പ്രീഫാബ്രിക്കേറ്റഡ് വീടുകളെ പറ്റി അറിയേണ്ടതെല്ലാം.

പ്രീഫാബ്രിക്കേറ്റഡ് വീടുകളെ പറ്റി അറിയേണ്ടതെല്ലാം.ദിനംപ്രതി ഉയർന്നു വരുന്ന കെട്ടിട നിർമ്മാണ മെറ്റീരിയലുകളുടെ കോസ്റ്റ് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

അതോടൊപ്പം പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ട് മണൽ, നിർമാണ കട്ടകൾ എന്നിവകൂടി എടുക്കുന്നത് വഴി ഭാവിയിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.

അതേസമയം തറയും ഇഷ്ടികയും ഒന്നും ആവശ്യമില്ലാതെ ചെയ്തെടുക്കാവുന്ന പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു.

പൂർണമായും കമ്പി, ആയേൺ എന്നിവ ഉപയോഗിച്ച് നിർമ്മിച്ചെടുക്കുന്ന ഇത്തരം ഹൗസുകൾ ഭാവിയിൽ പൊളിക്കുമ്പോഴും വീട്ടുടമയ്ക്ക് ഇരട്ടി ലാഭം നേടി കൊടുക്കും എന്നതാണ് വലിയ പ്രത്യേകത.

അതോടൊപ്പം തന്നെ ഉയർന്നു വരുന്ന മെറ്റീരിയൽ കോസ്റ്റിന് ഒരു പരിഹാരം കണ്ടെത്താനും സാധിക്കും.

എന്നാൽ പ്രീഫാബ്രിക്കേറ്റഡ് വീടുകളെ പറ്റി നമ്മുടെ നാട്ടിൽ പലർക്കും കൃത്യമായ ഒരു ധാരണ ഇല്ല. അവയുടെ നിർമ്മാണ രീതി, ഏകദേശ ചിലവ് എന്നിവയെപ്പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം.

പ്രീഫാബ്രിക്കേറ്റഡ് വീടുകളെ പറ്റി അറിയേണ്ടതെല്ലാം.

സാധാരണ വീടുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു കാഴ്ചയാണ് പ്രീഫാബ്രിക്കേറ്റഡ് വീടുകൾ നമുക്കു മുന്നിൽ സമ്മാനിക്കുന്നത്.

പ്രധാനമായും അയേൺ സ്റ്റീൽ എന്നിവ ഉപയോഗപ്പെടുത്തി വീട് നിർമ്മാണം നടത്തുന്നതു കൊണ്ടു തന്നെ ബലത്തിന്റെ കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട.

കോൺക്രീറ്റ് നൽകി അതിനുമുകളിൽ സ്റ്റീൽ ബാറുകൾ ഉറപ്പിച്ചതിനു ശേഷമാണ് ആർക്കിടെക്ചർ ചെയ്തെടുക്കുന്നത്.

ബേസിൽ നിന്നും മൂന്നര അടി ഉയർത്തിയാണ് സ്റ്റീൽ ബാറുകൾ നൽകുന്നത്. ബേസ്മെന്റ് ഡക്ക് എന്നാണ് ഇത് അറിയപ്പെടുന്നത്.

തുടർന്ന് ആവശ്യമുള്ള ചട്ടകൂടുകൾ നിർമിച്ച് നൽകുന്നു. ബേസ് മെന്റ് ഡക്ക് ഫൗണ്ടേഷൻ എന്ന രീതിയിൽ വിശേഷിപ്പിക്കാവുന്നതാണ്.

ഉപയോഗിക്കുന്ന മെറ്റീരിയലുകൾ

നേരത്തെ പറഞ്ഞതുപോലെ പ്രധാനമായും സ്റ്റീൽ, ആയേൺ എന്നിവ തന്നെയാണ് പ്രധാന മെറ്റീരിയലുകൾ. സാൻവിച്ച്ഡ് ഫൈബർ ബോർഡുകൾ ഉപയോഗപ്പെടുത്തി വളരെയധികം ഭംഗിയായി തന്നെ ഫ്ലോറിങ് ചെയ്തെടുക്കാൻ സാധിക്കും. ബേസ്മെന്റിന് വേണ്ടി അലുമിനിയം, സ്റ്റീൽ മെറ്റീരിയലുകൾ തന്നെ ഉപയോഗപ്പെടുത്താവുന്നതാണ്. വീടിന്റെ പുറം ഭാഗത്ത് എക്സ്റ്റീരിയർ വർക്കുകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് GI പൈപ്പുകൾ ഉപയോഗപ്പെടുത്തി വ്യത്യസ്ത ഷേപ്പുകൾ നിർമ്മിച്ചെടുക്കാം.

