ലിവിങ് ഏരിയയും വ്യത്യസ്ത ഡിസൈനുകളും.നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒഴിച്ചു കൂടാനാവാത്ത ഒന്നായി ലിവിങ് ഏരിയകൾ മാറിക്കഴിഞ്ഞു.

ഒരു ലിവിങ് ഏരിയ എന്നതിൽ നിന്നും വ്യത്യസ്തമായി രണ്ടോ മൂന്നോ ലിവിങ് ഏരിയകൾ നൽകുന്ന രീതികളും ഇപ്പോൾ കണ്ടു വരുന്നുണ്ട്.

കോമൺ ലിവിങ്,ഫാമിലി ലിവിങ്, അപ്പർ ലിവിങ് എന്നിങ്ങനെ വ്യത്യസ്ത രീതിയിൽ ലിവിങ് ഏരിയകൾ തരം തിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്.

വീട്ടിലേക്ക് വരുന്ന അതിഥികളെ സ്വീകരിക്കുന്ന ഇടം എന്ന രീതിയിൽ ലിവിങ് ഏരിയ ഭംഗിയായും വൃത്തിയായും സൂക്ഷിക്കേണ്ടത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്.

ലിവിങ് ഏരിയ യിലെ കൊണ്ടുള്ള ഉപയോഗങ്ങളും നിർമാണരീതിയും അറിഞ്ഞിരിക്കാം.

ലിവിങ് ഏരിയയും വ്യത്യസ്ത ഡിസൈനുകളും .

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒരു ലിവിങ് ഏരിയ നൽകിയ ശേഷം ഫാമിലി ആഘോഷങ്ങൾക്കും മറ്റുമായി ഒരു ഫാമിലി ലിവിങ് കൂടി നൽകുന്ന രീതിയാണ് ഇപ്പോൾ കൂടുതലായും കണ്ടു വരുന്നത്.

വീട്ടിലേക്ക് വരുന്ന എല്ലാ അതിഥികളും ഫാമിലി ലിവിങ്ങിലേക്ക് വരേണ്ട ആവശ്യമില്ല എന്നത് കണക്കിലെടുത്തു കൊണ്ടാണ് ഇത്തരത്തിൽ 2 ലിവിങ് ഏരിയകൾ ഗ്രൗണ്ട് ഫ്ലോറിൽ തന്നെ നൽകുന്നത്.

അതോടൊപ്പം തന്നെ വീടിന് സ്റ്റെയർകെയ്സ് നൽകുന്നുണ്ടെങ്കിൽ കയറി വരുന്ന ഭാഗത്ത് ഒരു അപ്പർ ലിവിങ് നൽകുന്ന രീതിയും ഇപ്പോൾ കണ്ടു വരുന്നുണ്ട്.

കോമൺ ലിവിങ് ഏരിയ തന്നെയാണ് മിക്ക ആളുകളും ടിവി യൂണിറ്റ് സജ്ജീകരിക്കാനായി തിരഞ്ഞെടുക്കുന്നത്.

വീട്ടിലെ കുടുംബാംഗങ്ങൾക്കും വരുന്ന അതിഥികൾക്കും ഒരുമിച്ചിരുന്ന് സമയം ചിലവഴിക്കാനുള്ള ഒരിടം എന്ന രീതിയിൽ ഫാമിലി ലിവിങ് ഉപയോഗപ്പെടുത്താം.

ചുമരുകൾ ഇല്ലാത്ത രീതിയിൽ ലിവിങ് ഏരിയ നൽകുന്ന രീതി

വീടിന്റെ മറ്റ് ഭാഗങ്ങളെ വേർതിരിക്കാനായി പ്രത്യേക പാർട്ടീഷനുകൾ ഒന്നും നൽകാതെ പൂർണമായും ഓപ്പണായി നൽകുന്ന ലിവിങ് ഏരിയകളോടാണ് ഇപ്പോൾ പലർക്കും പ്രിയം.

പൂർണ്ണമായും ഓപ്പൺ രീതി പിന്തുടർന്നു കൊണ്ട് നിർമ്മിക്കുന്നതിനാൽ ഡൈനിങ് ഏരിയ,കിച്ചൻ എന്നിവിടങ്ങളിലേക്കും പാർട്ടീഷൻ നൽകുന്നില്ല.

ഓപ്പൺ രീതിയിലാണ് ലിവിങ് ഏരിയ നൽകുന്നത് എങ്കിൽ എല്ലാ ഭാഗങ്ങളിലേക്കും തിരഞ്ഞെടുക്കുന്ന ഫ്ലോറിങ്, കർട്ടനുകൾ, പെയിന്റ് എന്നിവ ഒരേ തീമിൽ തന്നെ പിന്തുടരാനായി ശ്രദ്ധിക്കണം.

