വ്യത്യസ്ത രീതിയിലുള്ള ജനാലകളും അവ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണ ദോഷങ്ങളും

വീട് നിർമ്മാണത്തിൽ വാതിലുകൾക്കും ജനലുകൾക്കും ഉള്ള പ്രാധാന്യം അത്ര ചെറുതല്ല. മുൻകാലങ്ങളിൽ തടി കൊണ്ട് നിർമ്മിച്ച ജനാലകളും വാതിലുകളും മാത്രമാണ് കൂടുതൽ സുരക്ഷ നൽകുന്നത് ആളുകൾ വിശ്വസിച്ചിരുന്നു. എന്നാൽ ഇന്ന് കാലം മാറി കുറഞ്ഞ ചിലവിൽ കൂടുതൽ സുരക്ഷിതത്വം നൽകുന്ന ജനാലകളും വാതിലുകളും ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ജനാലകൾക്ക് ഉപയോഗിക്കാവുന്ന വ്യത്യസ്ത മെറ്റീരിയലുകൾ.

1) മരത്തിൽ തീർത്ത ജനാലകൾ.

കൂടുതൽ പേരും ഇപ്പോഴും ഉപയോഗിക്കുന്നതും വിശ്വസിക്കുന്നതും തടിയിൽ തീർത്ത ജനാലകൾ, വാതിലുകൾ എന്നിവയെ തന്നെയാണ്.

മരത്തിൽ തീർത്ത ശേഷം ജനാല കളുടെ ഫ്രെയിം പോളിഷ് ചെയ്യുന്നതു വഴി കൂടുതൽ ഭംഗി നൽകാൻ സാധിക്കും.

മരത്തിൽ ജനാലകൾ തീർക്കുന്നതിനായി പ്രധാനമായും ഉപയോഗിക്കുന്ന മെറ്റീരിയലുകൾ ഇരുൾ, മാവ്, പ്ലാവ് പോലുള്ള തടികളാണ്. കൂടാതെ വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന തടിയിൽ തീർത്ത ജനാലകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

എന്നാൽ ഇവയുടെ നിർമ്മാണ ചിലവ് മറ്റ് രീതികളെ അപേക്ഷിച്ച് കുറച്ചു കൂടുതലാണ്.കാരണം മരം മുറിച്ച് അത് കൃത്യമായ അളവിൽ മില്ലിൽ കൊണ്ടുപോയി മുറിച്ച് നിർമ്മിച്ച് എടുക്കുമ്പോഴേക്കും നിർമാണ ചിലവ് കൂടുന്നു.

അതേ സമയം മരത്തിൽ തന്നെ കട്ടിള മാത്രം നൽകി മറ്റു രീതികളിലുള്ള മെറ്റീരിയൽ ഉപയോഗിച്ചും ജനാലകൾ ചെയ്തെടുക്കാവുന്നതാണ്.

2) സ്റ്റീലിൽ തീർത്ത ജനാലകൾ.

സ്റ്റീൽ ഉപയോഗിച്ച് ആവശ്യാനുസരണം വലിപ്പത്തിൽ ജനലുകൾ നിർമ്മിച്ച് അവയിൽ എപ്പോക്സി പെയിന്റ് ഇഷ്ടാനുസരണം അടിച്ചു നൽകാവുന്നതാണ്.

ഡബ്ലിയു ബി സി മെറ്റീരിയലുകൾ ഉപയോഗിക്കുന്നത് വഴി മരം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ചിതൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല. ഇവ കൂടുതൽ മിനുസം തരുന്നതും, കാലാവസ്ഥയ്ക്ക് അനുയോജ്യമായി നില നിൽക്കുന്നതുമാണ്.

പ്രധാനമായും ടാറ്റയുടെ സ്റ്റീൽ ഉപയോഗിച്ചു കൊണ്ടാണ് സ്റ്റീൽ ജനാലകൾ നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ ക്വാളിറ്റിയുടെ കാര്യത്തിൽ യാതൊരുവിധ പേടിയും വേണ്ട.

എപ്പോക്സി പ്രൈമർ അടിച്ചതിനു ശേഷം ഇഷ്ടമുള്ള നിറങ്ങൾ നൽകി ഇവ കൂടുതൽ ഭംഗിയാക്കാൻ സാധിക്കും. ജനാലകൾക്ക് ഗ്ലാസുകൾ സെപ്പറേറ്റ് ആയി വാങ്ങി വേണം ഫിറ്റ് ചെയ്യാൻ.

