ബിൽറ്റ് ഇൻ ഫർണിച്ചർ – ഒരു ട്രെൻഡ് ആകുമ്പോൾ. അറിയാം.

സ്ഥലക്കുറവ് ഉള്ള വീടുകളിൽ ബിൽറ്റ് ഇൻ ഫർണിച്ചർ നല്ല ഒരു തിരഞ്ഞെടുപ്പ്‌ തന്നെയാണ്.കൂടുതൽ മനസ്സിലാക്കാം

ഒരു കെട്ടിടം വച്ചാൽ മാത്രം വീട് ആകില്ല, മനസ്സിനിണങ്ങിയ ഫർണിച്ചറുകളും, അതിനൊത്ത് അലങ്കാരങ്ങളും കൊണ്ട് അകത്തളങ്ങൾ മനോഹരമാക്കുകയും ചെയ്യുമ്പോഴാണ് ഒരു വീട് രൂപപ്പെടുന്നത്.

പക്ഷേ, വീടുപണിയുടെ അവസാനഘട്ടമെത്തുമ്പോഴേക്കും കൈയിൽ കരുതി വച്ചിരുന്ന പണവും അതിൽ കൂടുതലും ചെലവായിട്ടുണ്ടാകും.

പിന്നെ, മനസ്സിൽ സങ്കൽപിച്ച ഫർണിച്ചർ ഉപേക്ഷിച്ച് ബജറ്റിന് ഒത്തപോലെ എന്തെങ്കിലും തട്ടിക്കൂട്ടി ഒപ്പിച്ചെടുക്കുന്ന അവസ്ഥയാണ് പലയിടത്തും ഉണ്ടാകാറുള്ളത്.

ഇങ്ങനെ ഫർണിച്ചർ ഒരുക്കുന്നത് ഒരു തരത്തിലും ഗുണം ചെയ്യുകയില്ല പകരം ആവശ്യവും അലങ്കാരവും അറിഞ്ഞ് ഫർണിച്ചർ തിരഞ്ഞെടുത്താൽ വീട് മനോഹരമായി ചെയ്യാം.

ഇത്തരത്തിലുള്ള ഉപയോഗങ്ങൾ തിരക്കി നടക്കുന്നവർക്ക് മികച്ച ഒരു തിരഞ്ഞെടുപ്പ് ആകും ബിൽറ്റ് ഇൻ ഫർണിച്ചർ.

വീടു പണിയുമ്പോൾ തന്നെ ഫർണിച്ചർ യഥാസ്ഥാനത്ത് പണിതു പോകാമെന്നതാണ് മെച്ചം. ബിൽറ്റ് ഇൻ ഫർണിച്ചർ സാമ്പത്തിക ലാഭമുണ്ടാക്കുന്നതു മാത്രമല്ല, സൗകര്യപ്രദവുമാണ്. കൂടാതെ, സ്റ്റോറേജ് സൗകര്യവും അവ നൽകുന്നുണ്ട്.

ചെറിയ സ്ഥലത്ത് വയ്ക്കുന്ന ചെറിയ വീടുകൾക്കു സ്റ്റോറേജ് സ്പേസ് പൊതുവേ കുറവായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഏറ്റവും അനുയോജ്യം ബിൽറ്റ് ഇൻ ഫർണിച്ചറാണ്.

കൃത്യമായ രീതിയിൽ ഡിസൻ ചെയ്താൽ ആവശ്യമായ സ്റ്റോറേജ് ഉണ്ടാക്കിയെടുക്കാൻ കഴിയും. ഒരേ അളവിലുള്ള റെഡിമെയ്ഡ് ഫർണിച്ചറിനേക്കാൾ കൂടുതൽ ഒതുക്കം തോന്നുന്നത് ബിൽറ്റ് ഇൻ ഫർണിച്ചറിനാണ്. അതുകൊണ്ടുതന്നെ ഇടുങ്ങിയ നിങ്ങളുടെ വീടിന് ഉൾത്തളം വിശാലമായി തോന്നുകയും ചെയ്യും

