വാർഡ്രോബ് ഓർഗനൈസറുകൾ ഉപയോഗപ്പെടുത്താം.

വാർഡ്രോബ് ഓർഗനൈസറുകൾ ഉപയോഗപ്പെടുത്താം.വളരെയധികം പണം ചിലവഴിച്ച് ഒരു വീട് നിർമിക്കുക എന്നതിലല്ല കാര്യം. മറിച്ച് അത് എങ്ങിനെ ഭംഗിയിലും വൃത്തിയും സൂക്ഷിക്കാം എന്നതിലാണ്.

നല്ല രീതിയിൽ പണം ചിലവഴിച്ച് വീടിന്റെ ഇന്റീരിയർ വർക്കുകൾ,വാർഡ്രോബ്, കിച്ചൻ എന്നിവ ചെയ്താലും അവ നല്ല രീതിയിൽ ഓർഗനൈസ് ചെയ്യുന്നതിന് ഒരു പ്രത്യേക കഴിവ് തന്നെ ആവശ്യമാണ്.

അതല്ല എങ്കിൽ വളരെ കുറച്ചു കാലത്തെ ഉപയോഗം കൊണ്ട് തന്നെ വാർഡ്രോബുകളുടെ ഉൾ ഭാഗം,കിച്ചൺ ഷെൽഫുകൾ എന്നിവ കേട് വരാനുള്ള സാധ്യത കൂടുതലാണ്.

വാർഡ്രോബ് ഓർഗനൈസറുകൾ എന്നപേരിൽ നിരവധി ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. അവ എന്തെല്ലാമാണെന്നും, ഉപയോഗിക്കേണ്ട രീതി എങ്ങിനെയാണെന്നും വിശദമായി മനസ്സിലാക്കാം.

വാർഡ്രോബ് ഓർഗനൈസറുകൾ ഉപയോഗപ്പെടുത്താം.

തുണികളും മറ്റും കൊണ്ടുപോയി ഇടാനുള്ള ഒരിടം എന്ന രീതിയിൽ വാർഡ്രോബിനെ കണക്കാക്കാൻ പാടുള്ളതല്ല.

അതേ സമയം ഓരോ ടൈപ്പ് തുണികളും കൃത്യമായി ഓർഗനൈസ് ചെയ്ത് വെക്കാവുന്ന രീതിയിലുള്ള ചെറിയ ബോക്സുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

പെട്ടെന്ന് എടുക്കേണ്ട വസ്ത്രങ്ങളെല്ലാം ഒരു ബോക്സിലും, വല്ലപ്പോഴും മാത്രം എടുക്കുന്ന വസ്ത്രങ്ങൾ മറ്റൊരു സെപ്പറേറ്റ് ബോക്സിലും നൽകാവുന്നതാണ്.

വ്യത്യസ്ത ബോക്സുകൾ ഉപയോഗപ്പെടുത്തുന്നതിന് പകരമായി ഒരു വലിയ ബോക്സിൽ തന്നെ വ്യത്യസ്ത കമ്പാർട്ട്മെന്റ് കൾ വരുന്ന രീതിയിലും ഓർഗനൈസർ തിരഞ്ഞെടുക്കാം.

സ്റ്റോറേജ് സ്പേസ് ടൈപ്പ് ബെഡ് ആണ് വീട്ടിൽ ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ബെഡ്ഷീറ്റ്,പില്ലോ കവറുകൾ എന്നിവ വയ്ക്കുന്നതിനുള്ള ഇടം വാർഡ്രോബിൽ കണ്ടെത്തുന്നതിനു പകരം കട്ടിലിനടിയിൽ ഉള്ള സ്റ്റോറേജ് സ്പേസിൽ നൽകുന്നതാണ് കൂടുതൽ നല്ലത്.

ഷർട്ട് ഇടുന്നതിനുള്ള ഹാങ്ങറുകൾ ഉപയോഗപ്പെടുത്തുമ്പോൾ അവ നിരത്തി ഇടുന്നതിനു പകരം ഒന്നിനു താഴെ മറ്റൊന്ന് എന്ന രീതിയിൽ ഉപയോഗപ്പെടുത്തുക യാണെങ്കിൽ കൂടുതൽ നല്ല രീതിയിൽ സ്ഥലം ഉപയോഗപ്പെടുത്താൻ സാധിക്കും.

ടൈ,സോക്സുകൾ, എന്നിവ അറേഞ്ച് ചെയ്യുന്നതിന് ആവശ്യമായ പ്രത്യേക ഓർഗനൈസറുകളും ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

മാത്രമല്ല കോസ്മെറ്റിക്സ്,ഫാൻസി ആഭരണങ്ങൾ എന്നിവയെല്ലാം ഓർഗനൈസ് ചെയ്ത വെക്കാവുന്ന ടൈപ്പ് ഓർഗനൈസറുകൾ വ്യത്യസ്ത സൈസിലും ആകൃതിയിലും ഉള്ളത് ഓരോരുത്തരുടെയും ആവശ്യാനുസരണം ഉപയോഗിച്ചാൽ വാർഡ്രോബ് അലങ്കോലമായി കിടക്കില്ല.

പോക്കറ്റ് ടൈപ്പ് ഓർഗനൈസർ തിരഞ്ഞെടുത്ത് ചുമരിൽ ഹാങ്ങ്‌ ചെയ്ത് നൽകിയാൽ പെട്ടെന്ന് എടുക്കേണ്ട സാധനങ്ങൾ എളുപ്പത്തിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.

