ഹോം ലോൺ തിരഞ്ഞെടുക്കുമ്പോൾ.വീട് നിർമ്മാണത്തിനായി പണം കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

പലപ്പോഴും കൈയിൽ കരുതിയിട്ടുള്ള തുകയെല്ലാം സ്വരു കൂട്ടി ബാക്കി വരുന്ന തുകയ്ക്ക് ഹോം ലോൺ എടുക്കുക എന്നത് മാത്രമാണ് ഒരേയൊരു മാർഗം.

എന്നാൽ ഹോം ലോൺ ലഭിക്കുന്നതിന് കടമ്പകൾ നിരവധിയുണ്ട് കടക്കാൻ.

മാത്രമല്ല ഓരോ ബാങ്കുകളും ഹോം ലോൺ നൽകുന്ന രീതി വ്യത്യസ്ത കാര്യങ്ങളെ അടിസ്ഥാനമാക്കി ആയിരിക്കും ഉണ്ടാവുക.

ഹോം ലോണുകൾ തന്നെ പല രീതിയിൽ തരംതിരിച്ചിട്ടുണ്ട്.

വ്യത്യസ്ത ഹോം ലോണുകളും അവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും വിശദമായി മനസ്സിലാക്കാം.

ഹോം ലോൺ തിരഞ്ഞെടുക്കുമ്പോൾ.

1) ഫിക്സഡ് റേറ്റ്

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഫിക്സഡ് റേറ്റ് അടിസ്ഥാനമാക്കിയാണ് ഹോം ലോൺ തിരഞ്ഞെടുക്കുന്നത് എങ്കിൽ അവയുടെ പലിശ ഒരു നിശ്ചിത എമൗണ്ട് ആയിരിക്കും.

തുടക്കം മുതൽ അവസാനം വരെ ഇതേ പലിശ തന്നെയാണ് നിങ്ങൾ അടയ്ക്കേണ്ട തായി വരിക.

അതായത് 10% പലിശ 15 വർഷക്കാലയളവിൽ എന്ന രീതിയിലാണ് ഒരു ഹോം ലോൺ എടുക്കുന്നത് എങ്കിൽ 15 വർഷക്കാലയളവിലും പലിശയിനത്തിൽ അടയ്ക്കേണ്ടി വരുന്നത് 10% തന്നെയാണ്. അതേസമയം ഫിക്സഡ് റേറ്റിൽ ഉള്ള പലിശ നിരക്ക് ഫ്ലോട്ടിങ് റേറ്റിൽ ഉള്ളതിനേക്കാൾ കൂടുതലായിരിക്കും. ഓരോ നിശ്ചിത എമൗണ്ട് പലിശനിരക്ക് ആയി സെറ്റ് ചെയ്യുമ്പോൾ അത്രയും കാലം നിങ്ങൾക്ക് ആ തുക അടയ്ക്കാൻ സാധിക്കുമോ എന്ന് അറിയുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ കുറച്ച് അധികം എമൗണ്ട് ബാങ്ക് വാങ്ങുന്നത്.

2) ഫ്ലോട്ടിങ്‌ ഇൻട്രെസ്റ്റ് റേറ്റ്

ഫിക്സഡ് ഇന്റെരെസ്റ്റ് റേറ്റിൽ നിന്നും വ്യത്യസ്തമായി ഫ്ലോട്ടിങ് ഇൻട്രസ്റ്റ് റേറ്റ് മാറിക്കൊണ്ടിരിക്കും.RBI റിപ്പോ റേറ്റ് മാറുന്നതിനനുസരിച്ച് ഹോം ലോൺ പലിശ ഇനത്തിലും വ്യത്യാസം വരുന്നതാണ്. അതായത് ആർബിഐ REPO നിരക്ക് കുറയ്ക്കുകയാണെങ്കിൽ സ്വാഭാവികമായും ഹോം ലോൺ പലിശ നിരക്കിലും കുറവ് വരുന്നതാണ്. മൊത്തത്തിലുള്ള മാർക്കറ്റ് പെർഫോമൻസ് അനുസരിച്ചാണ് REPO റേറ്റിൽ വ്യത്യാസം വരുന്നത്. ഓരോ മൂന്നുമാസം കൂടുമ്പോഴും ഫ്ലോട്ടിംഗ് റേറ്റ് ഇൻട്രസ്റ്റ് മാറിക്കൊണ്ടിരിക്കും.ഫ്ലോറ്റിംഗ് ഇൻട്രസ്റ്റ് റേറ്റ് കുറയുകയാണെങ്കിൽ നിങ്ങൾ അടയ്ക്കേണ്ട EMI കുറയുന്നില്ല പകരം അടയ്ക്കേണ്ട കാലാവധിയിൽ കുറവ് വരുത്തുന്നതാണ്. അതേസമയം ഫ്ലോട്ടിങ് റേറ്റ് കൂടുതലാണ് എങ്കിൽ EMI മാറ്റമില്ലാതെ തുടർന്ന അടയ്ക്കേണ്ട കാലാവധി കൂട്ടാനുള്ള ഓപ്ഷൻ ഉപയോഗപ്പെടുത്താം.മറ്റൊരു ഓപ്ഷൻ EMI അടച്ച് എത്രയും പെട്ടെന്ന് ലോൺ ക്ലോസ് ചെയ്യുക എന്നതാണ്.

