വീട് നിർമ്മാണത്തിൽ സ്റ്റെയർ സ്റ്റെയർകേസ് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.

വീട് നിർമ്മാണത്തിൽ സ്റ്റെയർ കേസുകൾക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല. പ്രത്യേകിച്ച് ഇപ്പോഴത്തെ കാലഘട്ടത്തിൽ ഇരു നില വീടുകൾ പണിയുക എന്നതാണ് മിക്ക ആളുകളും ചെയ്യുന്ന കാര്യം.

എന്നാൽ സ്റ്റെയർകേസിൽ ഇത്രമാത്രം ശ്രദ്ധിക്കാൻ എന്തിരിക്കുന്നു എന്ന് ചിന്തിക്കേണ്ട. കാലത്തിനനുസരിച്ച് ഡിസൈനിലും വിലയിലും മാറ്റം വരുത്തി വ്യത്യസ്ത രീതിയിലുള്ള സ്റ്റെയർകേസ് മെറ്റീരിയലുകൾ ഇപ്പോൾ വിപണി അടക്കി വാഴുന്നുണ്ട്.

വ്യത്യസ്ത രീതിയിലുള്ള സ്റ്റെയർ കേസുകൾ അവ കൊണ്ടുള്ള ഉപയോഗം എന്നിവ വിശദമായി മനസ്സിലാക്കാം.

പ്രധാനമായും രണ്ട് രീതിയിലുള്ള സ്റ്റെയർ കെയ്സുകൾ ആണ് നമ്മുടെ നാട്ടിലെ വീടുകളിൽ ഉപയോഗപ്പെടുത്തുന്നത്.

1) ഫ്ലാറ്റ് ടൈപ്പ് സ്റ്റെയർകേസ്.

ഫ്ലാറ്റ് ടൈപ്പ്

2)ചെയിൻ ടൈപ്പ് സ്റ്റെയർകെയ്സുകൾ.

ചെയിന്‍ ടൈപ്പ്

താഴേക്ക് സ്റ്റെപ്പ് കാണുന്ന രീതിയിൽ സെറ്റ് ചെയ്യുന്നവയാണ് ചെയിൻ ടൈപ്പ് സ്റ്റെയർകേയ്സുകൾ.

ചെയിൻ ടൈപ്പ് സ്റ്റെയർകേസ് കളിൽ തന്നെ പ്രധാനമായും രണ്ടു രീതിയിൽ തരം തിരിക്കാവുന്നതാണ്. ഡോഗ് ലെഗ്ഡ് സ്റ്റെയർ കേസുകൾ എന്നും, സ്പൈറൽ സ്റ്റെയർ കെയ്സുകൾ എന്നും.

ചെയിൻ ടൈപ്പ് സ്റ്റെയർ കെയ്സുകൾ നിർമിക്കാൻ ഏകദേശം ഒരു സ്ക്വയർഫീറ്റിന് 900 രൂപ നിരക്കിലാണ് കൂലി നൽകേണ്ടി വരിക.

ഇവയിൽ തന്നെ സ്പൈറൽ ടൈപ്പാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ 50% വരെ കൂലി കൂടാൻ സാധ്യതയുണ്ട്. ഫ്ലോറിന്റെ സീലിംഗ് വരെ 3 മീറ്റർ ഹൈറ്റിൽ ആണ് ഇത്തരം സ്റ്റെയറുകളുടെ നിർമ്മാണ രീതി.

സ്റ്റെയർ കേസുകളിൽ എത്ര സ്റ്റെപ്പ് നൽകണമെന്നത് അവയുടെ ഹൈറ്റ് അനുസരിച്ചാണ് നിർണയിക്കുക. അതായത് ഒരു മനുഷ്യന് എങ്ങിനെ അനായാസമായി സ്റ്റെപ്പുകൾ കയറാം എന്നതിനനുസരിച്ചാണ് സ്റ്റെപ്പിന്റെ നീളം, വീതി എന്നിവ നിർണയിക്കുന്നത്.

സ്റ്റെപ്പുകളിൽ ചവിട്ടുന്ന ഭാഗം’ ത്രെഡ്’ എന്നാണ് അറിയപ്പെടുന്നത്. അതേസമയം സ്റ്റെപ്പുകളുടെ ഹൈറ്റ് ‘റൈസർ’ എന്ന പേരിൽ അറിയപ്പെടുന്നു.

ഒരാൾക്ക് അനായാസമായി സ്റ്റെപ്പുകൾ കയറണമെങ്കിൽ റൈസർ 15 സെന്റീമീറ്റർ മുതൽ 17 സെന്റീമീറ്റർ എന്ന രീതിയിൽ മാത്രമാണ് പരിഗണിക്കാൻ പാടുകയുള്ളൂ.

