ബാത്റൂം വാട്ടർ പ്രൂഫ് ചെയ്യേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാം

Waterproofing the floor with a brush and mortar. Flooring waterproofing. The master processes the floor with a brush.

ഒരു വീട് നിർമാണത്തിലെ പ്രധാന ഭാഗമാണ് ബാത്റൂമും അതിലെ ഫിറ്റിങ്സുകളും.പക്ഷെ വെള്ളം ലീക്ക് ആയാൽ ഏറ്റവും തലവേദന ആകുന്നതും ബാത്റൂം തന്നെ. മിക്കവീടുകളിലും ബാത്റൂം ലീക്ക് ആയാൽ മിണ്ടാതെ സഹിക്കുകയാണ് പതിവ്. കാരണം ഇത് റിപ്പയർ ചെയ്യുന്നതിന് പണവും സമയവും ആവശ്യമാണ് എന്നത് തന്നെ.


നിർമാണ വേളയിൽ കുറച്ചൊന്ന് ശ്രദ്ധ വച്ചാൽ പിന്നീട് ബാത്റൂം ലീക്ക് വരില്ല.
ബാത്റൂം ലീകിന്റെ പ്രധാന കാരണങ്ങൾ നോക്കാം

സ്ലാബ് ലീക്ക്.


ബാത്ത്റൂമിൽ വെള്ളം ഇറങ്ങി താഴെ ലീക്ക് ആവം. ഇത് പണി കഴിഞ്ഞു 3-4 വർഷം കഴിഞ്ഞേ തുടങ്ങാൻ സാധ്യത ഉള്ളൂ. ഇതിന്റെ പ്രധാന കാരണം സ്ലാബിൽ വെള്ളം നിന്നു കോൺക്രീറ്റ് കേടായി ലീക്ക് ആവാൻ സമയം എടുക്കുന്നത് തന്നെ.കൃത്യമായി Waterproofing ചെയ്താൽ ഇൗ പ്രശ്നം പരിഹരിക്കാം.

Pipe joints

Pipe joints നേരാംവണ്ണം watertight ആയി സീല് ചെയ്തിട്ടില്ലെങ്കിൽ അതിലൂടെ വാട്ടർ ലീക്ക് ഉണ്ടാകും. പൈപ്പ് പുറത്തേക്ക് പോകുന്ന ഗ്യാപ് ഏതെങ്കിലും non shrink grout ഉപയോഗിച്ച് സീല് ചെയ്യണം.എന്നിട്ട് വെള്ളം കെട്ടി നിർത്തി ലീക്ക് ഇല്ല എന്ന് ഉറപ്പു വരുത്തുകയാണ് ഇതിനുള്ള പ്രതിവിധി.

ചുമരുകൾ വെള്ളം പിടിക്കുന്നു

ഇന്ന് കാണുന്ന മറ്റൊരു പ്രധാന ഇഷ്യൂ ആണ് ചുമറിലേക്ക്‌ വെള്ളം കാണിക്കുന്നത്.
ചുമരിലേക്ക് കയറ്റി ഭിത്തിയിൽ waterproofing ചെയ്താൽ ഇത് ഒഴിവാക്കാം. എന്നാലും വാട്ടർപ്രൂഫിങ് കഴിഞ്ഞു ടൈലു പണിക്കാർ chipping ചെയ്താൽ ലീക്ക് വരാൻ സാധ്യതയുണ്ട് .
ബാത്റൂമിൽ ഭിത്തി കെട്ടുമ്പോൾ ഒരു വരി കട്ടക്ക് പകരം കോൺക്രീറ്റ് ചെയ്യുന്നത് നല്ലതായിരിക്കും(sunken slab അല്ലെങ്കിൽ) ടൈൽസ് ഇടുമ്പോൾ spacer ഇട്ട് epoxy point ചെയ്താൽ വളരെ നല്ലത്

എക്സ്റ്റെൻഷൻ ജോയിന്റ്കളിലെ ലീക്ക്

ജോയിന്റ് വഴി ഉള്ള ലീകുകൾ ജോയിന്റ് expose ചെയ്തത് നന്നായി പരുക്ക് ചെയ്തത് വാട്ടർ പ്രൂഫ് ചെയ്യണം. ജോയിന്റിൽ ലീക്ക് വന്നാൽ വീണ്ടും വീണ്ടും അവിടെ കോൺക്രീറ്റ് ചെയ്യുകയും,. പ്ലാസ്റ്റർ ചെയ്യുകയും ചെയ്താൽ ലീക്ക് മാറില്ല. കൂടുകയെ ഉള്ളൂ. Elasticity ഉള്ള products തന്നെ ഉപയോഗിച്ച് വേണം വാട്ടർ പ്രൂഫിങ് നടത്താൻ


നിർമാണ വേളയിൽ ഇത്തരം ചെറിയ ചെറിയ കാര്യങ്ങളിൽ ശ്രദധിച്ചാൽ ബാത്റൂം ഭാവിയിൽ ലീക്ക് വരുന്നത് ഒഴിവാക്കാം. ഇതിന് അധിക ചെലവ് ഒന്നും ഉണ്ടാകില്ല. പിന്നീട് ചോർച്ച വന്നാൽ അത് ഒരു വലിയ ബാധ്യത ആയിതീരും

courtesy : fb group