സ്റ്റീൽ ഫർണീച്ചറുകൾ ഇന്റീരിയര് ഭാഗമാവുമ്പോൾ.പണ്ടു കാലത്ത് വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകളെല്ലാം വീട്ടിലെ തന്നെയുള്ള തടികൾ ഉപയോഗിച്ച് നിർമ്മിച്ച് എടുക്കുന്ന രീതിയാണ് കൂടുതലായും ഉണ്ടായിരുന്നത്.
കസേര, കട്ടിൽ, വാതിലിന് ആവശ്യമായ കട്ടിള, ജനാലകൾ എന്നിവയ്ക്കെല്ലാം വ്യത്യസ്ത ക്വാളിറ്റിയിലുള്ള തടികൾ തിരഞ്ഞെടുത്തു അത് മില്ലിൽ കൊണ്ടു പോയി ആവശ്യമുള്ള അളവിൽ മുറിച്ചെടുത്ത് വീട്ടിൽ തന്നെ ഒരു ആശാരിയെ വെച്ച് നിർമ്മിച്ചെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.
എന്നാൽ ഇങ്ങിനെ ചെയ്യുന്നത് വഴി ലേബർ കോസ്റ്റ് ഇനത്തിൽ ഒരു വലിയ എമൗണ്ട് നഷ്ടമാവുകയും കൂടുതൽ സമയമെടുത്ത് മാത്രം പണി പൂർത്തിയാക്കപ്പെടുകയുമാണ് ചെയ്തിരുന്നത്.
വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകളുടെ നിർമ്മാണവും വീടു പണി ആരംഭിക്കുമ്പോൾ തന്നെ തുടങ്ങിയാൽ മാത്രമാണ് താമസമാകുമ്പോഴേക്കും റെഡി ആവുകയുള്ളു എന്ന അവസ്ഥ.
എന്നാൽ ഈ ഒരു രീതിയിൽ മാറ്റങ്ങൾ വന്ന് തടി മില്ല്,ഷോപ്പുകൾ എന്നിവിടങ്ങളിൽ നിന്നും ഫർണിച്ചർ നേരിട്ട് വാങ്ങുന്ന രീതികളും പിന്നീട് വന്നു.
തടി ഉപയോഗിച്ച് നിർമ്മിക്കുന്ന ഫർണിച്ചറുകൾക്ക് ചിതൽ പ്രശ്നങ്ങൾ ഒരു വലിയ തലവേദന തന്നെയാണ്, അത്തരം സന്ദർഭങ്ങളിൽ ആണ് സ്റ്റീൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ഡൈനിങ് ടേബിൾ, സോഫ, ചെയറുകൾ, കട്ടിൽ എന്നിവയുടെ പ്രാധാന്യം കൂടുതലായി വന്നത്.
സ്റ്റീൽ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.
സ്റ്റീൽ ഫർണീച്ചറുകൾ ഇന്റീരിയര് ഭാഗമാവുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
മരത്തെ വെച്ച് താരതമ്യം ചെയ്യുമ്പോൾ വളരെയധികം കോസ്റ്റ് എഫക്ടീവായ രീതിയിൽ സ്റ്റീൽ ഫർണിച്ചറുകൾ തിരഞ്ഞെടുക്കാൻ സാധിക്കും.
വ്യത്യസ്ത ഷേപ്പിലും നിറത്തിലും പെയിന്റ് ചെയ്ത് എടുക്കുന്ന ഇത്തരം ഫർണിച്ചറുകൾ പലപ്പോഴും മരത്തിൽ തീർത്തവയേക്കാൾ കൂടുതൽ ഫിനിഷിങ്ങും നൽകുന്നു.
ഗ്രാമപ്രദേശങ്ങൾ വിട്ട് നഗരങ്ങളിലേക്ക് എത്തുമ്പോൾ അവിടെ താമസിക്കുന്നവർക്ക് പലപ്പോഴും ജോലി ആവശ്യങ്ങൾക്കും മറ്റുമായി ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് താമസം മാറേണ്ട അവസ്ഥ വരാറുണ്ട്.
ഇത്തരം സന്ദർഭങ്ങളിൽ ഭാരം കൂടിയ തടിയിൽ തീർത്ത ഫർണിച്ചറുകൾ ഒരിടത്തു നിന്നും മറ്റൊരു ഇടത്തേക്ക് കൊണ്ടു പോകുന്നത് വളരെയധികം ഭാരപ്പെട്ട പണിയായി മാറുന്നു.
അതേസമയം ലൈറ്റ് വെയിറ്റ് ആയതും കാഠിന്യം ഉള്ളതുമായ സ്റ്റീൽ ഫർണിച്ചറുകൾ എങ്ങോട്ട് വേണമെങ്കിലും കൊണ്ടു നടക്കുകയും ചെയ്യാം.