ഫിക്സഡ് ഇൻട്രെസ്റ്റ് VS ഫ്ലോട്ടിങ് ഇൻട്രസ്റ്റ്

ഫ്ലോട്ടിങ് ഇൻട്രസ്റ്റ് റേറ്റ് ഫിക്സഡ് ഇൻട്രസ്റ്റിനേക്കാളും താരതമ്യേന കുറവായിരിക്കും. മാത്രമല്ല ഫ്ലോട്ടിങ് ഇൻട്രസ്റ്റ് റേറ്റ് എമൗണ്ട് മാറിക്കൊണ്ടിരിക്കും. അതേസമയം ഒരു നിശ്ചിത പലിശയിൽ ഹോം ലോൺ മുഴുവനായും അടച്ചു തീർക്കേണ്ട രീതിയാണ് ഫിക്സഡ് ഇൻട്രസ്റ്റ് റേറ്റിൽ ഉപയോഗപ്പെടുത്തുന്നത്. കൈയിൽ പണം ഉണ്ടാകുന്ന സാഹചര്യത്തിൽ ഫ്ലോട്ടിംഗ് ഇൻട്രസ്റ്റ് റേറ്റ് ആണ് തിരഞ്ഞെടുത്തിട്ടുള്ളത് എങ്കിൽ തുക മുഴുവനായും അടച്ച് ലോൺ ക്ലോസ് ചെയ്യാനായി സാധിക്കും. അതിനായി പ്രത്യേക പെനാൽറ്റി നൽകേണ്ടി വരുന്നില്ല. അതേസമയം ഫിക്സഡ് ഇൻട്രസ്റ്റ് റേറ്റിൽ തുടങ്ങിയ ഒരു ഇഎംഐ ക്ലോസ് ചെയ്യുന്നതിന് 2 മുതൽ 3 ശതമാനം വരെ പലിശ അധികമായി നൽകേണ്ടതുണ്ട്.

ഏത് രീതി തിരഞ്ഞെടുത്താലും

രണ്ട് രീതിയിലുള്ള ഹോം ലോണുകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിലും അത് എടുക്കുന്ന ആൾക്ക് ലാഭകരം ആകുന്നത് ലോൺ എടുക്കുന്ന സമയത്തെ അനുസരിച്ചാണ്. ഓരോ സമയത്തും വ്യത്യസ്ത ബാങ്കുകൾ നൽകുന്ന പലിശ കളെ പറ്റി വ്യക്തമായി അനലൈസ് ചെയ്ത ശേഷം മാത്രം ഹോം ലോൺ തിരഞ്ഞെടുക്കുകയാണെങ്കിൽ അവ നല്ല രീതിയിൽ ക്ലോസ് ചെയ്യാൻ സാധിക്കും. ബാങ്കുകൾ നൽകുന്ന ഹോം ലോണുകളിൽ ബെറ്റർ ഓപ്ഷൻ കണ്ടെത്തുകയും, നൽകേണ്ടി വരുന്ന രേഖകൾ,സിബിൽ സ്കോർ മാനദണ്ഡം എന്നിവയെ പറ്റി കൃത്യമായി ചോദിച്ചറിയുകയും വേണം.

ഹോം ലോൺ എടുക്കുമ്പോൾ എപ്പോഴും നിങ്ങൾ ജോലി ചെയ്യുന്ന കമ്പനിയുമായി ടൈപ്പ് അപ് ഉള്ള ബാങ്ക് തന്നെ തിരഞ്ഞെടുത്താൽ സാലറി അക്കൗണ്ടിൽ നിന്നും ഓരോ മാസവും കൃത്യമായി ആ തുക പിൻ വലിക്ക പെടും . ഓരോ സമയത്തിനും അനുസരിച്ച് ബാങ്കുകൾ ഏത് രീതിയിലുള്ള ലോൺ ആണ് കൂടുതൽ പുഷ് ചെയ്യുന്നത് എന്ന് നോക്കി വേണം ഹോം ലോൺ തിരഞ്ഞെടുക്കാൻ.10% ത്തിന് മുകളിൽ ഹോം ലോൺ അടയ്ക്കുന്നുണ്ടെങ്കിൽ ബാങ്കുമായി ബന്ധപ്പെട്ട് അത് കുറച്ചു തരാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്ന കാര്യം ചോദിച്ച് മനസ്സിലാക്കുക. അതല്ല എങ്കിൽ നിങ്ങൾക്ക് മറ്റ് ഏതെങ്കിലും ബാങ്കിലേക്ക് ഹോം ലോൺ ട്രാൻസ്ഫർ ചെയ്യാനും കുറഞ്ഞ എമൗണ്ട് അടച്ച് ഇഎംഐ ക്ലോസ് ചെയ്യാനുമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.

ഹോം ലോൺ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാവിയിൽ വലിയ ബാധ്യതകൾ നേരിടേണ്ടി വരില്ല.