19 ലക്ഷത്തിന് ഒരു അതിഗംഭീര വീട്!! 1500 sq.ft വിസ്താരം

മലപ്പുറം മഞ്ചേരിയിലെ അത്യധികം ക്യൂട്ടായ, മിനിമലിസ്റ്റിക് രീതിയിൽ ചെയ്ത് ഒരു സർഗ്ഗാത്മക വീട്

Built up Area: 1450 sqft Total Cost: 19 Lakh

Location: Payyanad, Manjeri

Site area – 55 cent

Owner- Kamaal

Design- Safeer Edaloli

സ്‌കൂൾ അധ്യാപകനായ കമാലിന്റെ  പൂർവവിദ്യാർഥി കൂടിയാണ് ഡിസൈനർ സഫീർ എന്നൊരു പ്രത്യേകത കൂടിയുണ്ട് ഇതിന്.

മഞ്ചേരിക്കടുത്ത് പയ്യനാടാണ് ഈ പുതിയ വീട്. കാലപ്പഴക്കത്തിൽ വാസയോഗ്യമല്ലാതായ തറവാട് പൊളിച്ചാണ് വീട് പണിതത്. ഒരുപാട് പണം ചിലവാക്കാതെ, ഒരുനിലയിൽ പരമാവധി സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു കമാലിന്റെ ആവശ്യം. ഇതനുസരിച്ചാണ് വീട് ഒരുക്കിയിട്ടുള്ളത്. 

GI ട്രസ് വർക്ക് ചെയ്താണ് മേൽക്കൂര ഒരുക്കിയത്. ഇതിൽ പഴയ തറവാട്ടിലെ ഓടുകൾ പരമാവധി പുനരുപയോഗിച്ചു. ഇതിനു താഴെ പൂവോട് വിരിച്ചത് ഭംഗിക്കൊപ്പം ചൂട് കുറയ്ക്കാനും സഹായിക്കുന്നു. സീലിങ് ഉയരത്തിൽ ഒരുക്കിയതിനാൽ, മെസനൈൻ ഫ്ലോർ നൽകി ഇരുനിലയുടെ സൗകര്യങ്ങളും ഉള്ളിൽ ലഭ്യമാകുന്നു.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ് ഹാൾ, മെസനൈൻ സ്റ്റഡി ഏരിയ, മൂന്നു കിടപ്പുമുറികൾ, കിച്ചൻ , എന്നിവയാണ് 1450 ചതുരശ്രയടിയിൽ ഒരുക്കിയത്. 

തുറസായ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇത് വിശാലമായ ഒരു ഹാളിലേക്ക് പ്രവേശിക്കുന്ന അനുഭവം നൽകുന്നു. ഗ്രേ ഫിനിഷുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്.

ഡൈനിങ് മേൽക്കൂരയുടെ ഉയരം കുറച്ച് ഇതിനുമുകളിലാണ് ഇടത്തട്ട് പണിതത്. ഇവിടം കുട്ടികളുടെ സ്റ്റഡി ഏരിയ ആക്കിമാറ്റി. ഇതിനോടുചേർന്നു വലിയ ജാലകങ്ങൾ ഉയരത്തിൽ നൽകി. ഇതിലൂടെ കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു.

സസ്‌പെൻഡഡ്‌ ശൈലിയിലുള്ള സ്റ്റെയർകേസ് ശ്രദ്ധേയമാണ്. സ്റ്റെയിൻലെസ് സ്റ്റീൽ നൂലാണ് കൈവരികളായി നൽകിയത്. 

രണ്ടു കിടപ്പുമുറികൾക്ക് അറ്റാച്ഡ് ബാത്റൂം നൽകി. ഒരു കോമൺ ബാത്റൂമും നൽകി. അത്യാവശ്യം സ്റ്റോറേജ് സ്‌പേസും മുറികളിൽ ക്രമീകരിച്ചു. 

എസിപി ഷീറ്റ് കൊണ്ട് അലുമിനിയം ഫാബ്രിക്കേഷൻ ചെയ്താണ് കിച്ചൻ ക്യാബിനറ്റ് ഒരുക്കിയത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 19 ലക്ഷത്തിനു വീട് പൂർത്തിയായി. അങ്ങനെ കമാൽ മാഷും കുടുംബവുംപി ആഗ്രഹിച്ചത് പോലെ പോക്കറ്റിലൊതുങ്ങുന്ന വീട്!!

ചെലവ് കുറച്ച ഘടകങ്ങൾ: 

ഫർണിഷിങ് ലളിതമാക്കി. 

ഷോ വോൾ, ഫോൾസ് സീലിങ്, പാനലിങ് ഒഴിവാക്കി. 

പറമ്പിലെ മരങ്ങൾ തന്നെ തടിപ്പണിക്കുപയോഗിച്ചു. 

തറവാട്ടിലെ പഴയ ഓട് പുനരുപയോഗിച്ചു. 

അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു കിച്ചൻ ഒരുക്കി.

Design- Safeer Edaloli

The Base concepts

Manjeri

Mob- 97444 35000

Budget – Rs 19 Lakh

Courtesy: Fb group