പൂർണ്ണമായി ചെങ്കല്ലിൽ തീർത്ത ഒരു അനുഭവമാണ് ഈ വീട്

Total plot= 𝟏𝟓cen𝐭    |     Total Area= 𝟐𝟑𝟎𝟎 𝐬𝐪𝐟𝐭

കണ്ണൂരിൻറെ സംസ്കാരത്തിന്റെ ഭാഗം കൂടിയാണ് ചെങ്കല്ല്. ഒരു വീട് ചെങ്കല്ല് കൊണ്ട് നിർമ്മിക്കുക എന്നാൽ കിട്ടുന്ന സൗകര്യങ്ങൾ ചെറുതല്ല. മാറുന്ന കാലാവസ്ഥയിൽ ചൂട് ക്രമീകരിക്കാനും അതുപോലെ തന്നെ നല്ല കെട്ടുറപ്പ് നൽകാനും മികച്ച കഴിവുണ്ട് ചെങ്കല്ലുകൾക്ക്.

ഇവിടെ പൂർണമായി ചെങ്കല്ലുകൊണ്ട് സ്ട്രക്ച്ചർ നിർമ്മിച്ച കണ്ണൂരിലെ ഒരു ഇരുനില മാളികയാണ് പരിചയപ്പെടുത്തുന്നത്.

നാടൻ ചെങ്കല്ലാണ് വീട് നിർമ്മിക്കാൻ ഉപയോഗിച്ചത്. പ്ലാസ്റ്ററിങ് ചെയ്യാതെ ചെങ്കല്ലിനു മുകളിൽ ഡയറക്റ്റ് ക്ലിയർ കോട്ട് അടിച്ചു. 

ഇത് ക്ലാഡിങ് പോലെ തോന്നിപ്പിക്കുന്നു. കാർപോർച് വീടിൽ നിന്നും അൽപ്പം മാറി നിർമ്മിച്ചു. GI ട്രസ് വർക്ക് ചെയ്‌ത്‌, ഓട് വിരിച്ചതാണ് കാർ പോർച്ചിന്റെ നിർമ്മാണം.

മുറികൾ

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ലൈബ്രറി, അപ്പർ ലിവിങ്, യൂട്ടിലിറ്റി സ്‌പേസ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവ പ്ലാനിൽ ഉൾക്കൊള്ളുന്നു. താഴെ രണ്ടും മുകളിൽ ഒരു ബെഡ്‌റൂമുകളും ആണ്.

ഡൈനിങ് ടേബിൾ, സോഫ എന്നിവ മഹാഗണിയിൽ ആണ് പണി കഴിപ്പിച്ചത്. ഇതിനോട് അടുപ്പിച്ച് ഒരു ബേ സീറ്റും ഒരുക്കി. ഒരുപാട് പേർക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ ഇത് ഉപകരിക്കുന്നു.

സ്റ്റെയർകേസ് ഹാൻഡ്‌റൈൽസ് സ്റ്റൈൻലെസ്സ് സ്റ്റീൽ കൊണ്ടാണ് നിർമ്മിച്ചത്.

ഫ്ലോറിങ്ങിന് മാറ്റ് ഫിനിഷ്ഡ് വിട്രിഫൈഡ് ടൈലാണ് ഉപയോഗിച്ചത്. റൂഫിൽ ജിപ്സം ഫാൾ സീലിംഗ് ചെയ്ത് എൽ.ഇ.ഡി ലൈറ്റുകൾ ഘടിപ്പിച്ചു.

അലുമിനിയം കോംപസിറ്റ് പാനൽ (ACP ) കൊണ്ടാണ് കിച്ചൺ കബോർഡുകൾ നിർമ്മിച്ചത്.

GI കൊണ്ടുള്ള ഫെൻസിങ്‌ ആണ് മുൻവശത്ത് ചെയ്തത്. പിൻവശത്ത് പാറ നിറഞ്ഞ കുന്നായതിനാൽ മതിൽ ദൃഢമായി പണിതു.

പയ്യന്നൂർ കോളേജ് അധ്യാപകരായ ദമ്പതികളുടെ വീട്.

Designer- Vaisakh Rajan

Pravega Associates_Payyanur

Mob- 9447734216