വെറും എട്ടു മീറ്റർ വീതിയുള്ള 6.5 സെന്ററിൽ 2300 Sqft ൽ നിർമ്മിച്ച വീട്

   Area -2300 Sqft      |      Site Area: 6.5 cents

സ്ഥലപരിമിതിയെ നിഷ്പ്രഭമാക്കി നെഞ്ചു വിരിച്ചു ഒരു വീട് പണിതതിന്റെ കഥയാണിത്. 

സ്ഥലപരിമിതിയെ നിഷ്പ്രഭമാക്കി നെഞ്ചു വിരിച്ചു ഒരു വീട് പണിതതിന്റെ കഥയാണിത്. 

വർഷങ്ങളായി 6.5 സെന്റ് പ്ലോട്ടിലെ പഴയ ഒരു ചെറിയ വീട്ടിൽ താമസമായിരുന്ന വീട്ടുകാർ സ്ഥലപരിമിതിയുടെയും കാലപ്പഴക്കത്തിന്റെയും ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് ഒരു പുതു വീടിനെ പറ്റി ആലോചിക്കുന്നത്.

ഏറ്റവും വലിയ വെല്ലുവിളി സ്ഥലത്തിന്റെ വീതിക്കുറവായിരുന്നു. വെറും 8 മീറ്റർ വീതിയാണ് പ്ലോട്ടിനുള്ളത്!!!

അതിനുപുറമേ ഒരു വശത്തൂ കൂടെ റോഡ് പോകുന്നുണ്ട്. അവിടെ 3 മീറ്റർ നിയമപ്രകാരമുള്ള സെറ്റ്ബാക്ക് കൂടി ഇട്ടാൽ പിന്നെ പറയണ്ടല്ലോ. പക്ഷെ ഷിന്റോ എന്ന ഡിസൈനറിന്റെ പ്ലാൻ ആണ് എല്ലാം തരണം ചെയ്യാൻ സഹായിച്ചത്.

കണ്ടമ്പററി-മിനിമലിസ്റ്റിക് ശൈലിയിലാണ് രൂപകൽപന. ഒരിഞ്ചു സ്ഥലം പോലും വെറുതെ കളഞ്ഞിട്ടില്ല. കൃത്രിമമായ അലങ്കാരങ്ങളൊന്നും അധികമായി പുറത്തും അകത്തും നൽകിയിട്ടില്ല. 

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവ 2300 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചു. 

മിനിമലിസത്തിന്റെ ഭംഗിയാണ് അകത്തളത്തിലും നിറയുന്നത്. അനാവശ്യ പാർടീഷനുകൾ ഒന്നും നൽകാതെ തുറസായ നയത്തിൽ അകത്തളങ്ങൾ വിന്യസിചിരിക്കുന്നു.

 അമിതമായി ഫർണിച്ചറുകൾ കുത്തിനിറച്ചിട്ടില്ല. ഉള്ള ഫർണിച്ചറുകൾ ഇന്റീരിയർ തീം അനുസരിച്ച് ഡിസൈൻ ചെയ്തെടുത്തു. ഇത് അകത്തേക്ക് കയറിയാൽ കൂടുതൽ വിശാലമായ പ്രതീതി ജനിപ്പിക്കുന്നു. ഫോർമൽ ലിവിങ്ങിന്റെ ഒരു ഭിത്തി ടെക്സ്ചർ ചെയ്ത് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

ഡൈനിങ് ഹാൾ ആണ് വീടിന്റെ ഫോക്കൽ പോയിന്റ്. ഇവിടെ ആദ്യം നോട്ടമെത്തുന്ന ഭിത്തി വുഡൻ പാനലിങ് ചെയ്ത് പ്രെയർ സ്‌പേസ് വേർതിരിച്ചു. ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഒതുക്കമുള്ള ഊണുമേശ ഗോവണിയുടെ സമീപത്തായി നൽകി. 

സാധാരണ വീടുകളിൽ ഡെഡ് സ്‌പേസ് സൃഷ്ടിക്കുന്നത് ഗോവണികളാണ്. ഇവിടെ കുറഞ്ഞ സ്ഥലം ഉപയോഗിക്കുന്ന മിനിമൽ ഗോവണിയാണ് നൽകിയത്.

മൾട്ടിവുഡ്+ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. നാലു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ സജ്ജീകരിച്ചു.

പുറംഭിത്തിയിലെ ബോക്സിൽ രണ്ടു ഗ്രൂവ് ഡിസൈൻ നൽകിയത് മാത്രമാണ് അധിക ആഡംബരം. അതിന്റെ കോർണറുകളിൽ GI ട്യൂബ് കൊണ്ട് വെർട്ടിക്കൽ പർഗോളയും നൽകിയിട്ടുണ്ട്. 

ബാക്കിയെല്ലാം പ്ലെയിൻ ഡിസൈൻ ആണ്. വൈറ്റ് പെയിന്റ് മാത്രമാണ് പുറംഭിത്തികളിൽ ശോഭ നിറയ്ക്കുന്നത്. ചെറിയ പ്ലോട്ടിൽ പണിയുമ്പോൾ ക്രോസ് വെന്റിലേഷൻ തടസപ്പെടാതെ ഇരിക്കാൻ ധാരാളം എയർവെന്റുകളും ജാലകങ്ങളും ഉറപ്പാക്കി.

വീട്ടിലേക്ക് കയറുമ്പോൾ ഇത് വീതി കുറവുള്ള പ്ലോട്ടിൽ പണിത വീടാണെന്ന കാര്യമേ നമ്മൾ മറക്കും. പിന്നീട് വീടിനു പുറത്തിറങ്ങുമ്പോഴാണ് അത് നമ്മൾ ആശ്ചര്യത്തോടെ തിരിച്ചറിയുക. 

ചുരുക്കത്തിൽ നല്ല രീതിയിൽ പ്ലാൻ ചെയ്താൽ കുറഞ്ഞ സ്പെസിലും സൗകര്യങ്ങൾ വിട്ടുവീഴ്ച ചെയ്യാതെ വീടൊരുക്കാം എന്നതിന് ഈ വീട് ഒരു പാഠപുസ്തകമാക്കി സൂക്ഷിക്കാം.

Location- Changanassery

Owner-Shilpa James

Design- Shinto varghese

Concepts design studio, Ernakulam

Ph- +914844864633