തടികൊണ്ട് ഒരു കൂറ്റൻ ഫ്ലാറ്റ്!!!! അങ് സ്വിറ്റ്സർലാൻഡിൽ.

ലോകത്തിൽ തടികൊണ്ട് നിർമ്മിച്ച ഏറ്റവും നീളം കൂടിയ ഒരു റസിഡൻഷ്യൽ ബിൽഡിങ് നിലവിൽ നോർവീജിയയിലെ ബ്രുമുൻദാലിലുള്ള മ്യോസ്റ്റാർനെ ടവർ ആണ്.

എന്നാൽ അതിൻറെ ഈ റെക്കോർഡ് മറികടക്കാൻ ഒരുങ്ങുകയാണ് സ്വിറ്റ്സർലാൻഡിലെ വിന്റർതറിലുള്ള റോക്കറ്റ് ആൻഡ് ടൈഗറിൽ എന്ന കെട്ടിടം.

പൂർണമായും തടിയിൽ നിർമ്മിക്കപ്പെടുന്ന ഈ കെട്ടിടത്തിന് ഉയരം 100 മീറ്റർ 328 അടിയായാണ് കണക്കാക്കുന്നത്. 2026 ൽ കെട്ടിടത്തിന്റെ പണി പൂർത്തിയാകുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.

റസിഡൻഷ്യൽ സ്പേസ് എന്ന നിലയിൽ ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയ അപ്പാർട്ട്മെൻറ് കളാണ് കെട്ടിടത്തിൽ ഉണ്ടാവുക.  സൂര്യപ്രകാശം വേണ്ടുവോളം കടന്നു പോകുന്ന രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന കെട്ടിടം പൂർണമായും തടി ഉപയോഗിച്ച് നിർമ്മിക്കാനാണ് പദ്ധതി.

കോൺക്രീറ്റിന് പകരക്കാരന് എന്ന നിലയിൽ പ്രകൃതിദത്തമായി ലഭിക്കുന്ന വസ്തുക്കൾ അവതരിപ്പിക്കാനാണ് നിർമാതാക്കൾ ആലോചിക്കുന്നത്. ഇതുമൂലം നിർമ്മാണ പ്രവർത്തനങ്ങളിലൂടെ പുറന്തള്ളപ്പെടുന്ന കാർബണിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. അന്തരീക്ഷ മലിനീകരണം കുറയുകയും ചെയ്യും.

ചുറ്റുമുള്ള കെട്ടിടങ്ങളോട് സാമ്യം പുലർത്തുന്ന രീതിയിൽ ടെറാക്കോട്ട കടകൾ ഉപയോഗിച്ച വീടിൻറെ പുറംഭാഗം ഡിസൈൻ ചെയ്യാനാണ് തീരുമാനം. കെട്ടിടത്തിന് ഒപ്പം ഹോട്ടൽ, സ്‌കൈബാർ  എന്നിവയടങ്ങിയ മറ്റു മൂന്നു കെട്ടിടങ്ങൾ കൂടി ഉണ്ടാകും.

പൂർത്തിയാകുന്നതോടെ കെട്ടിട നിർമാണ മേഖലയിൽ വലിയൊരു മാറ്റം വരുത്താൻ ആകുമെന്ന് നിർമാതാക്കൾ പ്രതീക്ഷിക്കുന്നു.

ആർക്കിടെക്ച്ചർ ഡിസൈനർ മാരായ SHL group ആണ് പ്രോജക്ടിന് പിന്നിൽ.

ഭാരം താങ്ങാൻ കഴിവുള്ള തടികൾ കെട്ടിടനിർമ്മാണത്തിന് ഉപയോഗിക്കാവുന്ന ഉത്തമ സാമഗ്രി ആണ് എന്ന തോന്നലിന് ഈ പ്രൊജക്റ്റ് കൂടുതൽ പ്രോത്സാഹനം നൽകും എന്നു ഇവർ പ്രത്യാശിക്കുന്നു.

കെട്ടിടത്തിന്റെ നിർമ്മാണത്തിനായി എട്ടു വമ്പൻ ആർക്കിടെക്ചർ കമ്പനികളോട് മത്സരിച്ചാണ് SHL ഗ്രൂപ്പ് കൊണ്ട്രാക്റ് നേടിയത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർക്കിടെക്ചർ സ്റ്റുഡിയോ കൊമേറ്റി ട്രഫർ ഹോഡലുമായി ചേർന്നാണ് പ്രോജക്റ്റ് നിർമ്മാണം.