കിച്ചൻ ഓർഗനൈസർ

ഒരു വീട്ടിൽ വളരെയധികം പ്രാധാന്യം നൽകേണ്ട ഏരിയയാണ് കിച്ചൻ. എന്നാൽ പലപ്പോഴും കിച്ചണിൽ ഉപയോഗിക്കുന്ന നിത്യോപയോഗ വസ്തുക്കൾ ചിന്നിച്ചിതറി കിടക്കുന്ന അവസ്ഥയാണ് കാണാറുള്ളത്.

മോഡ്യൂലർ കിച്ചൺ രീതിയിൽ നിരവധി ഷെൽഫുകൾ നൽകിയിട്ടുണ്ടാകുമെങ്കിലും പലപ്പോഴും വെള്ളത്തിന്റെ അംശവും മറ്റും നിന്ന് അവ തുരുമ്പെടുക്കുന്ന അവസ്ഥ കൂടുതലായി കണ്ടുവരാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ.

ഷെൽഫിന്റെ ഉൾ ഭാഗത്ത് ഉപയോഗപ്പെടുത്താവുന്ന മാറ്റുകൾ സെപ്പറേറ്റ് ആയും കട്ട് ചെയ്ത് വാങ്ങുന്നതും ഓൺലൈനിലും ഓഫ്‌ലൈൻ സ്റ്റോറുകളിലും ലഭ്യമാണ്.

പ്രത്യേകിച്ച് എണ്ണയുടെ ബോട്ടിലുകൾ എല്ലാം വയ്ക്കുന്ന സ്ഥലങ്ങളിൽ ഓയിൽ മാറ്റ് ഉപയോഗപ്പെടുത്തുക യാണെങ്കിൽ കറ പിടിക്കുന്ന അവസ്ഥ ഒഴിവാക്കാൻ സാധിക്കും.

ഫ്രിഡ്ജിനുള്ളിൽ ആവേശത്തിന് സ്പേസ് ഇല്ലാത്ത അവസ്ഥ വരികയാണെങ്കിൽ പ്രത്യേക ബോക്സുകൾ വാങ്ങി ഓരോ സാധനങ്ങളും ഓരോ ബോക്സിൽ സെറ്റ് ചെയ്ത് നൽകാവുന്നതാണ്. താലി പ്ലേറ്റുകൾ സെറ്റ് ചെയ്യുന്ന ഭാഗങ്ങളിൽ വെള്ളം താഴേക്ക് കിനിഞ്ഞ് വീണു കേടു വരുന്ന അവസ്ഥ ഒഴിവാക്കുന്നതിന് മാറ്റുകൾ നൽകുകയാണെങ്കിൽ കൂടുതൽ നല്ലതാണ്. അരി, പലചരക്ക് സാധനങ്ങൾ എന്നിവ സൂക്ഷിക്കുന്ന ഭാഗങ്ങളിലും മാറ്റ് വിരിച്ച ശേഷം നൽകുന്നതാണ് കൂടുതൽ നല്ലത്. ഉറുമ്പ്, ഈച്ച പോലുള്ള ജീവികളിൽ നിന്നും ഭക്ഷണ സാധനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഇവ സഹായമായിരിക്കും.

ലിവിങ് ഏരിയ അറേഞ്ച് ചെയ്യുമ്പോൾ

പലപ്പോഴും മിക്ക വീടുകളുടെയും ലിവിങ് ഏരിയ കുട്ടികളുടെ ടോയ്സ് കൊണ്ട് നിറഞ്ഞ അവസ്ഥയാണ് ഉണ്ടാവുക. പഴയ വീടുകളിൽ ഷോ കേസ് എന്ന ഒരു കൺസെപ്റ്റ് ഉപയോഗപ്പെടുത്തിയിരുന്നു എങ്കിലും ഇന്ന് അത്തരത്തിലുള്ള കൺസെപ്റ്റിന് വലിയ പ്രാധാന്യമൊന്നുമില്ല. അതുകൊണ്ടുതന്നെ അത്തരം ടോയ്സ് എവിടെ കൊണ്ടുപോയി വെക്കണം എന്നത് പലപ്പോഴും തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ്. അതേസമയം ടോയ്സ് വൃത്തിയായും ഭംഗിയായും വെക്കാവുന്ന രീതിയിലുള്ള ഓർഗനൈസറുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ഇവയിൽ തന്നെ താഴെ സ്റ്റോറേജ് ടൈപ്പും മുകളിൽ സീറ്റിംഗ് അറേഞ്ച്മെന്റ് നൽകിയും ഉള്ള നിരവധി ഓർഗനൈസറുകൾ കുട്ടികൾക്ക് ഇഷ്ടമുള്ള കാർട്ടൂൺ ക്യാരക്ടർ ഉള്ളവ ലഭ്യമാണ്. ഇവ തിരഞ്ഞെടുത്താൽ സ്ഥലം ലാഭിക്കാം എന്ന് മാത്രമല്ല ഒരു ചെയർ ആയും ഉപയോഗപ്പെടുത്താൻ സാധിക്കും എന്നതാണ് എടുത്തു പറയേണ്ട കാര്യം. വീടിന്റെ കീ,വാഹനങ്ങളുടെ കീ എന്നിവ പ്രത്യേക രീതിയിൽ അറേഞ്ച് ചെയ്ത് വയ്ക്കുന്നതിനുള്ള കീ ഹോൾഡറുകളും വ്യത്യസ്ത മോഡലിൽ ഉള്ളത് ലഭ്യമാണ്. ഇത്തരത്തിൽ നിങ്ങളുടെ വീടിന്റെ ഓരോ ഭാഗവും ഭംഗിയിലും വൃത്തിയിലും സൂക്ഷിക്കുന്നതിൽ ഓർഗനൈസകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.

വാർഡ്രോബ് ഓർഗനൈസറുകൾ തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും ഈ കാര്യങ്ങൾ കൂടി മനസ്സിലാക്കിയിരിക്കാം.