ഇത്തരത്തിൽ ലിവിങ് ഏരിയയും,ഡൈനിങ് ഏരിയയും,കിച്ചണും ഓപ്പണാക്കി നൽകുമ്പോൾ വീടിന് കൂടുതൽ വിശാലത തോന്നിപ്പിക്കുന്നതിന് സഹായിക്കും.

ആധുനിക രീതിയിൽ ഡിസൈൻ ചെയ്യുന്ന ലിവിങ് ഏരിയ കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നതിനും ശുദ്ധ വായു വീട്ടിനകത്തേക്ക് എത്തിക്കുന്നതിലും ശ്രദ്ധ നൽകുന്നുണ്ട്.

അതുകൊണ്ടുതന്നെ ലിവിങ് ഏരിയയിൽ കർട്ടൻ വാളുകൾ നല്കിയും, ഇൻഡോർ പ്ലാന്റുകൾ സെറ്റ് ചെയ്തും കൂടുതൽ ഭംഗിയാക്കാനായി ശ്രമിക്കുന്നു.

ലിവിങ് ഏരിയയും വ്യത്യസ്ത ഡിസൈനുകളും ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ

വളരെ ലളിതമായതും അതേസമയം കാഴ്ചയിൽ ഭംഗി തോന്നിപ്പിക്കുന്ന തുമായ ഫർണിച്ചറുകൾ ലിവിങ് ഏരിയയിലേക്ക് തിരഞ്ഞെടുക്കാനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്. സോഫ, കസേരകൾ, ദിവാൻ എന്നിവ സെറ്റ് ചെയ്ത് നൽകാനായി ലിവിങ് ഏരിയയിൽ ഒരു പ്രത്യേക ഇടം കണ്ടെത്തേണ്ടതുണ്ട്.സോഫക്ക് ലെതർ മെറ്റീരിയൽ തിരഞ്ഞെടുത്ത് വെൽവെറ്റ് കുഷ്യനുകൾ വൈബ്രന്റ് നിറങ്ങളിൽ ഉപയോഗപ്പെടുത്താൻ ആളുകൾ ഇഷ്ടപ്പെടുന്നു.

അലങ്കാരങ്ങൾക്ക് വലിയ പ്രാധാന്യം നൽകാതെ മിനിമൽ ഡിസൈൻ ഫോളോ ചെയ്യാനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്. ലിവിങ്‌ ഏരിയയുടെ സൈസ് അനുസരിച്ചു വേണം സോഫ, കോഫി ടേബിൾ എന്നിവ തിരഞ്ഞെടുക്കാൻ. ബിൽറ്റ് ഇൻ രീതിയിലുള്ള ഫർണിച്ചറുകളും സ്റ്റോറേജ് ടൈപ്പ് ഫർണിച്ചറുകളും ലിവിങ് ഏരിയയിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു.

അപ്പർ ലിവിങ് നൽകുമ്പോൾ

വീടിന് അപ്പർ ലിവിങ് നൽകുന്നുണ്ടെങ്കിൽ ഹോം തിയേറ്റർ പോലുള്ള കാര്യങ്ങൾ സെറ്റ് ചെയ്ത് നൽകാവുന്നതാണ്.അപ്പർ ലിവിങ്ങിൽ ഹാങ്ങിങ് ചെയറൂകൾ, ഒരു ദിവാൻ എന്നിവ സെറ്റ് ചെയ്ത് നൽകാം. ഫാമിലി ഫംഗ്ഷനുകൾ നടക്കുന്ന സമയത്ത് നല്ല രീതിയിൽ ഉപയോഗപ്പെടുത്താനും ഇത്തരം ഇടങ്ങൾ ഉപകാരം ചെയ്യും.

അപ്പർ ലിവിങ്ങിൽ ആവശ്യത്തിന് സ്പേസ് നൽകുന്നില്ല എങ്കിൽ അവിടെ ഇൻഡോർ പ്ലാന്റുകൾ നൽകി പച്ചപ്പ് നിറയ്ക്കാവുന്നതാണ്. ലിവിങ്ങിൽ നിന്നും ബാൽക്കണിയിലേക്ക് ഉള്ള എൻട്രി, ടോപ് ഫ്ലോറിൽ നൽകിയിട്ടുള്ള ബെഡ്റൂ മുകളിലേക്കുള്ള എൻട്രി എന്നിവ മാത്രം നൽകുന്ന രീതിയിലും ഈ ഒരു ഭാഗം ഉപയോഗപ്പെടുത്താവുന്നതാണ്. അതേസമയം അപ്പർ ലിവിങ് നൽകുന്നതു കൊണ്ട് ഏതെങ്കിലും രീതിയിൽ ഉള്ള ഗുണങ്ങൾ ഉണ്ടോ എന്ന കാര്യം മനസ്സിലാക്കിയതിനു ശേഷം മാത്രം അവ നൽകണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കാം.

ലിവിങ് ഏരിയയും വ്യത്യസ്ത ഡിസൈനുകളും മനസിലാക്കി കൊണ്ട് അവ ഡിസൈൻ ചെയ്യാം.