങ്ങളും സജ്ജീകരണങ്ങളും വീട്ടകത്ത് വേണമെന്ന് നിഷ്കർഷിച്ചിരുന്നു.

12 സെന്റിന്റെ നീളൻ പ്ലോട്ടിലാണ് വീട്. പ്ലോട്ടിന് അനുയോജ്യമായ രീതിയിൽ രൂപകൽപന നടത്തിയപ്പോൾ മിനിമം സ്ഥലത്ത് ഗൃഹനിർമ്മാണം നടത്തി ബാക്കി സ്ഥലം ലാൻഡ്സ്‌കേപ്പിനായി മാറ്റിവെക്കുന്ന രീതിയാണ് വാസ്തുശില്പികൾ അവലംബിച്ചിരിക്കുന്നത്.

കാർ പോർച്ച്, സിറ്റൗട്ട്,പൂജ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഗ്രീൻ കോർട്ട്, വാട്ടർ ബോഡി, സ്റ്റെയർ, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, നാല് കിടപ്പുമുറികൾ, അപ്പർ ലിവിങ്, ടെറസ് എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ.

വീട് ഉൾത്തളം കാണാം

പ്രാദേശിക സാമഗ്രികൾ കൊണ്ടാണ് വീടിന്റെ ഘടന തീർത്തിരിക്കുന്നത്. പടിഞ്ഞാറോട്ട് അഭിമുഖമായിട്ടാണ് വീടിന്റെ സ്ഥാനം.

ഡബിൾ ലെയർ വാളും ലാട്രൈറ്റ് ക്ലാഡിങ്ങും കൊണ്ടാണ് പടിഞ്ഞാറൻ വെയിലിനെ പ്രതിരോധിക്കുന്നത്.

പഴയ ‘കയ്യല’യുടെ മാതൃകയിലാണ് കോംപൗണ്ട് വാൾ. മുറ്റത്ത് നാച്ചുറൽ സ്റ്റോൺ പേവ് ചെയ്തിരിക്കുന്നു. തദ്ദേശീയമായ\ചെടികൾ കൊണ്ടാണ് ലാൻഡ്‌സ്‌കേപ്പ് മനോഹരമാക്കിയിരിക്കുന്നത്.

മെതേർഡ് സ്റ്റീൽ കൊണ്ടാണ് ബാൽക്കണിക്ക് സുരക്ഷ നൽകിയിട്ടുള്ളത്. ചതുരജ്യാ മിതിയിലാണ് ബാഹ്യാകൃതി തരപ്പെടുത്തിയിരിക്കുന്നത്. ജി ഐ മെഷും ട്യൂബും കൊണ്ടാണ് ഗേറ്റ്.

കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിന് വീട്ടുടമസ്ഥർ നൽകിയ സ്വാതന്ത്യ്രം ആണ് അകത്തളം കൂൾ ആക്കിയത്.

കാറ്റും വെളിച്ചവും ഇന്റീരിയറിലേക്ക് എത്തിക്കുന്നതിനുള്ള എല്ലാ മാർഗ്ഗങ്ങളും തുറന്നിട്ടിരിക്കുകയാണ്. വിട്രിഫൈഡ് ഗ്ലോസി ടൈലാണ് ഫ്ലോറിങ്ങിന്.

സോളിഡ് വുഡിലാണ് ഫർണിച്ചർ. ഷെൽഫുകൾ തയ്യാറാക്കിയിരിക്കുന്നത് പ്ലൈവുഡും ലാമിനേറ്റും കൊണ്ടാണ്.ഇന്റീരിയർ ട്രാഫിക്ക് പരമാവധി കുറയ്ക്കുന്ന വിധത്തിലാണ് ഇടങ്ങൾ പൊസിഷൻ ചെയ്തിരിക്കുന്നത്. പൊതുയിടങ്ങൾ വർണാഭമാണ്.

സീലിങ്ങിലെ ട്രീറ്റ്മെന്റിന് കയ്യടി നൽകണം. ഓക്സൈഡും വൈറ്റ്-ഗ്രേ സിമന്റുകൾ തട്ട് വാർക്കുന്ന സമയത്ത് ആദ്യം അപ്ലൈ ചെയ്താണ് ഇത്തരത്തിലുള്ള സീലിങ് തയ്യാറാക്കിയിരിക്കുന്നത്. സ്റ്റെയർകേസ് മെറ്റലിലാണ്. ട്രെഡ് വുഡിലാണ്.

പുനരുപയോഗിക്കാവുന്ന സാമഗ്രികളും ഗൃഹാന്തരീഷം ഫങ്ങ്ഷണലാക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്. ഗ്രീൻ കോർട്ടും ജലാശയവും അകത്തളം ഊർജ്ജസ്വലമാക്കുന്നതിനും കൂൾ ആക്കുന്നതിനും സഹായിക്കുന്നുണ്ട്.

ഹോട്ട് എയർ പോകുന്നതിനും സ്വാഭാവിക പ്രകാശം നിറയ്ക്കുന്നതിനുമുള്ള രീതിയിലാണ് മുകൾനില ഒരുക്കിയിരിക്കുന്നത്.


പൊതുയിടങ്ങളൊക്കെ കൂട്ടിയിണക്കിയും കിടപ്പുമുറികൾ തികഞ്ഞ സ്വകാര്യതയോടെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. കാന്റിലിവർ ഘടനയിലാണ് മാസ്റ്റർ ബെഡ്‌റൂം.

എളുപ്പത്തിൽ മെയിന്റെയിൻ ചെയ്യാൻ പാകത്തിനാണ് അകത്തളം. അനാവശ്യ സാമഗ്രികൾ ഒന്നുമില്ല. വീട് അടച്ചിട്ട് യാത്ര പോയാലും വീടിന്റെ നിഷ്ക്രിയ ശീതീകരണ സംവിധാനം പ്രവർത്തിക്കുന്നതിനാൽ വീട്ടകം എപ്പോഴും ഫ്രഷായിട്ടിരിക്കുന്നതാണ്.

പ്ലൈവുഡും പ്ലാൻലാക്ക് ഗ്ലാസും കൊണ്ടാണ് കിച്ചൻ. വർക്ക്ടോപ്പ് ഗ്രാനൈറ്റിലാണ്. സ്റ്റോറേജിന്‌ ആവശ്യത്തിന് സൗകര്യം നൽകിയിട്ടുണ്ട്.

ഒരു പ്രത്യേകം നിഷ് നൽകി കഴുകിയ പാത്രങ്ങൾ ഉണക്കിയെടുക്കുന്നതിനും സൗകര്യമുണ്ട്.

ട്രോപ്പിക്കൽ മേഖലയിലെ ഉഷ്ണത്തെ എങ്ങനെ വീടിന് പുറത്താക്കി ഇന്റീരിയർ എപ്പോഴും കൂൾ ആക്കാമെന്നതാണ് ഈ വീടിന്റെ സംരചനയും നിർവ്വഹണവും നമ്മുക്ക് കാണിച്ചു തരുന്നത്. ഒപ്പം ചൂടില്ലാത്ത വീടുകളിലേക്ക് ഒരു വഴികാട്ടിയാണ് ഈ ഭവനം.

19 ലക്ഷത്തിന് ഒരു അതിഗംഭീര വീട്!! 1500 sq.ft വിസ്താരം

Client – Jayachandran & Sini

Location – Karunagapally, Kollam

Area – 3000 sqft

Plot – 12 cent

Design – Ar.Harikrishnan & Ar.Neenu Elizabeth

No Architects Designers and Social Artists, Kollam

courtesy : fb group