ഫോൾഡബിൾ ഉൽപ്പന്നങ്ങൾ വീട് ഭംഗിയാക്കുമ്പോൾ.നമ്മുടെ നാട്ടിലെ വീടുകളിൽ ഇന്ന് നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം സ്ഥലപരിമിതി തന്നെയാണ്.
എന്നാൽ സ്ഥല പരിമിതി മനസിലാക്കി ഉപയോഗപ്പെടുത്താവുന്ന നിരവധി ഉൽപ്പന്നങ്ങൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.
ഉദാഹരണത്തിന് ഫോൾഡബിൾ ടൈപ്പ് ഫർണിച്ചറുകൾ, ഡോർ, പാർട്ടീഷനുകൾ എന്നിവയെല്ലാം വ്യത്യസ്ത മെറ്റീരിയലുകളിൽ ലഭ്യമാണ് എന്നതാണ് വസ്തുത.
വീട്ടിൽ കൂടുതൽ സ്റ്റോറേജ് ഒരുക്കുകയും അതേസമയം കാഴ്ചയും കൗതുകവും ഉണർത്തുകയും ചെയ്യാവുന്ന ഒന്നാണ് ഫോൽഡബിൾ ടൈപ്പ് ഫർണിച്ചറുകൾ.
ഫർണിച്ചറുകളിൽ മാത്രമല്ല ഡോറുകളിലും, വിൻഡോയിലും ഈ ഒരു രീതി പരീക്ഷിക്കാൻ സാധിക്കും.
ഫോൾഡബിൾ ഐറ്റംസ് വീട്ടിലേക്ക് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി അറിഞ്ഞിരിക്കാം.
ഫോൾഡബിൾ ഉൽപ്പന്നങ്ങൾ വീട് ഭംഗിയാക്കുമ്പോൾ.
സ്ഥലം കുറവുള്ള വീടുകളിൽ വളരെയധികം ട്രെൻഡിങ് ആയി മാറിയിരിക്കുന്ന ഒന്നാണ് ഫോൽഡബിൾ ടൈപ്പ് ഫർണിച്ചറുകൾ.
ലിവിങ് ഏരിയയിൽ ഫോൾഡ് ചെയ്ത് ഉപയോഗപ്പെടുത്താവുന്ന സോഫ, കോഫി ടേബിൾ, ചെയർ എന്നിവയെല്ലാം മിക്ക വീടുകളിലും സ്ഥാനം പിടിച്ചിരിക്കുന്നു.
ആവശ്യമുള്ള സമയത്ത് മാത്രം ഓപ്പൺ ചെയ്തു ഉപയോഗിക്കുകയും ബാക്കി സമയങ്ങളിൽ അവ ഏതെങ്കിലുമൊരു കോർണറിലേക്ക് മാറ്റി വക്കാനും ഇത്തരം ഫർണിച്ചറുകൾ ഉപയോഗിക്കുന്നത് വഴി സാധിക്കും.
ഫോൺ ഡബിൾ ടൈപ്പ് സോഫ കളിൽ തന്നെ സോഫാ കം ബെഡ് രീതിയിൽ ഉള്ളവയും കൂടുതലായി ഉപയോഗപെടുത്തുന്നു.
സ്റ്റോറേജ് രീതി നൽകി കൊണ്ട് ഉപയോഗപ്പെടുത്താവുന്ന ഫോൽഡബിൾ ഫർണീച്ചറുകൾക്കും വലിയ ഡിമാൻഡ് ആണ് ഇപ്പോൾ ഉള്ളത്.
ഡൈനിംഗ് ഏരിയയിലേക്ക് ഡൈനിങ് ടേബിൾ തിരഞ്ഞെടുക്കുമ്പോൾ കുറച്ച് സ്ഥലം മാത്രമാണ് ഉള്ളത് എങ്കിൽ ഫോൾഡബിൾ രീതിയിൽ ടേബിൾ മടക്കി വെച്ച് ഉപയോഗിക്കാവുന്നവ തിരഞ്ഞെടുത്താൽ കൂടുതൽ നല്ലതായിരിക്കും.
