ചൂടിനെ പ്രതിരോധിക്കാൻ കോർട്യാർഡ് മാതൃക.

ചൂടിനെ പ്രതിരോധിക്കാൻ കോർട്യാർഡ് മാതൃക.നമ്മുടെ നാട്ടിൽ ഓരോ വർഷവും കൂടി വരുന്ന ചൂടിനെ പ്രതിരോധിക്കാൻ മാർഗങ്ങൾ അന്വേഷിക്കുന്നവരായിരിക്കും മിക്ക ആളുകളും.

പകൽ സമയത്തും രാത്രി സമയത്തും ഒരേ രീതിയിൽ ഫാനും, AC യും പ്രവർത്തിപ്പിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല.

അതുകൊണ്ടു തന്നെ വീടിന്റെ നിർമ്മാണ രീതികളിൽ വ്യത്യാസങ്ങൾ വരുത്തി ആവശ്യമായ മാറ്റങ്ങൾ കൊണ്ടു വരിക എന്നതാണ് പുതിയ രീതി.

ചൂടിനെ ചെറുത്തു നിൽക്കാനായി മിക്ക വീടുകളിലും അകത്തളങ്ങളിൽ ഒരു കോർട്ടിയാഡ് സജ്ജീകരിച്ചു നൽകുന്ന രീതിയാണ് ഇപ്പോൾ കൂടുതലായും കണ്ടു വരുന്നത്.

മുകളിൽ പർഗോള സെറ്റ് ചെയ്ത് ഗ്ലാസ് റൂഫിംഗ് നൽകി നിർമ്മിക്കുന്ന കോർട്ട്യാഡും, പൂർണ്ണമായും ഓപ്പൺ ചെയ്തിടുന്ന രീതിയിലുള്ള കോർട്ടിയാഡ്കളും ഉപയോഗപ്പെടുത്തുന്നുണ്ട്.

എന്നാൽ മുഴുവൻ സമയവും ഓപ്പൺ ചെയ്തിടുന്ന കോർട്ടിയാഡ് തിരഞ്ഞെടുക്കുന്നത് കൊണ്ട് പല രീതിയിലുള്ള പ്രശ്നങ്ങളും നേരിടേണ്ടി വരും.

മഴക്കാലത്ത് വെള്ളം താഴേക്ക് വീണ് കെട്ടിക്കിടന്ന് പായൽ, പൂപ്പൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ചൂട് കുറയ്ക്കാനായി കോർട്യാഡ് സെറ്റ് ചെയ്ത് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ചൂടിനെ പ്രതിരോധിക്കാൻ കോർട്യാർഡ് മാതൃക.

കാലാവസ്ഥ വ്യതിയാനങ്ങളെ മുന്നിൽ കണ്ടു കൊണ്ട് വീടിന്റെ നിർമ്മാണ രീതികളും ഡിസൈനുകളും മാറി തുടങ്ങിയിരിക്കുന്നു.

ചൂടിനെ പ്രതിരോധിക്കുന്നതിനായി വീടുകളിൽ ഓപ്പൺ വെന്റിനേഷൻ രീതികളും അതോടൊപ്പം തന്നെ കോർട്ടിയാഡ്കൾ പാഷിയോ എന്നിവ സെറ്റ് ചെയ്തു നൽകുന്ന രീതിയും ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്.

അതോടൊപ്പം തന്നെ ക്രോസ് വെന്റിലേഷൻ രീതികൾ തിരഞ്ഞെടുക്കുന്നവരും കുറവല്ല.

വീടിനകത്ത് വെറുതെ ഒരു ഓപ്പൺ സ്പേസ് നൽകുക എന്നതിനു പകരം അത് മറ്റേതെല്ലാം രീതിയിൽ ഭംഗിയാക്കി ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് ഡിസൈനർമാർ ചിന്തിച്ചു തുടങ്ങി.

അതിന്റെ ഭാഗമായി കോർട്ട്യാഡ് സ്‌പേസിൽ വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്തു നൽകുകയും, ആർട്ടിഫിഷ്യൽ ഗ്രാസ് നാച്ചുറൽ സ്റ്റോൺ എന്നിവ നൽകുന്ന രീതികളും ഉപയോഗപ്പെടുത്തുന്നുണ്ട്.

വീട് നിർമ്മിക്കാനായി തിരഞ്ഞെടുക്കുന്ന പ്ലോട്ടിൽ വലിയ തണുപ്പ് നൽകുന്ന മരങ്ങൾ ഉണ്ടെങ്കിൽ അവ പൂർണ്ണമായും മുറിച്ച് മാറ്റാതെ നടുത്തളം നൽകി നിലനിർത്താനുള്ള ശ്രമങ്ങളും പലരും നടത്തി നോക്കുന്നുണ്ട്.

ചൂടിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ

വീടു നിർമാണത്തിനായി കട്ട തിരഞ്ഞെടുക്കുമ്പോൾ സിമന്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഇന്റർലോക്ക് കട്ടകൾക്ക് പകരമായി ലാറ്ററേറ്റ് ബ്രിക്കുകൾ, പൊറോതേം ബ്രിക്കുകൾ എന്നിവയെല്ലാം തിരഞ്ഞെടുക്കാനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്.

ഇവ കാഴ്ചയിൽ വീടിന് ഒരു പ്രത്യേക ഭംഗി നൽകുകയും അതേ സമയം വീട്ടിനകത്തെ ചൂട് കുറയ്ക്കുകയും ചെയ്യുന്നു.

പഴയ രീതികളിൽ നിന്നും വ്യത്യസ്തമായും വീടിനകം മുഴുവൻ ഫർണിച്ചറുകൾ കുത്തി നിറക്കുന്നതിന് പകരം എത്രത്തോളം വിശാലമാക്കി നൽകാൻ സാധിക്കുന്നവോ അത്തരം രീതികൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചു തുടങ്ങി.

പാർട്ടീഷൻ വാളുകൾ ഓപ്പൺ രീതിയിൽ സിഎൻസി പാറ്റേൺ വർക്കുകൾ, ജാളി ബ്രിക്കുകൾ എന്നിവ നൽകുന്നത് വഴി ആവശ്യത്തിന് വായുസഞ്ചാരവും വെളിച്ചവും വീട്ടിനകത്ത് ഉറപ്പു വരുത്താൻ സാധിക്കും.

ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിൽ ഡബിൾ ഹൈറ്റ് റൂഫിംഗ് രീതിയും, ബേ വിൻഡോയും നൽകുന്നത് കൂടുതൽ വെളിച്ചം, കാറ്റ് എന്നിവ വീട്ടിനകത്ത് നിറക്കുന്നതിന് സഹായിക്കുന്നു.

അതോടൊപ്പം തന്നെ വീട്ടിനകത്ത് കെട്ടിനിൽക്കുന്ന ദുഷിച്ച വായു പുറന്തള്ളാനും ഇവ ഉപകാരപ്പെടും.

എക്സ്റ്റീരിയറിലും വേണം ശ്രദ്ധ

വീടിനകത്തേക്ക് വരുന്ന ചൂടിനെ പ്രതിരോധിക്കാനായി വീടിന് പുറത്തും വേണം ശ്രദ്ധ. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നൽകുന്ന പൂമുഖം കൂടുതൽ വിശാലമാക്കി നൽകുകയും പല ഭാഗങ്ങളിൽ നിന്നായി അടിക്കുന്ന വെയിൽ പൂ മുഖത്തിന്റെ ചുമരിലേക്ക് തട്ടുന്ന രീതിയിൽ നോക്കി വേണം വീടിന്റെ ദിശ തിരഞ്ഞെടുക്കാൻ.

പൂമുഖ ത്തിനോട് ചേർന്ന് വരുന്ന ഭാഗത്ത് ഒരു പർഗോള സെറ്റ് ചെയ്ത് നൽകി അതിനു മുകളിൽ റൂഫിംഗ് രീതി പരീക്ഷിക്കാവുന്നതാണ്.

മുറ്റത്ത് നാച്ചുറൽ സ്റ്റോൺ വിഭാഗത്തിൽ വരുന്ന ബാംഗ്ലൂർ സ്റ്റോൺ,കടപ്പ പോലുള്ള കല്ലുകൾ പാകുകയും അതോടൊപ്പം ആർട്ടിഫിഷ്യൽ അല്ലെങ്കിൽ നാച്ചുറൽ ഗ്രാസുകൾ തന്നെ പടർത്തി വിടുകയും ചെയ്യാം.

അധികം പടർന്ന് പന്തലിക്കാത്ത രീതിയിൽ കാഴ്ചയിൽ ഭംഗി നൽകുന്ന പ്ലാന്റുകൾ ജനാലകളോട് ചേർന്ന് നൽകുന്നതും വീടിനകത്ത് തണുപ്പ് നിലനിർത്താൻ ഒരു പരിധിവരെ സഹായിക്കും.

പൂമുഖത്ത് പച്ചപ്പ് നിറയ്ക്കുന്ന ഹാങ്ങിങ് പോട്ടുകൾ നൽകുന്നതും വള്ളിപ്പടർപ്പുകൾ വച്ച് പിടിപ്പിക്കുന്നതും വീട്ടിനകത്തെ ചൂടു കുറയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല.

ഇത്തരം വഴികൾ പരീക്ഷിക്കുന്നത് വഴി പകൽ സമയത്തെ ചൂട് നിയന്ത്രിക്കാനും ഫാൻ, എസി എന്നിവയുടെ ഉപയോഗം കുറയ്ക്കാനും സാധിക്കും.

ചൂടിനെ പ്രതിരോധിക്കാൻ കോർട്യാർഡ് മാതൃക തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ കൂടി.