റീസൈക്കിൾ ചെയ്ത് ഫർണിച്ചറുകൾ ഭംഗിയാക്കാം.

റീസൈക്കിൾ ചെയ്ത്ർണിച്ചറുകൾ ഭംഗിയാക്കാം.വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ ഓരോരുത്തരുടെയും മനസിൽ ഉണ്ടാവുക വ്യത്യസ്ത ആശയങ്ങളായിരിക്കും.

ചിലർക്ക് ട്രഡീഷണൽ രീതി നില നിർത്തിക്കൊണ്ടുള്ള മെറ്റീരിയലുകൾ വേണമെന്ന് തോന്നുമ്പോൾ മറ്റു ചിലർക്ക് മോഡേൺ രീതിയിലുള്ള ഫർണിച്ചറുകളോടായിരിക്കും പ്രിയം.

എന്നാൽ ഇത്തരത്തിൽ ഏതു ഫർണിച്ചറുകൾ തിരഞ്ഞെടുത്താലും നൽകേണ്ടി വരുന്നത് ഉയർന്ന വിലയാണ്.

അതേസമയം കുറച്ച് ക്രിയേറ്റിവിറ്റി ഉപയോഗിച്ചാൽ നിങ്ങളുടെ വീട്ടിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന പല മെറ്റീരിയലുകൾ ഉപയോഗിച്ചും അത്യുഗ്രൻ ഫർണിച്ചറുകൾ നിർമ്മിച്ചെടുക്കാൻ സാധിക്കും.

ഇത്തരത്തിൽ ഫർണിച്ചറുകൾ നിർമിച്ചു തരുന്ന നിരവധി ഷോപ്പുകളും ഇന്ന് കണ്ടു വരുന്നുണ്ട്.

റീസൈക്കിൾ ചെയ്തെടുക്കുന്ന ഫർണിച്ചറുകൾ കാഴ്ചയിൽ ഭംഗി തരുകയും മറ്റ് ഫർണിച്ചറുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ലുക്ക് വീടിന് നൽകുകയും ചെയ്യുന്നു.

പ്രത്യേകിച്ച് മരം റീ യൂസ് ചെയ്ത് ഉണ്ടാക്കുന്ന ഫർണിച്ചറുകൾ പ്രകൃതിയുടെ സംരക്ഷണത്തിലും വലിയ പങ്കു വഹിക്കുന്നു.

പുതിയ ഫർണിച്ചറുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ മരങ്ങൾ വെട്ടി എടുക്കേണ്ട ആവശ്യം ഇവിടെ ഇല്ലാതാകുന്നു.

റീസൈക്കിൾ ചെയ്ത് ഫർണിച്ചറുകൾ നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

റീസൈക്കിൾ ചെയ്ത് ഫർണിച്ചറുകൾ ഭംഗിയാക്കാം.

ഫർണിച്ചറുകൾ വാങ്ങുന്നതിന്റെ ചിലവ് കുറക്കാനും അതേസമയം കൂടുതൽ ഭംഗിയിൽ നിർമ്മിക്കാനും സാധിക്കുന്നവയാണ് റീ സൈക്കിൾ ടൈപ്പ് ഫർണിച്ചറുകൾ.

പലപ്പോഴും ഫർണിച്ചറുകൾ റെസൈക്കിൾ ചെയ്യുമ്പോൾ എവിടെ നിന്നും സ്റ്റാർട്ട് ചെയ്യണം എന്നതായിരിക്കും പലരുടേയും സംശയം.

എന്നാൽ നിങ്ങൾക്ക് എവിടെ നിന്ന് തുടങ്ങണം എന്നു തോന്നുന്നോ അവിടെ നിന്നും തുടങ്ങുക എന്നതാണ് ഇവിടെ പ്രധാനമായ കാര്യം.

ആവശ്യമില്ലാത്ത വാർഡ്രോബ് മെറ്റീരിയലുകൾ റീസൈക്കിൾ ചെയ്ത് ചെയറുകൾ ആക്കി മാറ്റാവുന്നതാണ്.

ഇത്തരത്തിൽ വീടിന്റെ ഓരോ മുക്കിലും മൂലയിലും ഉപയോഗിക്കാതെ കിടക്കുന്ന സാധനങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതാണ് ചിന്തിക്കേണ്ട കാര്യം.

വീട്ടിലുള്ള മെറ്റീരിയലുകൾ മാത്രമല്ല അടുത്ത് ഇൻഡസ്ട്രി ഏരിയ ഉണ്ടെങ്കിൽ അവിടെ നിന്നും വേസ്റ്റേജ് വരുന്ന മെറ്റീരിയലുകൾ കലക്ട് ചെയ്ത് നിങ്ങൾക്ക് ആവശ്യമുള്ള വസ്തുക്കൾ നിർമ്മിച്ച് വീടിന്റെ അലങ്കാരം വർദ്ധിപ്പിക്കാവുന്നതാണ്.

റീ സൈക്കിൽഡ് ഫർണിച്ചറുകൾ നിർമ്മിച്ചെടുക്കുന്ന രീതി.

കാലങ്ങളായി വീട്ടിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന തയ്യൽ മെഷീനുകൾ ഉണ്ടെങ്കിൽ അവയുടെ മുകൾഭാഗം മാത്രം എടുത്തു മാറ്റി, മുകളിൽ ഒരു പ്ലേ വുഡ് അല്ലെങ്കിൽ ലാമിനേറ്റഡ്‌ മെറ്റീരിയൽ ഒട്ടിച്ച് നൽകുകയാണെങ്കിൽ വളരെ ഭംഗിയുള്ള ഒരു കോഫി ടേബിൾ ആക്കി മാറ്റാവുന്നതാണ്.