3) അലുമിനിയം ജനാലകൾ.

അലുമിനിയത്തിൽ തീർത്ത ജനലുകൾ ഉപയോഗിക്കുന്നതു വഴി അവയിൽ പ്രത്യേകമായി പെയിന്റ് അടിച്ച് നല്കേണ്ടി വരുന്നില്ല. ഡയറക്റ്റ് ഫിറ്റ് ചെയ്യാവുന്ന രീതിയിലാണ് ഇവ വിപണിയിലെത്തുന്നത്.

അലൂമിനിയം ജനാലകൾ തിരഞ്ഞെടുക്കുന്നത് വഴി പണിക്കൂലിയും ലാഭിക്കാം.

അലൂമിനിയം ഉപയോഗിക്കുമ്പോൾ പ്രധാനമായും രണ്ടു രീതിയിൽ ഉള്ളവ തിരഞ്ഞെടുക്കാവുന്നതാണ്.

ആദ്യത്തെ രീതി ഹൈ പ്രൊഫൈൽ അൽജീരിയൻ അലൂമിനിയവും , വീതി കുറഞ്ഞ രീതിയിൽ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന അലുമിനിയം ഫാബ്രിക്കേഷനിൽ തീർത്ത വിൻഡോകളും.

ഇവ പൗഡർ കോട്ടഡ് ആയതുകൊണ്ടുതന്നെ വീണ്ടും പെയിന്റ് ചെയ്ത് നൽകേണ്ട ആവശ്യം വരുന്നില്ല. കട്ടിളയും,ഷട്ടറും ഒരുമിച്ച് വരുന്ന രീതിയിലാണ് അലുമിനിയം വിൻഡോകൾ വിപണിയിലെത്തുന്നത്.

എന്നാൽ ഗ്രിൽ ആവശ്യമാണെങ്കിൽ അവ പ്രത്യേകം ഭിത്തിയിലേക്ക് ഫിക്സ് ചെയ്ത് ഉപയോഗിക്കേണ്ടി വരും .

4) യുപിവിസി ജനാലകൾ

ഭംഗിയുടെ കാര്യത്തിൽ യാതൊരുവിധ കോംപ്രമൈസും ആഗ്രഹിക്കാത്ത വർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് യുപിവിസി ടൈപ്പ് വിൻഡോസ്.

യുപിവിസി വിൻഡോസ് തിരഞ്ഞെടുക്കുന്നത് വഴി ഏറ്റവും ഗുണം ലഭിക്കുന്ന കാര്യം അവയിൽ ചിതൽ പിടിക്കില്ല എന്നത് തന്നെയാണ്.

കൂടാതെ യാതൊരുവിധ പ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളും യുപിവിസി ജനലുകൾക്ക് വരില്ല എന്ന് ഉറപ്പാണ്. കാഴ്ചയിൽ വളരെയധികം ലുക്ക് തരുന്നതിൽ യുപിവിസി വിൻഡോ കളുടെ സ്ഥാനം എടുത്ത് പറയേണ്ടത് തന്നെയാണ്.

നേരത്തെ പറഞ്ഞതു പോലെ ഗ്രില്ല് ആവശ്യമാണെങ്കിൽ സെപ്പറേറ്റ് പർച്ചേസ് ചെയ്തു ഫിക്സ് ചെയ്യേണ്ടതായി വരും.

എന്നാൽ ഏത് വിൻഡോ തിരഞ്ഞെടുക്കുമ്പോഴും അവയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചില വിൻഡോസ് ഫ്രെയിം വേറെ കട്ടിള വേറെ എന്ന രീതിയിലാണ് വാങ്ങേണ്ടി വരിക.

ചിലപ്പോൾ കട്ടിളയും ജനലും ഒരുമിച്ച് വരുന്ന രീതിയിലാണ് മാർക്കറ്റിൽ നിന്നും വാങ്ങാൻ സാധിക്കുക.

എന്നാൽ തീർച്ചയായും മനസ്സിലാക്കേണ്ട ഒരു കാര്യം ജനാലകൾ ഒരു കാരണവശാലും കുറഞ്ഞ ചിലവിൽ ചെയ്തെടുക്കാൻ സാധിക്കില്ല. എന്നു മാത്രമല്ല ഇത് നമ്മുടെ സുരക്ഷയെ കൂടി ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ യാതൊരുവിധ കോംപ്രമൈസും വേണ്ട.