വീടിന്റെ ഭിത്തി കെട്ടുന്നതിനും ഫ്ലോറിങ് മെറ്റീരിയൽ ആയ സാൻവിച്ച് ഫൈബർ ബോർഡുകൾ തന്നെ ഉപയോഗപ്പെടുത്താവുന്നതാണ്. വീടിന്റെ മുകൾഭാഗം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ട്രസ് വർക്കുകൾ ചെയ്ത് അതിനുമുകളിൽ റൂഫിങ് ആയി ഏതെങ്കിലും ടൈലുകൾ,ഓട് എന്നിവ പാകി നൽകാവുന്നതാണ്. സാധാരണ വീടിന് ലഭിക്കുന്ന അതേ ഈടും ഉറപ്പും തന്നെ പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾക്കും ലഭിക്കും.

ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ

ഒരു സാധാരണ വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യുന്ന അതെ രീതികൾ തന്നെ പ്രീഫാബ് വീടുകളിലും ചെയ്യാൻ സാധിക്കും. ആവശ്യമെങ്കിൽ ഇൻബിൽറ്റ് രീതിയിലുള്ള ഫർണിച്ചറുകൾ ഉപയോഗപ്പെടുത്തുക യാണെങ്കിൽ നല്ല രീതിയിൽ സ്പേസ് യൂട്ടിലൈസ് ചെയ്യാൻ സാധിക്കും. വീടിനകത്ത് സ്റ്റീൽ ബാറുകൾ ഉപയോഗപ്പെടുത്തുമ്പോൾ അവക്ക് വുഡൻ ഫിനിഷിംഗ് നൽകുകയാണെങ്കിൽ വളരെയധികം ഭംഗി ലഭിക്കുന്നതാണ്. മാത്രമല്ല ഫോൾസ് സീലിങ് വർക്കുകൾ ചെയ്യുന്നതിനായി വുഡൺ ഫിനിഷിങ് വരുന്ന പാസ്റ്ററിംഗ് രീതി തിരഞ്ഞെടുക്കാവുന്നതാണ്.

വീടിന്റെ മുകളിലേക്ക് പോകുന്ന സ്റ്റെയർകേസ് റെയിലുകളും സ്റ്റീൽ പൈപ്പുകൾ ഉപയോഗിച്ച് തന്നെ നിർമ്മിച്ച് നൽകിയാൽ കൂടുതൽ ഭംഗി ലഭിക്കും.വീടിന്റെ അടുക്കള,ലിവിങ് റൂം, ബെഡ്റൂം ഭാഗങ്ങളെല്ലാം ഒരു സാധാരണ വീട്ടിൽ നിർമിച്ചു നൽകുന്ന അതേ രീതിയിൽ തന്നെ സജ്ജീകരിച്ച് നൽകാൻ സാധിക്കും. ഉപയോഗിക്കുന്ന ഫർണിച്ചറുകൾ ഇൻ ബിൽറ്റ് രീതിയിൽ ഉള്ളതാണെങ്കിൽ കുറച്ചുകൂടി ഈടും ഉറപ്പും പ്രതീക്ഷിക്കാവുന്നതാണ്.കേരളത്തിലെ പല സ്ഥലങ്ങളിലും ഉള്ള വീടുകളിൽ പ്രളയം ബാധിക്കുമ്പോൾ ഒരു ഭാഗത്തു നിന്നും വളരെയെളുപ്പം മറ്റൊരു ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കാൻ സാധിക്കുന്ന രീതിയിൽ നിർമ്മിച്ച് എടുക്കാവുന്നതാണ് ഇത്തരം പ്രീഫാബ് ഹൗസുകൾ. മാത്രമല്ല ഉയർന്നു വരുന്ന മെറ്റീരിയൽ കോസ്റ്റ് കുറയ്ക്കാനായി വളരെയധികം ഉത്തമമായ ഒരു പരിഹാരമാണ് ഇത്തരം വീടുകൾ.അതേ സമയം ഒരു സാധാരണ കോൺക്രീറ്റ് വീടിന്റെ അതേ ഭംഗിയോട് കൂടി തന്നെ പ്രീഫാബ് ഹൗസുകൾ നിർമ്മിച്ചെടുക്കാൻ സാധിക്കും.

പ്രീഫാബ്രിക്കേറ്റഡ് വീടുകളെ പറ്റി ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കുന്നത് തീർച്ചയായും ഭാവിയിലേക്ക് ഗുണം ചെയ്തേക്കും.