അതോടൊപ്പം വീട്ടിൽ പഴയ ഇരുമ്പ് ചെയറുകൾ,ത്രെഡ് എന്നിവയുണ്ടെങ്കിൽ അവ ഉപയോഗപ്പെടുത്തി ചെയറുകളും നിർമ്മിച്ചെടുക്കാം.

വീട്ടിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന ജീൻസ് ഉണ്ടെങ്കിൽ അവ കൃത്യമായ അളവിൽ കട്ട് ചെയ്ത് അതിനകത്ത് കുറച്ച് തുണി കൂടി സ്റ്റഫ്‌ ചെയ്തു ചെറിയ സോഫകൾ നിർമ്മിച്ച് എടുക്കാവുന്നതാണ്.

ടയറുകളോട് മാച്ച് ചെയ്യുന്ന രീതിയിൽ ചെറിയ ഒരു ടേബിൾ കൂടി സെറ്റ് ചെയ്ത് നൽകിയാൽ ലിവിങ് റൂമിന്റെ ലുക്ക് തന്നെ മാറിമറിയും എന്ന കാര്യത്തിൽ സംശയമില്ല.

റീസൈക്കിൾ ചെയ്ത് ഫർണിച്ചറുകൾ ഭംഗിയാക്കാം ,ഓള്‍ഡ് മെറ്റീരിയല്‍ ഉപയോഗിക്കാം

പലപ്പോഴും നമ്മുടെ വീടുകളിൽ ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയാണ് ഉണ്ടാവുക. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് അവ കൊണ്ട് ഒരു വാൾ നിർമ്മിച്ച ലിവിങ് ഏരിയ ഡൈനിങ് ഏരിയ എന്നിവയെ തമ്മിൽ വേർതിരിക്കാവുന്ന സെപ്പറേഷൻ വാൾ നൽകാവുന്നതാണ്.

പഴയ ടയറുകൾ വീട്ടിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അവ ഉപയോഗിച്ച് സോഫകൾ, കുഷ്യൻ കേടായ കസേരകൾ എന്നിവയിൽ ഒട്ടിച്ച് പുതിയ ഫർണിച്ചറുകൾ ആക്കി മാറ്റാവുന്നതാണ്. വീട്ടിൽ ഉപേക്ഷിക്കപ്പെട്ട പഴയ ലെതർ പെത്തി ഉണ്ടെങ്കിൽ അതിന്റെ പകുതിഭാഗം കട്ട് ചെയ്ത് ചുമരിലേക്ക് അറ്റാച്ച് ചെയ്ത് നൽകിയാൽ ന്യൂ മോഡൽ ആർട്ട് ലുക്ക് ലഭിക്കുകയും അതേസമയം വിന്റെജ് രീതി ഉപയോഗപ്പെടുത്തുകയും ചെയ്യാം. വീട്ടിലുള്ള പഴയ തുണികൾ എല്ലാം വ്യത്യസ്ത അളവിൽ കട്ട് ചെയ്തു ആവശ്യമായ ചവിട്ടികൾ നിർമ്മിക്കാവുന്നതാണ്.

റീസൈക്കിൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഉപയോഗശൂന്യമായ മെറ്റീരിയൽ ഉപയോഗപ്പെടുത്തി ഫർണിച്ചറുകൾ റീസൈക്കിൾ ചെയ്ത് എടുക്കുമ്പോൾ അത് ലാഭമാണോ നഷ്ടമാണോ ഉണ്ടാക്കുക എന്നത് പലരുടെയും സംശയമാണ്. അതിനുള്ള ഏറ്റവും മികച്ച ഉത്തരം നിങ്ങൾ എന്ത് മെറ്റീരിയൽ ഉപയോഗിച്ച് എന്ത് നിർമ്മിച്ചെടുക്കുന്ന എന്നതിലാണ്.

നമുക്കു തന്നെ മനസിൽ വിജയകരം ആവില്ല എന്ന് തോന്നുന്ന കാര്യങ്ങൾ വെറുതെ സമയം പാഴാക്കി ചെയ്യാതിരിക്കുന്നതാണ് നല്ലത്. അതേസമയം കൂടുതൽ ഭംഗിയിലു വീട് നിൽക്കുകയും ചെയ്യുന്ന രീതി. നല്ല ഒരു വസ്തുവിനെ റീസൈക്കിൾ ചെയ്യുമ്പോൾ അതിനെ ഇരട്ടി വിലയ്ക്ക് ആവശ്യമായ മെറ്റീരിയലുകൾ പർച്ചേസ് ചെയ്യുക എന്നത് ഉചിതമായ കാര്യമല്ല. അതുകൊണ്ടുതന്നെ ഏതു മെറ്റീരിയൽ റീസൈക്കിൾ ചെയ്ത് ഫർണിച്ചറുകൾ നിർമ്മിക്കുമ്പോഴും അതിന് ആവശ്യമായിവരുന്ന മെറ്റീരിയൽ കോസ്റ്റിനെ പറ്റി ഒരു ഏകദേശ ധാരണ ഉണ്ടാക്കിയതിനു ശേഷം മാത്രം ആരംഭിക്കുക.

റീസൈക്കിൾ ചെയ്ത് ഫർണിച്ചറുകൾ ഭംഗിയാക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് തീർച്ചയായും ഗുണം ചെയ്യും.