വീട് നിർമിക്കാൻ ഇഷ്ടികയോ അതോ വെട്ട്കല്ലോ; തിരഞ്ഞെടുക്കാം

നമ്മുടെ നാട്ടിൽ സാദാരണ രണ്ടുരീതിയിൽ ആണ് ഭിത്തികൾ കെട്ടാറുള്ളത്…
ഒന്ന് ഇഷ്ടിക, മറ്റൊന്ന് വെട്ടുകല്ല്.

ഇഷ്ടിക

ഇഷ്ടിക തിരഞ്ഞെടുക്കുമ്പോൾ എപ്പോഴും ഉറപ്പും ബലവും നോക്കുക. അതിനായി അഞ്ചോ, പത്തോ പീസ് കല്ലുകൾ എടുത്തു മൂന്ന്, നാല് ദിവസം വെള്ളത്തിൽ ഇട്ട് വെച്ചാൽ
മോശം ഇഷ്ടികകൾ വെള്ളത്തിൽ അലിഞ്ഞു പോകുകയും വേഗം പൊട്ടുകയും ചെയ്യും..

അതുപോലെ ഇഷ്ടിക ഇറക്കുമ്പോൾ ലോഡുകൾ ഒരു ചൂളയിൽ നിന്നും തന്നെ വരുന്നതാണെന്നും ഉറപ്പുവരുത്തിയാൽ നന്നായിരിക്കും,
അപ്പോൾ എല്ലാ ഇഷ്ടികകൾക്കും ഒരു പോലെത്തെ വേവ്‌ കിട്ടിയിട്ടുണ്ടാകും, ഇതിൽ തന്നെ ചൂളക്ക് വെക്കുന്ന മുഗൾ ഭാഗത്തെ ഇഷ്ടികക്ക് വേവ്‌ കുറവേ കിട്ടിയിട്ടു ണ്ടാവുകുകയുള്ളൂ..
ഇത്തരത്തിൽ ഉള്ളത് പെട്ടെന്ന് പൊട്ടുകയും, വെള്ളത്തിൽ അലി യുകയും ചെയ്യും..
(ചുവപ്പ് നിറം ലഭിക്കാൻ ഇപ്പോൾ പല രീതികളും സ്വീകരിക്കുന്നുണ്ട്)…
ഇങ്ങിനെയുള്ള ഇഷ്ടികകൾ ചൂളയിൽനിന്ന് വേർതിരിച്ചിടാറാണ് സാധാരണരീതിയിലുള്ള പതിവ്, എന്നാൽ നാം ഇറക്കുന്ന ലോഡിൽ ഇവ ഉൾപ്പെട്ടിട്ടിണ്ടോ എന്നും ശ്രദ്ധിക്കണം…

ഇടവിട്ടാണ് ലോഡ് ഇറക്കുന്നതെങ്കിൽ ഇടക്ക്, ഇടക്ക് ഇഷ്ടികയുടെ ബലവും(മുകളിൽ പറഞ്ഞത് പോലെ) ഇറക്കുന്ന എണ്ണവും ശ്രദ്ധിക്കണം.

ഇഷ്ടിക പടവുകൾ നടക്കുമ്പോൾ പൊട്ടിച്ചെടുക്കുന്ന മുറികട്ടകൾ ഭിത്തി പണിയുമ്പോൾ ഇടക്ക്, ഇടക്ക് വെച്ചു കൊടുക്കുകയോ, അല്ലെങ്കിൽ ലോഡ് കുറവ് വരുന്ന ഭാഗങ്ങളിൽ ഉപയോഗിക്കുകയോ ആവാം…

ഇങ്ങെനെയെല്ലാം ശ്രദ്ധിച്ചാൽ കുറെയൊക്കെ പോക്കറ് കാലിയാകാതെ നോക്കാം..

വെട്ടുകല്ല്..

വെട്ട് കല്ല് ആണെങ്കിൽ നല്ല മൂപ്പുള്ള കല്ല് നോക്കി എടുക്കണം, ഇതും മുകളിൽ പറഞ്ഞത്പോലെ ഒരിടത്തും നിന്നും ആയാൽ നന്ന്. എടുക്കുന്ന കല്ലുകൾ നല്ലവണ്ണവും മൂപ്പു കൂടിയതതും, അരികുവശങ്ങൾ കൂടുതൽ ചെത്തുപണികൾ വേണ്ടി വരില്ല എന്നും ഉറപ്പു വരുത്തുക(ലേബർ ചാർജ് കുറക്കാം)…

മൂപ്പു കുറഞ്ഞ കട്ടകൾ ഉപയോഗിച്ചു പണിത വീടുകളിൽ കൂടുതൽ ചിതലരിക്കാനും പല ഭാഗങ്ങളിലും പിന്നീട് വിള്ളലുകളും, ഭാരം കൂടുതൽ വരുന്ന ഭാഗം ഭാരം താങ്ങാൻ പറ്റാതെ ഇരിക്കാനും സാധ്യതയുണ്ട്..

ഇപ്പോൾ കട്ടിങ്‌മെഷീൻ ഉപയോഗിച്ചു കട്ട്‌ ചെയ്തു എടുക്കുന്നത്കൊണ്ട് പുറമേ കാണാൻ നല്ല ഭംഗിയുണ്ടാകും, അതു മാത്രം നോക്കിയാൽ പോര, കൂട്ടത്തിൽ ബലം കൂടി ഉറപ്പ് വരുത്തണം…

courtesy : fb froup