ഫോൾഡബിൾ ടൈപ്പ് വാതിലുകളും, ജനാലകളും
ഫർണിച്ചറുകളിൽ മാത്രമല്ല വാതിലുകൾ, ജനാലകൾ എന്നിവയിലും ഫോൾഡബിൾ രീതി പരീക്ഷിക്കാവുന്നതാണ്. പൂർണ്ണമായും മടക്കി ഉപയോഗിക്കാവുന്ന രീതിയിലുള്ള ജനാലകൾ ലിവിങ് ഏരിയ ഡൈനിങ് എന്നിവടങ്ങളിൽ പരീക്ഷിക്കാവുന്നതാണ്. മരത്തിന്റെ ഡോറുകൾ നൽകുമ്പോഴും ഇത്തരത്തിലുള്ള ഒരു രീതി പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ല. തടിയും ഗ്ലാസും ചേർന്ന ഒരു കോമ്പിനേഷൻ തന്നെ ഫോൽഡബിൾ രീതിയിൽ തിരഞ്ഞെടുക്കാം.ഡൈനിങ് ഏരിയ, കിച്ചൺ എന്നിവയെ തമ്മിൽ വേർ തിരിക്കുന്ന ഭാഗത്ത് ഫോൾഡബിൾ ടൈപ്പ് പാർട്ടീഷനുകളാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അവ കാഴ്ചയിൽ ഭംഗി തരികയും അതേസമയം ആവശ്യമില്ലാത്ത സമയങ്ങളിൽ മടക്കി വക്കാനും സാധിക്കും
. ഇത്തരത്തിലുള്ള രീതികൾ പരീക്ഷിക്കുന്നത് വഴി വീടിനകത്ത് കൂടുതൽ സ്ഥലം തോന്നിപ്പിക്കുന്ന ഒരു ഫീൽ ലഭിക്കുന്നതാണ്. ഫോൾഡബിൾ ടൈപ്പ് പാർട്ടീഷനുകൾ ഉപയോഗപ്പെടുത്തുമ്പോൾ ഗ്ലാസ്,തടി എന്നിവയ്ക്കു പകരമായി സിഎൻ സി കട്ടിംഗ് പാറ്റേണുകൾ, പ്ലൈവുഡ് പോലുള്ള മെറ്റീരിയലുകളിൽ നിർമ്മിച്ച പാർട്ടീഷനുകൾ എന്നിവ വേണമെങ്കിലും പരീക്ഷിക്കാം. മാറുന്ന ട്രെൻഡ് അനുസരിച്ച് ഫോൾഡബിൾ പാർട്ടീഷൻ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വുഡൻ ഫിനിഷിങ്ങിൽ കൊത്തുപണികൾ നൽകുന്ന രീതി ഉപയോഗപെടുത്താം.
ബെഡ്റൂം ഒരുക്കുമ്പോൾ
ഫോൾഡബിൾ ഫർണിച്ചറുകൾ ഏറ്റവും നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ അനുയോജ്യമായ ഒരിടം ബെഡ്റൂം തന്നെയാണ്. ജോലി ചെയ്യുന്നതിന് ആവശ്യമായ ഒരു ടേബിൾ നൽകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഏതെങ്കിലും ഒരു ഭിത്തിയോട് ചേർന്ന് ചെറിയ രീതിയിൽ ഫോൾഡ് ചെയ്ത് ഉപയോഗിക്കാവുന്ന സ്റ്റാൻഡ് നൽകി ഒരു ചെയർ കൂടി നൽകാവുന്നതാണ്. ജോലി ചെയ്യേണ്ട സമയങ്ങളിൽ മാത്രം ടേബിൾ ഉപയോഗപ്പെടുത്തുകയും അല്ലാത്ത സമയത്ത് മുകളിലേക്ക് കയറ്റി വയ്ക്കാവുന്ന രീതിയിലും ഇവ സെറ്റ് ചെയ്തു നൽകാം.
കുട്ടികൾക്കാവശ്യമായ സ്റ്റഡി ടേബിൾ തയ്യാറാക്കുമ്പോഴും ഈ ഒരു രീതി തന്നെ പരീക്ഷിക്കാവുന്നതാണ്. ബെഡ് റൂമിനോട് ചേർന്ന് ബാൽക്കണി നൽകുന്നുണ്ടെങ്കിൽ ആവശ്യമുള്ള സമയങ്ങളിൽ മാത്രം ഇരിക്കാനായി ഒരു ചെയറും ഫോൾഡ് ചെയ്ത് വെക്കാവുന്ന രീതിയിലുള്ള കോഫി ടേബിളും നൽകാവുന്നതാണ്. പ്രധാനമായും വായന പോലുള്ള വിനോദങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഈ ഒരു രീതി തീർച്ചയായും ഉപകാരപ്പെടും.
ഫോൾഡബിൾ ഉൽപ്പന്നങ്ങൾ വീട് ഭംഗിയാക്കുമ്പോൾ അവ ഉപയോഗിക്കാവുന്ന ഇടങ്ങൾ കൂടി മനസ്സിലാക്കാം.