ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ ചുവരുകൾ വൃത്തിയായിരിക്കും എപ്പോളും

  • എത്ര നല്ല വീടായാലും ചുമരുകൾ വൃത്തികേടാണെങ്കിൽ പിന്നെ കാര്യമില്ല. ചുമരുകൾ അഴുക്ക് പിടിക്കാതെ സംരക്ഷിക്കാൻ നിരവധി വഴികളുണ്ട്. അതിനാദ്യം ഉപയോഗിക്കുന്ന പെയിൻ്റിൽ ഒന്ന് ശ്രദ്ധിച്ചാൽ മതിയാകും.
  • ഈയമടങ്ങിയ പെയിൻ്റുകൾ പരമാവധി ഉപയോഗിക്കാതിരിക്കുക എന്നതാണ്. ഇത്തരം പെയിൻ്റുകൾ ചുവരുകള്‍ വളരെ വേഗം വൃത്തികേടാകുന്നതിന് കാരണമാകും.മാത്രമല്ല പലവിധ അസുഖങ്ങളെയും ഇത് ക്ഷണിച്ച് വരുത്തുന്നു.
  • ഏറ്റവും അധികം വൃത്തികേടാകുന്നത് അടുക്കളയിലെയും കുളിമുറിയിലെയും ചുവരുകളാണ്. ഈ പറഞ്ഞ സ്ഥലങ്ങളിലെ ചുവരുകൾ വൃത്തിയാക്കിക്കഴിഞ്ഞിട്ട് നനവില്ലാത്ത പഴയൊരു തുണികൊണ്ട് തുടയ്ക്കുക.
  • ഇന്ന് ഉപയോഗിക്കപ്പെടുന്ന മിക്ക പെയിൻ്റുകളും കഴുകാനാവുന്നയാണ്. വീടിൻ്റെകാണാത്ത ഭാഗത്ത് ഒന്ന് കഴുകി നോക്കി പെയിൻ്റ് ഇളകുന്നുണ്ടോ എന്ന് ഉറപ്പിക്കുക. എന്നിട്ട് വേണം അഴുക്ക് പറ്റിയ ഭാഗം കഴുകാൻ.
  • കഴുകുമ്പോൾ ഒരിക്കലും ഡീസോഡിയം ഫോസ്ഫേറ്റ് ഉപയോഗിക്കരുത്. നിങ്ങളുടെ ചുവരുകളിലെ തിളക്കം ഇല്ലാതാക്കാന്‍ ഇത് കാരണമാകും.
  • ദീര്‍ഘകാലം നിലനില്‍ക്കാവുന്ന കേടുപാടുകളെ ഒഴിവാക്കുന്നതിനുള്ള ഉത്തമമാര്‍ഗ്ഗം അതിന്റെ ആദ്യ ലക്ഷണങ്ങള്‍ കാണുമ്പോള്‍ത്തന്നെ അറ്റകുറ്റപ്പണി ചെയ്യുക എന്നതാണ്. കേടായ ഭാഗത്തു നിന്നും പെയിന്റിനെ ചുരണ്ടിക്കളയുക. അതിനുശേഷം ആദ്യംഅവിടെയുള്ള സുഷിരങ്ങള്‍ അടയ്ക്കുക. തുടര്‍ന്ന് നേരിയതോതില്‍ പെയിന്റ് തേയ്ക്കുക. സാധ്യമാണെങ്കില്‍ ഒരിക്കല്‍ അവിടെ ഉപയോഗിച്ച പെയിന്റിന്റെ ബാക്കി ഉപയോഗിച്ച് നിറവ്യത്യാസം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കാവുന്നതാണ്.