
ഉറക്കം വിശ്രമം മാത്രമല്ല, അതു മനുഷ്യ ആരോഗ്യത്തിന് പല രീതിയിലുള്ള സംഭാവനകൾ നൽകുന്നു എന്നതാണ് സത്യം. ഒരു ദിവസം കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം. നമ്മുടെ ഉറക്കം അധികവും നമ്മുടെ ബെഡ്റൂമിൽ നമ്മുടെ മെത്തയിൽ ആണ്.
അങ്ങനെ നോക്കുമ്പോൾ ഏറെ ആരോഗ്യപരമായ വിഷയങ്ങൾ കിടപ്പുമുറിയും കിടക്കയും ആയി ബന്ധപ്പെട്ട ഉണ്ടാവാൻ സാധ്യത ഏറെയാണ്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും മറ്റ് അനവധി രോഗങ്ങൾക്കും ശുചിത്വമില്ലാത്ത കിടപ്പു മുറിയും കിടക്കയും അന്തരീക്ഷവും കാരണമാകുന്നുണ്ട്.
എന്നാൽ പലപ്പോഴും പലയിടത്തും കാണുന്നത് എന്തെന്നാൽ ഒരിക്കൽ കിടക്കയും കിടപ്പുമുറിയും സജ്ജീകരിച്ച കഴിഞ്ഞാൽ പിന്നെ അത് ആനക്കാനോ ഒന്നും ആരും മിനക്കെടാറില്ല എന്നതാണ്.
നമ്മുടെ കിടക്കയുടെ ശരിയായ, സുസ്ഥിരമായ പരിപാലനത്തിനു സഹായിക്കുന്ന ചില സൂത്രങ്ങൾ ആണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കിടക്ക പരിപാലനം: ചില പൊടിക്കൈകൾ

1. മെത്ത ഇടയ്ക്ക് മറിച്ചിടാം
മെത്തയുടെ ഒരു ഭാഗം മാത്രം സ്ഥിരമായി മുകളിലേക്ക് വരുന്ന വിധത്തിൽ കിടക്കുകയാണെങ്കിൽ കാലക്രമേണ അതിൽ കിടക്കുന്നവരുടെ ശരീരത്തിൻറെ ഭാരം അനുഭവപ്പെടുന്ന ഭാഗങ്ങളിൽ ചെറിയ കഴിവുകൾ ഉണ്ടാകും.
ഇതു മൂലം ശരീരത്തിന് കൃത്യമായി താങ്ങ് ലഭിക്കാതെ വരുന്നതിന് കാരണമാകും. പിന്നീട് നടു വേദന, പെടലി വേദന തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും. അതിനാൽ മൂന്നു മാസത്തിലൊരിക്കലെങ്കിലും മെത്ത മറിച്ചിടാൻ ശ്രദ്ധിക്കുക
2. മെത്തയ്ക്കായി പ്രത്യേക കവർ
മെത്തയുടെ വൃത്തി ഉറപ്പുവരുത്തുന്നതിന് മാത്രമാണ് മെത്ത കവർ ഉപയോഗിക്കുന്നത് എന്ന് കരുതിയെങ്കിൽ തെറ്റി. എന്നാൽ അവ ഉപയോഗിക്കുന്നതിന് മറ്റു ഗുണങ്ങളുമുണ്ട്.
കവർ ഉപയോഗിച്ചില്ലെങ്കിൽ പൊടിപടലങ്ങൾക്ക് പുറമേ ശരീരത്തിലെ വിയർപ്പ്, മൃതകോശങ്ങൾ എല്ലാം മെത്തയിൽ പിടിക്കുകയും മെത്ത വളരെ പെട്ടെന്ന് നശിക്കുന്നതിനും നിറം മങ്ങുന്നതിനും എല്ലാം കാരണമാകും.
അതുമാത്രമല്ല ബാക്ടീരിയകൾ വളരാനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്യും. കവർ ഇട്ടാൽ മാത്രം പോരാ ഉപയോഗിക്കുന്ന കവറുകൾ ഇടയ്ക്ക് കഴുകയും വേണം.
3. മെത്ത വൃത്തിയാക്കാം
കിടപ്പ്മുറി പതിവായി വൃത്തിയാക്കാർ ഉണ്ടെങ്കിലും മെത്ത നമ്മൾ അങ്ങനെ ശ്രദ്ധിക്കാറില്ല.
എന്നാൽ പുതുമയോടെ കാലങ്ങളോളം ഉപയോഗിക്കാൻ ഇവ പതിവായി വൃത്തിയാക്കേണ്ടത് അനിവാര്യമാണ് താനും. വശങ്ങളിലും വിടവുകളും അടിഞ്ഞുകൂടിയ പൊടിപടലങ്ങളും അഴുക്കും എല്ലാം കൃത്യമായി നീക്കം ചെയ്യാൻ ശ്രദ്ധിക്കുകയും വേണം.

4 കുട്ടികളെ കിടക്കയിൽ ചാടി കളിക്കാൻ അനുവദിക്കാതിരിക്കുക
കുട്ടികൾ മെത്തയിൽ ചാടി കളിക്കുന്നത് പതിവുകാഴ്ചയാണ്. എന്നാൽ മെത്തയുടെ സ്പ്രിങ് നശിക്കാൻ
ഇങ്ങനെ സംഭവിച്ചാൽ കിടക്കുന്ന സമയത്ത് ശരീരത്തിനു കൃത്യമായി താങ്ങ് ലഭിക്കാതെ വരുകയും തന്മൂലം നേരത്തെ പറഞ്ഞ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായെന്നും വരാം.
5. കട്ടിലിൻറെ ഫ്രെയിമിനു ചേർന്ന മെത്ത തിരഞ്ഞെടുക്കുക
ഉയർന്ന വിലയുള്ള മെത്ത ഉപയോഗിക്കുന്നതെങ്കിലും കട്ടിലിന് കൃത്യമായി അത് ചേരുന്നുണ്ടോ എന്നു വാങ്ങും മുൻപുതന്നെ ഉറപ്പുവരുത്തേണ്ടതുണ്ട്.
കട്ടിൽ നിർമ്മിച്ചിരിക്കുന്നത് ഏതു വസ്തു കൊണ്ടാണ് എന്നതനുസരിച്ച് വേണം മെത്തയും തിരഞ്ഞെടുക്കാൻ. കൃത്യമായി താങ് നൽകാത്ത ഫ്രെയിം ആണ് കട്ടിലിനുള്ളതെങ്കിൽ അധിക കാലം നീണ്ടു നിൽക്കില്ല. ഇതിനുപുറമേ ആരോഗ്യ പ്രശ്നങ്ങളും.