സ്റ്റെപ് വളരെ എളുപ്പത്തിൽ കയറുന്നതിനായി ത്രെഡ് നൽകേണ്ടത് 25 സെന്റീമീറ്റർ മുതൽ 30 സെന്റീമീറ്റർ വരെയാണ്.

സാധാരണയായി സ്റ്റെയർ കേസുകൾക്ക് ഒറ്റസംഖ്യ വരുന്ന രീതിയാണ് പിന്തുടരുന്നത്. അതുകൊണ്ടുതന്നെ 17 അല്ലെങ്കിൽ 19 എന്ന രീതിയാണ് സ്റ്റെപ്പുകളുടെ എണ്ണം നൽകുന്നത്.

സ്റ്റെയർകെയ്സിന്റെ ദിശ നിർണയിക്കുന്ന രീതി.

ഒരു സ്റ്റെയർകെയ്സ് ക്ലോക്ക് ദിശയിലാണോ ആന്റി ക്ലോക്ക് ദിശയിൽ ആണോ നൽകേണ്ടത് എന്നത് പലർക്കും സംശയമുള്ള കാര്യമാണ്. എന്നാൽ ക്ലോക്ക് ഓടുന്ന ദിശ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

ഇങ്ങിനെ നൽകുന്നതു വഴി മുകളിലോട്ട് കയറുമ്പോൾ ഹാൻഡ് റെയിൽ വലതു വശത്ത് വരുന്ന രീതിയിൽ ആണ് ഉണ്ടാവുക. ഇത് മുകളിലോട്ട് കയറുന്നത് പ്രായമായവർക്കെല്ലാം എളുപ്പമാക്കാൻ സഹായിക്കും.

എന്നു മാത്രമല്ല ഭാരമുള്ള സാധനങ്ങൾ തൂക്കി മുകളിലോട്ട് കയറുമ്പോഴും വലതുവശത്ത് ഹാൻഡ് റെയിലുകൾ വന്നാൽ അത് കാര്യങ്ങൾ എളുപ്പമാക്കും.

ഒരു സ്റ്റെയർകെയ്സിന് ഭംഗി നൽകുന്നതിൽ അവയുടെ ഹാൻഡ് റെയിലുകൾ ക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല.

ഹാൻഡ് റെയിലുകളും വ്യത്യസ്ത ഡിസൈനുകളും.

1) ഗ്ലാസ്‌ ടൈപ്പ്

ഹാൻഡ് റെയിലുകൾ ക്ക് ഗ്ലാസ്‌ ടൈപ്പ് ഫോളോ ചെയ്യുന്ന രീതി കൂടുതൽ ട്രെൻഡിങ് ആയി ഇപ്പോൾ കാണുന്നുണ്ട്.ഗ്ലാസ്‌ തന്നെ വ്യത്യസ്ത രീതിയിൽ ബെൻഡ് ചെയ്ത് ഉപയോഗിക്കാനും സാധിക്കും.

2) സ്റ്റൈൻലസ് സ്റ്റീൽ

കുറഞ്ഞ ചിലവിൽ ഹാൻഡ് റെയിലുകൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് സ്റ്റെയിൻലെസ് സ്റ്റീൽ റെയിലുകൾ.

ഇതിനായി SS അല്ലെങ്കിൽ MS ടൈപ്പ് ട്യൂബുകൾ ഉപയോഗിക്കാവുന്നതാണ്. സ്റ്റീൽ ട്യൂബുകൾ തിരഞ്ഞെടുക്കുമ്പോൾ അവയുടെ തിക്ക്നെസ് അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്.

പലപ്പോഴും സ്റ്റീൽ റെയിലുകൾ തിരഞ്ഞെടുക്കുമ്പോൾ പലർക്കും എത്രകാലം ഗ്യാരണ്ടി ലഭിക്കും എന്നതാണ് സംശയം. എന്നാൽ സാധാരണയായി മിക്ക കമ്പനികളും ലൈഫ് ടൈം വാറണ്ടി സ്റ്റീൽ റെയിലുകൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

അതുകൊണ്ടുതന്നെ ഒരിക്കൽ കുറച്ച് പണം ഇറക്കി എക്സ്പെൻസീവ് രീതിയിൽ സ്റ്റെയറിനുള്ള റെയിൽ നൽകിയാലും അവ ആജീവനാന്ത ഗ്യാരണ്ടിയോടെ ഉപയോഗിക്കാം.