സ്റ്റീൽ ഫ്രെയിമിൽ കൗണ്ടർ ടോപ്പ് മാത്രം ഗ്ലാസ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഡൈനിങ് ടേബിളിനും ഇന്ന് ആവശ്യക്കാർ കൂടുതലാണ്.
ടേബിളിന്റെ നടു ഭാഗത്ത് വ്യത്യസ്ത നിറങ്ങളിലുള്ള പെബിൾസ്,പെയിന്റിംഗ്സ് എന്നിവ കൂടി നൽകുന്നതോടെ ഇവ കാഴ്ചയിൽ പ്രത്യേക ഭംഗി നൽകുകയും ചെയ്യുന്നു.
അതിന് യോജിക്കുന്ന രീതിയിലുള്ള സ്റ്റീൽ ചെയറുകളും ആവശ്യാനുസരണം തിരഞ്ഞെടുക്കാം.
ഇന്റീരിയറിലെ മറ്റ് സ്റ്റീൽ ഉപയോഗങ്ങൾ
വീട്ടിലേക്കുള്ള ഫർണിച്ചറുകൾ മാത്രമല്ല ഇന്റീരിയർ ഡിസൈനിൽ ഉപയോഗപ്പെടുത്തുന്ന വാർഡ്രോബുകൾ, ഡോറുകൾ,സ്റ്റാന്റുകൾ കീഹോൾഡർ എന്നിവയെല്ലാം സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ചെടുക്കാൻ സാധിക്കും.
കിച്ചണിൽ പ്ലൈവുഡ്,മറൈൻ ഫുഡ് പോലുള്ള മെറ്റീരിയലുകൾക്ക് പകരമായി പൂർണ്ണമായും സ്റ്റീലിൽ നിർമ്മിച്ച ഇഷ്ടമുള്ള നിറങ്ങളിൽ വാർഡ്രോബുകൾ നൽകുകയും, അവയിൽ തന്നെ ഡിജിറ്റൽ പ്രിന്റ് രീതികൾ ആവശ്യമെങ്കിൽ ചെയ്തെടുക്കുകയും ആവാം.
ഡോറുകളിൽ സ്ലൈഡിങ് ടൈപ്പ്, ഹാൻഡിൽ ടൈപ്പ് എന്നിവയെല്ലാം ആവശ്യാനുസരണം പറഞ്ഞു ചെയ്യിപ്പിക്കാൻ സാധിക്കും.
സ്റ്റീൽ മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിക്കുന്ന കിച്ചണുകൾ വൃത്തിയാക്കാനും വളരെ എളുപ്പമാണ്.
നല്ല ക്വാളിറ്റിയിൽ ഉള്ള സ്റ്റീൽ പൈപ്പ് ഉപയോഗപ്പെടുത്തി ഗാൽവനൈസേഷൻ ചെയ്തെടുക്കുന്നത് കൊണ്ട് തന്നെ തുരുമ്പ്, നിറം മങ്ങിപ്പോകുന്ന അവസ്ഥ എന്നിവയെ ഒന്നും പേടിക്കേണ്ടതില്ല.
വീടിന്റെ പുറം ഭാഗത്ത് ഉപയോഗപ്പെടുത്തുന്ന ഷൂ റാക്കുകൾ തൊട്ട് അകത്ത് ഉപയോഗപ്പെടുത്താവുന്ന എല്ലാവിധ ഫർണിച്ചറുകളും ഇവയിൽ ഉൾപ്പെടുന്നു.
കുട്ടികൾക്ക് പഠിക്കാനാവശ്യമായ സ്റ്റഡി ടേബിൾ, ജോലി ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താവുന്ന ഫോൾഡബിൾ ടൈപ്പ് ടേബിൾ, ഭിത്തിയിൽ അറ്റാച്ച് ചെയ്ത് വയ്ക്കാവുന്ന ഷെൽഫുകൾ എന്നിവയെല്ലാം ഇത്തരത്തിൽ സ്റ്റീലിൽ കസ്റ്റമൈസ് ചെയ്ത് നൽകുന്ന ഷോപ്പുകൾ നമ്മുടെ നാട്ടിൽ നിരവധിയുണ്ട്.
തടിയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ ചിലവിൽ ഇഷ്ടമുള്ള രീതികളിൽ ഇവ നിർമ്മിച്ച് എടുക്കാനും സാധിക്കും.
സാധാരണ ലാമിനേറ്റഡ് ഷീറ്റുകൾ ലഭിക്കുന്ന എല്ലാ നിറങ്ങളിലും സ്റ്റീലിൽ പെയിന്റ് ചെയ്തെടുക്കാൻ സാധിക്കുന്നതു കൊണ്ടു തന്നെ ഒറ്റനോട്ടത്തിൽ ഇവ എന്ത് മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് തിരിച്ചറിയാനും സാധിക്കില്ല.
സ്റ്റീൽ ഫർണീച്ചറുകൾ ഇന്റീരിയര് ഭാഗമാവുമ്പോൾ ഇത്തരം കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.