ഡാമ്പ് പ്രൂഫ് കോഴ്സ് (DPC) എന്നാണ് ഫൌണ്ടേഷനിൽ ചെയ്യുന്ന വാട്ടർപ്രൂഫിനെ സിവിൽ എഞ്ചിനീറിങ്ങിൽ പറയുന്ന പേര് എന്ന് നമുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ്…

എന്താണ് DPC? എന്തിനാണ് DPC ചെയ്യുന്നത് എന്ന് മനസ്സിലാക്കാം

പുഴയോരം, കടലോരം, കായലോരം, ചതുപ്പ് സ്ഥലങ്ങൾ, മണ്ണിട്ട് നികത്തിയ പാടയിടങ്ങൾ, താഴ്ന്ന സ്ഥലങ്ങൾ, വെള്ളം കെട്ടി നിൽക്കുവാൻ സാധ്യതയുള്ള സ്ഥലങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ വീട് പണിയുമ്പോൾ ക്യാപ്പിലറി ആക്ഷൻ എന്ന പ്രതിഭാസം മൂലം ഫൌണ്ടേഷൻ നിരപ്പിൽ നിന്നും ഈർപ്പം ചുമരിലേക്ക് കയറി (റൈസിങ് ഡാമ്പ്നെസ്സ്) ഒരു മീറ്റർ ഹൈറ്റിലെ ചുമരിലെ പെയിന്റ്, പുട്ടി പൊട്ടി പൊളിയുവാൻ തുടങ്ങുന്നു. ഈ പ്രശ്നം ഒഴിവാക്കുവാൻ ഫൌണ്ടേഷൻ സമയത്ത് തന്നെ ചെയ്യുന്ന വാട്ടർപ്രൂഫ് ട്രീറ്റ്മെന്റിനെയാണ് ഡാമ്പ്പ്രൂഫ് കോഴ്സ് എന്ന് പറയുന്നത്.

നമ്മുടെ നാട്ടിൽ സാധാരണയായി റെസിഡൻഷ്യൽ പ്രൊജക്റ്റ്‌കൾക്ക് റാണ്ടം റബ്ബിൾ (കരിക്കല്ലു) കൊണ്ടോ ഇനി മണ്ണിനു തീരെ ബലമില്ലാത്ത സ്ഥലങ്ങളിൽ RCC ലോ (Reinforced Cement Concrete) ആണ് ഫൌണ്ടേഷൻ സാധാരണ ചെയ്യാറുള്ളത്.

റബ്ബിളിലാണങ്കിൽ അതിനു മുകളിൽ സാധാരണ ഒരു ബെൽറ്റ്‌ കോൺക്രീറ്റ് ചെയ്യാറുണ്ട് അതിനു മുകളിലാണ് DPC
ചെയ്യേണ്ടത്.

ഫൌണ്ടേഷൻ ചെയ്തു ചുമർ പടുക്കുന്നതിന് മുൻപായി, ചുമരിനും ഫൌണ്ടേഷനും ഇടയിലാണ് DPC ചെയ്യേണ്ടത്.

അപ്പോൾ ക്യാപലറി ആക്ഷൻ മൂലം ഫൌണ്ടേഷനിൽ നിന്നും ഉയരുന്ന ഈർപ്പത്തെ DPC തടഞ്ഞു നിർത്തുന്നു, അങ്ങനെ DPC നമ്മുടെ ചുമരിനെ റൈസിങ് ഡാമ്പ്നെസ്സിൽ നിന്നും രക്ഷിക്കുന്നു…

സാധാരണയായി APP ബിറ്റ്മിൻ ഷീറ്റ് മെത്തോട് കൊണ്ടോ അല്ലങ്കിൽ ലിക്യുഡ് ബിറ്റ്മിൻ വാട്ടർപ്രൂഫ് കോട്ടിങ് കൊണ്ടോ ആണ് DPC വാട്ടർപ്രൂഫിങ്ങ് ചെയ്യാറുള്ളത്.
APP ബിറ്റ്മിൻ ഷീറ്റ് വാട്ടർപ്രൂഫ് മെത്തോടാണ് DPC ക്ക് ഏറ്റവും നല്ലത്.