പൂമ്പാറ്റയുടെ ഷെയ്പ്പിൽ ഉള്ള വീട്: ഇത് Butterfly house!!

ഭിത്തികൾ ഇല്ലാത്ത വീട് എന്ന്  കേൾക്കുമ്പോൾ തന്നെ അതിശയം തോന്നാം. അല്ലേ??

എന്നാൽ ഗ്രീസിലെ വോളിയാഗ്മേനിയിൽ അത് യാഥാർഥ്യമായി കഴിഞ്ഞു – “പൂമ്പാറ്റ വീട്” അഥവാ ബട്ടർഫ്ലൈ ഹൗസ്!!

ആകൃതിക്ക് പുറമേയും ഏറെ പ്രത്യേകതകളുണ്ട് ഈ വിചിത്ര വീടിന് 

ആകാശത്ത് നിന്ന് അല്ലെങ്കിൽ ഒരു ഡ്രോണ് വച്ച് നോക്കിയാൽ ഒരു പൂമ്പാറ്റയുടെ ആകൃതിയിൽ കാണപ്പെടുന്നു എന്നതിനാലാണ് വീടിന് പൂമ്പാറ്റ വീട് എന്ന് പേരിട്ടിരിക്കുന്നത്.

വോളിയാഗ്മേനിയിലെ മനോഹരമായ തീരപ്രദേശത്താണ് ഈ വീട്.

5300 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായാണ് വീടിൻറെ നിർമ്മാണം. ഇതിൽ ഒരു നില ഭൂമിക്കടിയിൽ ആണ് താനും!!

ഈ നിലയിൽ മൂന്നു കിടപ്പുമുറികൾ, പ്രത്യേകമായുള്ള ബാത്ത്റൂമുകൾ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ പ്രത്യേക ബാത്ത്റൂമുകൾക്ക് മാത്രമാണ് ഭിത്തികൾ ഉള്ളത് എന്നത് മറ്റൊരു സവിശേഷത.

ഗ്രൗണ്ട് ഫ്ലോറിൽ ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, ഓപ്പൺ കിച്ചൺ, ഒരു കിടപ്പുമുറി എന്നിവയാണുള്ളത്. ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും വീടിന് പുറം ഭാഗത്തേക്കും അവിടെയുള്ള സ്വിംമിങ് പൂളിലേക്കും നേരിട്ട് എത്താൻ ആകുന്ന രീതിയിൽ ആണ് ഒരുക്കിയിട്ടുള്ളത്.

മേൽക്കൂരകൾ ഉറപ്പിച്ചുനിർത്താൻ ഞാൻ പ്രധാനമായും തൂണുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 

ഇനി മുകൾ നിലയിൽ ഒരു കിടപ്പുമുറി വിശാലമായ വരാന്ത, ഒരു ജക്കൂസി എന്നിവ ഒരുക്കിയിരിക്കുന്നു. ഇവയ്ക്കുപുറമേ ജോലിക്കാർക്കുള്ള പ്രത്യേകം മുറി ലോൻഡ്രി റൂം എന്നിവയും വീട്ടിലുണ്ട്.

പൂർണ്ണമായും വെള്ളയാണ് വീടിന്റെ കളർ തീം. 

കൂറ്റൻ പാറയ്ക്ക് ചുറ്റും എന്നോണം നിർമ്മിച്ചിരിക്കുന്ന ഇൻഡോർ പൂളാണ് അകത്തളത്തിലെ മറ്റൊരു പ്രധാന കാഴ്ച. 

മൂന്ന് നിലകളേയും ബന്ധിപ്പിക്കാൻ എലവേറ്റർ സംവിധാനം ഒരുക്കിയിരിക്കുന്നു. 

പല തട്ടുകളായാണ് മേൽക്കൂര വിഭാവനം ചെയ്തത്. അതിൽ മുകളിൽ നിന്നും നോക്കുമ്പോൾ പൂമ്പാറ്റയുടെ ആകൃതി തോന്നിപ്പിക്കുന്നതിനായി ദീർഘ വൃത്താകൃതിയിലുള്ള ദ്വാരങ്ങൾ നൽകിയിട്ടുണ്ട്.

ഈ വീട് വിൽപനയ്ക്കാണ്!!

ഭിത്തികൾ ഇല്ലാതെ തന്നെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി ആണ്

പൂമ്പാറ്റയുടെ ആകൃതി സ്വീകരിച്ചതെന്ന് വിൽപന പരസ്യത്തിൽ പറയുന്നു.

വീടിനു ചുറ്റും നിറഞ്ഞുനിൽക്കുന്ന പച്ചപ്പും സ്വകാര്യത ഉറപ്പുവരുത്താൻ സഹായിക്കുന്നുണ്ട്. വിൽപനയ്ക്കായുള്ള  പരസ്യം പ്രസിദ്ധപ്പെടുത്തി എങ്കിലും  ഇപ്പോഴും വീടിൻറെ നിർമ്മാണം പൂർത്തിയായിട്ടില്ല എന്നതാണ് സത്യം.

ഈ വർഷം അവസാനത്തോടെ തീർത്ത് കൈമാറ്റം ചെയ്യാനാകുമെന്ന് നിർമാതാക്കൾ പറയുന്നു. എട്ട് മില്യൻ ഡോളറാണ് (52 കോടി രൂപ) ആണ് ഈ അത്യന്താധുനിക വീടിൻറെ വിലയായി കണക്കാക്കപ്പെടുന്നത്.