മലയാളികളുടെ പ്രിയ നടൻ ജയസൂര്യയുടെ പുതിയ വീട് കാണാം

image courtesy : manorama

മലയാളികളുടെ പ്രിയ നടൻ ജയസൂര്യ സിനിമയിലായാലും ജീവിതത്തിലായാലും നമ്മളെ അതിശയിപ്പിക്കുകയും, വിസ്മയിപ്പിക്കുകയും ചെയ്യുന്ന പ്രകടനങ്ങൾ കാഴ്ച വച്ചിട്ടുള്ള ഒരാളാണ്. വമ്പൻ സെറ്റപ്പിൽ ചിത്രീകരിക്കുന്ന കത്തനാർ എന്ന സിനിമയോടൊപ്പം ഈശോ, മേരി ആവാസ് സുനോ, ജോൺ ലൂഥർ തുടങ്ങിയ ഒരുപിടി നല്ല സിനിമകളുമായി തിരക്കിലാണ് ജയസൂര്യ എപ്പോഴും. മികച്ച ഈ ഈ സിനിമകൾക്ക് നടുവിൽ അതിലും മികച്ച ഒരു സ്വപ്നം സാക്ഷാത്കരിച്ചത്തിന്റെ ത്രില്ലിലാണ് ജയസൂര്യ ഇപ്പോൾ.

image courtesy : manorama


എറണാകുളം കടവന്ത്രയിൽ തന്റെ സിനിമകൾ പോലെ വ്യത്യസ്തമാർന്ന ഒരു വീട് സ്വന്തമാക്കിയിരിക്കുകയാണ് താരം. കെട്ടിലും മട്ടിലും വ്യത്യസ്ത വച്ചുപുലർത്തുന്ന ഈ വീട് ഒരു ഒഴിവുകാലവീട് ആയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

image courtesy : manorama


15 വർഷത്തോളം പഴക്കം ഉണ്ടായിരുന്നു ഈ വീട് കുറച്ചുകാലം മുമ്പാണ് ജയസൂര്യ വാങ്ങിയത്. സിനിമയുടെ തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുമാറി സ്വസ്ഥമായ ഒരു സ്ഥലം കണ്ടെത്തുക എന്ന തീവ്ര പരിശ്രമമാണ് ഈ വീട് ഒരുക്കാൻ കാരണമായത്. എല്ലാ ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി സ്വസ്ഥമായ ധ്യാനാവസ്ഥയിൽ എത്തുന്ന ഒരു സ്ഥലം ഒരുക്കുക എന്നതായിരുന്നു ആർക്കിടെക്റ്റിന് ജയസൂര്യ നൽകിയ നിർദ്ദേശം.

image courtesy : manorama


ജയസൂര്യയുടെ തന്നെ മറൈൻഡ്രൈവിലെ ബുദ്ധ തീമിലുള്ള ഫ്ലാറ്റിന്റെ എക്സ്റ്റൻഷൻ ആയി ആണ് ഈ വീടിന്റെയും അലങ്കാരം ഒരുക്കിയിരിക്കുന്നത്. ധ്യാനനിമഗ്നനായിരിക്കുന്ന ബുദ്ധന്റെ ചിത്രങ്ങളും, പ്രതിമകളും ഈ വീട്ടിൽ വ്യക്തമായ ഒരു പോസിറ്റീവ് എനർജി നിറയ്ക്കുന്നു.

image courtesy : manorama


പഴയ ഉണ്ടായിരുന്ന വീടിന് ഏ സി ഷീറ്റുകൾ കൊണ്ട് പൊതിഞ്ഞ വ്യത്യസ്തമായ ഒരു രൂപകൽപനയാണ് ഇപ്പോൾ ഈ വീടിന് നൽകിയിരിക്കുന്നത്. എ സി ഷീറ്റുകൾ കൊണ്ടുള്ള ഈ കവചവും, വയർ മെഷിൽ മെറ്റൽ പതിച്ചുള്ള ചുറ്റുമതിലും ഈ താര ഭവനത്തിന് പരമാവധി സുരക്ഷ ഉറപ്പാക്കുന്നു.

image courtesy : manorama


ഇടുങ്ങിയ അകത്തളങ്ങളും കൂടിയ പഴയ വീടിനെ പൂർണമായും നവീകരിക്കുകയും, ലേഔട്ടിൽ തന്നെ കാര്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്താണ് ഈ വീട് ഒരുക്കിയത്.രണ്ടു കിടപ്പുമുറികൾ, ഒരു ലിവിങ് റൂം, കിച്ചൻ, ഹോം തിയറ്റർ, റിലാക്സിങ് സ്‌പേസ് എന്നിവയടക്കം 2200 ചതുരശ്രയടി വലിപ്പമുണ്ട് ഈ വീടിന്.

image courtesy : manorama


സ്വീകരണമുറിയുടെ തറ ലാമിനേറ്റഡ് വുഡ് കൊണ്ട് അലങ്കരിച്ചപ്പോൾ ബാക്കിയുള്ള സ്ഥലങ്ങൾ പഴയപടി തന്നെ നിലനിർത്തുകയും ചെയ്തു. കിടപ്പുമുറിയുടെ ചുവരുകളിൽ റസ്റ്റിക് സിമന്റ് ഫിനിഷ് ലഭിക്കുന്ന ടെക്സ്ചർ ഉപയോഗിച്ചിരിക്കുന്നു. ഡോൾബി ശബ്ദമികവുള്ള ഹോം തിയേറ്റർ സംവിധാനം ഈ വീടിന്റെ ഏറ്റവും മികച്ച പ്രത്യേകതകളിലൊന്ന് തന്നെയാണ്.

image courtesy : manorama


കയറിവരുന്ന കവാടത്തിൽ തന്നെ നമ്മെ സ്വീകരിക്കുന്നത് ഒരു ബുദ്ധപ്രതിമയാണ് പ്രധാന ഗേറ്റിനു പുറമേ ഒരു ചെറിയ വിക്കറ്റ് ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്. ബുദ്ധന് ജ്ഞാനോദയം ലഭിച്ച ബോധിവൃക്ഷത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് ഈ താര സൗധത്തിന്റെയും പേര് ബോധി എന്ന് തന്നെയാണ്.

image courtesy : manorama