ഒരു റൂമിനെ രണ്ടാക്കി മാറ്റാനുള്ള വഴികൾ.

ഒരു റൂമിനെ രണ്ടാക്കി മാറ്റാനുള്ള വഴികൾ.വീട് നിർമ്മിച്ചു കഴിഞ്ഞാൽ പലരും ചിന്തിക്കുന്ന കാര്യമാണ് ഒരു എക്സ്ട്രാ റൂം കൂടി ആകാമായിരുന്നു എന്നത്.

മിക്കപ്പോഴും ലിവിങ് ഏരിയയോട് ചേർന്ന് ഒരു ഫാമിലി ലിവിങ് അല്ലെങ്കിൽ ടിവി റൂം സെറ്റ് ചെയ്യാൻ താല്പര്യപ്പെടുന്ന ആളുകളും നിരവധിയാണ്.

ഓപ്പൺ ലേ ഔട്ട് രീതിയിൽ ഡിസൈൻ ചെയ്ത വീടുകളിൽ ലിവിങ് ഏരിയ, ഡൈനിങ്,കിച്ചൻ എന്നിവ തമ്മിൽ പാർട്ടീഷനുകൾ നൽകിയിട്ടുണ്ടാകില്ല.

അതുകൊണ്ടു തന്നെ അവ തമ്മിൽ വേർതിരിച്ച് നൽകുന്നതിനുള്ള ഐഡിയകൾ ചിന്തിക്കുന്നവരും നിരവധിയാണ്.

വീടിനകത്തെ നിലവിലുള്ള ഒരു റൂമിനെ സ്പ്ലിറ്റ് ചെയ്ത് രണ്ട് റൂമാക്കി ഉപയോഗപ്പെടുത്താനായി പരീക്ഷിക്കാവുന്ന ചില ഐഡിയകൾ മനസ്സിലാക്കാം.

ഒരു റൂമിനെ രണ്ടാക്കി മാറ്റാനുള്ള വഴികൾ ഇവയെല്ലാമാണ്.

കാഴ്ചയിൽ ഭംഗിയും അതേസമയം പ്രൈവസിയും നൽകുന്ന രീതിയിൽ രണ്ട് ഭാഗങ്ങളെ തമ്മിൽ വേർതിരിക്കാൻ ഡെക്കറേറ്റീവ് സ്ക്രീനുകൾ ഉപയോഗപ്പെടുത്താം. ജാളികൾ, കണ്ടമ്പററി മെറ്റൽ ഡിസൈൻ എന്നിവയെല്ലാം ഇത്തരത്തിൽ ഉപയോഗപ്പെടുത്തുന്ന ഡിവൈഡർ രീതികളാണ്.

കൂടുതൽ വലിപ്പമുള്ള സ്ഥലങ്ങൾക്ക് വുഡ്, സി എൻ സി കട്ടിംഗ് വർക്കുകൾ ഉപയോഗപ്പെടുത്തി വലിയ സ്ലൈഡിങ് ഡോറുകളും സെറ്റ് ചെയ്ത് നൽകാവുന്നതാണ്.

രണ്ട് ഭാഗത്തേക്കും നല്ല രീതിയിൽ വെളിച്ചം ലഭിക്കാനായി മെറ്റീരിയലിൽ ചെറിയ രീതിയിലുള്ള കട്ടിങ് വർക്കുകൾ നൽകുന്നത് വഴി സാധിക്കും.

അതേസമയം രണ്ട് റൂമിന്റെയും പ്രൈവസി കാത്തു സൂക്ഷിക്കുന്നതിനായി സോളിഡ് ഫ്രെയിം ഉപയോഗിക്കുന്നതാണ് നല്ലത്. പൂർണ്ണമായും കണ്ടമ്പററി സ്റ്റൈൽ പിന്തുടർന്ന് ഡിസൈൻ ചെയ്യുന്ന വീടുകളിൽ മെറ്റൽ പാർട്ടീഷനുകൾ ഉപയോഗിക്കുന്നതും യോജിക്കും.

കട്ടി കൂടിയ സ്ക്രീനുകളെക്കാൾ കൂടുതൽ പേരും ഇപ്പോൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത് സ്ലിം ടൈപ്പ് സ്ക്രീനുകൾ ആണ്.

ഡെക്കറേഷന് പ്രാധാന്യം നൽകി പാർട്ടീഷൻ ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് മെറ്റൽ സ്റ്റോൺ കോമ്പിനേഷനിൽ വരുന്ന മെറ്റീരിയലുകളും വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

വീടിന്റെ രണ്ടു ഭാഗങ്ങളെ തമ്മിൽ വേർതിരിക്കാനായി ഏറ്റവും എളുപ്പത്തിലും അതേസമയം ഷെൽഫ് ആയി ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലും ഷെൽഫ് യൂണിറ്റുകൾ സെറ്റ് ചെയ്ത് നൽകാം.