സ്‌റ്റീൽ, വുഡൻ ഫിനിഷിങ്ങല്ലാം ഈ ഫർണിച്ചറിൽ കൊണ്ടുവരാം. അതുപോലെ, ഇഷ്ടനിറങ്ങളും ടെക്സ്ചറും മറ്റും നൽകി എലഗന്റ് ലുക്ക്’ കൈവരിക്കാനും കഴിയും. റെഡിമെയ്ഡ് ഫർണിച്ചർ വീടിന്റെ അകത്തളങ്ങളിലെ നിറത്തോടിണങ്ങാതെ കിടക്കുമ്പോൾ ഇൻബിൽറ്റു ഫർണിച്ചർ ഫ്ലോറിങ്ങിന്റെയും ചുമരുകളുടെയും നിറത്തോടു ചേർന്നു ഭംഗിയായി പണിതെടുക്കാൻ സാധിക്കും. മിനിമലിസ്മിക് തീം സ്വീകരിച്ച് വീടുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കു ബിൽറ്റ് ഇൻ ഫർണിച്ചർ നല്ല ചോയ്സാണ്. കാരണം, അതു വീടിന്റെ തന്നെ ഭാഗമാണല്ലോ.

ബിൽറ്റ് ഇൻ ഫർണിച്ചർ പണിയും മുൻപ് ശ്രദ്ധിക്കാം

വീടിന് പ്ലാൻ തയാറാക്കുമ്പോൾ തന്നെ ഓരോ ഫർണിച്ചറിന്റെയും സ്ഥാനവും വലിപ്പവും തീരുമാനിക്കണം.

ബിൽറ്റ് ഇൻഫർണിച്ചർ ഇഷ്ടാനുസരണം വേറെയൊരിടത്തേക്കു മാറ്റിയിടാൻ സാധിക്കില്ലെന്നത് കൊണ്ട് തന്നെ ഇത്തരം തീരുമാനങ്ങൾ ശ്രദ്ധയോടെ വേണം എടുക്കാൻ.

കഴിയുമെങ്കിൽ വീടിന്റെ പ്ലാൻ വരയ്ക്കുമ്പോൾതന്നെ ആർക്കിടെക്ടുമായി ചർച്ച ചെയ്ത് തീരുമാനത്തിലെത്താം.

വീടിനോടു ചേരുന്ന ആകൃതിയിലും വലുപ്പത്തിലും ആയിരിക്കണം ഫർണിച്ചർ ഡിസൈൻ ചെയ്യാൻ .

ഗാർഡനിലും സിറ്റൗട്ടിലും മാത്രമല്ല, ലിവിങ്, ഡൈനിങ്, ബെഡ്റൂം, കിച്ചൻ എന്നിങ്ങനെ വീടിന്റെ ഏതു ഭാഗത്തും ഇവ ഒരുക്കാൻ കഴിയും.

സ്ഥല കുറവുള്ള വീടുകളിൽ സ്റ്റോറേജ് സ്പേസും അടങ്ങുന്ന ഡിസനാകണം തിരഞ്ഞെടുക്കേണ്ടത്.

കൽപ്പണി ജോലികൾ ചെയ്യുന്ന തൊഴിലാളികൾ തന്നെയാണ് ബിൽറ്റ് ഇൻ ഫർണിച്ചറിന്റെയും നിർമാണ പ്രവർത്തനങ്ങൾ ചെയ്യാറുള്ളത്.

അതു കൊണ്ട് ഇവയുടെ ഫിനിഷിങ് നന്നായി വരണമെന്ന് ആദ്യം തന്നെ പറയുകയും ശ്രദ്ധിക്കുകയും വേണം.

ബിൽറ്റ് ഇൻ ഫർണിച്ചറിൽ ലൈറ്റുകൾ വളരെ മനോഹരവും വളരെ എളുപ്പത്തിൽ തന്നെ ഘടിപ്പിക്കാനും കഴിയും. ലൈറ്റിംഗ് ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ നിർമ്മാണ വേളയിൽ തന്നെ അതിനുള്ള ക്രമീകരണങ്ങൾ ഇട്ടു വേണം ചെയ്യാൻ.

സ്റ്റോറേജ് കൂടി ഈ ഫർണിച്ചറിന്റെ ലക്ഷ്യമാണെങ്കിൽ എന്താണ് അതിൽ സൂക്ഷിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കി അതിന് അനുസരിച്ചു വേണം ഫർണിച്ചറിന്റെ അളവുകൾ തീരുമാനിക്കാൻ.

കേരളത്തിലെ ഓഫീസ് സങ്കൽപങ്ങൾക്ക് പുതിയൊരു നിർവചനം!!