കൂടുതൽ സ്ഥലം നല്ല രീതിയിൽ പാർട്ടീഷൻ ചെയ്ത് ഉപയോഗപ്പെടുത്താനും അതേസമയം സാധനങ്ങൾ ഓർഗനൈസ് ചെയ്യാനും ഷെൽഫ് യൂണിറ്റുകൾ തിരഞ്ഞെടുക്കുന്നത് വഴി സാധിക്കുന്നു.

ഗ്ലാസ് പാർട്ടീഷൻ രീതിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ഇവ കാഴ്ചയിൽ വളരെയധികം ഭംഗി നൽകും. എന്നാൽ ക്വാളിറ്റി കൂടിയ ടഫന്‍ ടൈപ്പ് ഗ്ലാസുകൾ തന്നെ ഇത്തരം ഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കണം.

പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിലെല്ലാം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഗ്ലാസ് പാർട്ടീഷനുകൾ ഉപയോഗപ്പെടുത്തുമ്പോൾ സ്ലൈഡിങ് രീതിയിലോ ചുമരിലേക്ക് പൂർണ്ണമായും ഫിക്സ് ചെയ്തു നൽകുന്ന രീതിയിലോ ഉപയോഗപ്പെടുത്താനായി സാധിക്കും.

ഒരു നിറത്തിൽ മാത്രമുള്ള പ്ലെയിൻ ഗ്ലാസ് അല്ലെങ്കിൽ വ്യത്യസ്ത നിറത്തിലുള്ള ഗ്ലാസുകൾ എന്നിവയെല്ലാം ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്.

എലിവേഷൻ ഉപയോഗപ്പെടുത്തി പാർട്ടീഷൻ ചെയ്യാം.

ക്ലോസ് റൂകളിൽ ഡിവൈഡറുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടാത്തവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ് ഫംഗ്ഷണൽ ലെവലിലുള്ള എലിവേഷനുകൾ.

പ്രത്യേകിച്ച് കുട്ടികളുടെ ബെഡ്റൂമുകൾ സ്പ്ളിറ്റ് ചെയ്ത് നൽകാനായി ഇത്തരം രീതികൾ ഉപയോഗപ്പെടുത്താവുന്നതാണ്.

അക്കോർഡിയൻ ഡോറുകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവയ്ക്ക് മറ്റ് രീതികളുമായി താരതമ്യം ചെയ്യുമ്പോൾ ചിലവ് കൂടുതലായിരിക്കും.

എന്നാൽ വ്യത്യസ്ത നിറങ്ങളിലും പാറ്റേണുകളിലും പാർട്ടീഷൻ ചെയ്യാനായി ഇവ ഉപയോഗപ്പെടുത്താവുന്നതാണ്. പാർട്ടീഷൻ ആവശ്യമില്ലാത്ത സമയത്ത് മടക്കി വെക്കാൻ സാധിക്കുന്ന രീതിയിലാണ് ഇവ ഡിസൈൻ ചെയ്യുന്നത്.

ക്രിയേറ്റീവായി റൂമുകൾ തമ്മിൽ പാർട്ടീഷൻ ചെയ്യാൻ താല്പര്യമുള്ളവർക്ക് സ്കൾപ്ചറൽ ആക്സന്റ് രീതി പിന്തുടരാം. വ്യത്യസ്ത രൂപങ്ങളിൽ ആർട്ട് വർക്കുകൾ ഉപയോഗപ്പെടുത്തിയാണ് ഇവ ചെയ്യുന്നത്. ഷെൽഫ് രൂപത്തിലോ പ്ലെയിൻ ആയോ എല്ലാം ഇവ ഡിസൈൻ ചെയ്യാനായി സാധിക്കും.

ഒരു ഡെക്കോർ ഐറ്റം എന്ന രീതിയിലും ഇത്തരം പാർട്ടീഷനുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഏറ്റവും ലളിതവും അതേസമയം പാർട്ടീഷൻ നൽകാൻ സാധിക്കുന്നതുമായ ഒന്നാണ് കർട്ടനുകൾ ഉപയോഗപ്പെടുത്തുക എന്നത്.

പാർട്ടീഷൻ ചെയ്യേണ്ട ഭാഗങ്ങളിലേക്ക് അനുയോജ്യമായ രീതിയിൽ കർട്ടനുകൾ തിരഞ്ഞെടുത്ത് ഒരു കർട്ടൻ റോഡ് ഫിറ്റ് ചെയ്ത് കർട്ടനുകൾക്ക് നൽകിയാൽ മാത്രം മതി.

ഇത്തരത്തിൽ റൂമുകളെ തമ്മിൽ സ്പ്ലിറ്റ് ചെയ്യാനായി നിങ്ങളുടെ പക്കലുള്ള ആശയങ്ങളും ഞങ്ങളുമായി പങ്കു വയ്ക്കാം.

ഒരു റൂമിനെ രണ്ടാക്കി മാറ്റാനുള്ള വഴികൾ ഇവയെല്ലാമാണ്.