ബഡ്ജറ്റിൽ ഒതുക്കിയും കണ്ടംപററി സ്റ്റൈലിൽ വീട്.

ബഡ്ജറ്റിൽ ഒതുക്കിയും കണ്ടംപററി സ്റ്റൈലിൽ വീട് .മോഡേൺ രീതിയിൽ ഒരു വീട് പണിയണം എന്നത് എല്ലാവരുടേയും സ്വപ്നമായിരിക്കും.

എന്നാൽ തങ്ങൾ ഉദ്ദേശിക്കുന്ന ബഡ്ജറ്റിൽ അത്തരത്തിൽ ഒരു വീട് പണിയാൻ സാധിക്കുമോ എന്നതാണ് പലരെയും ആശങ്കപ്പെടുത്തുന്ന കാര്യം.

ഏതൊരു സാധാരണക്കാരനും മിനിമൽ ഡിസൈൻ ഫോളോ ചെയ്തു കൊണ്ട് കണ്ടംപററി സ്റ്റൈലിൽ വീട് നിർമിക്കാൻ സാധിക്കും.

എന്നാൽ കൃത്യമായ പ്ലാനിങ് ആവശ്യമാണെന്ന് മാത്രം. തിരഞ്ഞെടുക്കുന്ന പ്ലോട്ട് സ്ക്വയർ ഷേപ്പിൽ ആണെങ്കിൽ കാര്യങ്ങൾ എളുപ്പമായി.

വെറും 5 സെന്റ് സ്ഥലത്ത് പോലും വളരെയധികം ഭംഗി നില നിർത്തിക്കൊണ്ട് കണ്ടമ്പറ റി സ്റ്റൈൽ ഒരു വീട് നിർമ്മിക്കാം. അതിനാവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസിലാക്കാം.

ബഡ്ജറ്റിൽ ഒതുക്കിയും കണ്ടംപററി സ്റ്റൈലിൽ വീട്

വീട് നിർമ്മിക്കാനായി എന്തായാലും ഒരു പ്ലോട്ട് കണ്ടെത്തേണ്ടതുണ്ട്. അത് സ്ക്വയർ ഷേപ്പിൽ ഉള്ളത് നോക്കി തിരഞ്ഞെടുത്താൽ ആഗ്രഹിക്കുന്ന രീതിയിൽ തന്നെ വീട് ഡിസൈൻ ചെയ്യാവുന്നതാണ്.

തിരഞ്ഞെടുക്കുന്ന പ്ലോട്ട് ചതുപ്പുനിലം ആണെങ്കിൽ അടിത്തറക്ക് കൂടുതൽ ബലം ലഭിക്കുന്നതിനായി പൈലിംഗ് ചെയ്യേണ്ടതായി വരും.

സാധാരണ ഫൗണ്ടേഷൻ നിർമ്മാണ രീതികളിൽ നിന്നും വ്യത്യസ്തമായി ഇത്തരത്തിൽ ചെയ്യുന്നതിന് വില അല്പം കൂടുതൽ ആയിരിക്കും.

എന്നിരുന്നാലും വീടിന് കൂടുതൽ ബലം ലഭിക്കുന്നതിന് ഈ രീതി വഴിയൊരുക്കും. ദിക്കുകൾക്കു പ്രാധാന്യം നൽകിയാണ് വീട് നിർമ്മിക്കുന്നത് എങ്കിൽ വടക്ക് കിഴക്ക് ഭാഗങ്ങൾ ആയിരിക്കും മിക്ക ആളുകളും മുൻ വശമായി തിരഞ്ഞെടുക്കുന്നത്.

തെക്കുവശമാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ വീട്ടിലേക്ക് സ്വാഭാവികമായി ചൂട് കൂടുതൽ വരാനുള്ള സാധ്യത കൂടുതലാണ്.

അതുകൊണ്ടുതന്നെ അത് മറികടക്കാനായി സൻഷേഡ് നൽകുക എന്നത് മാത്രമാണ് മാർഗം. കണ്ടമ്പററി സ്റ്റൈൽ വീടുകളുടെ പ്രധാന ആകർഷക ഘടകമായ ബോക്സ് രൂപം മെയിൻടൈൻ ചെയ്തു കൊണ്ട് തന്നെ വീടിന്റെ നിർമ്മാണ രീതികളിലേക്ക് കടക്കാവുന്നതാണ്.

വീട്ടിനകത്തേക്ക് വായു സഞ്ചാരവും പ്രകാശവും ലഭിക്കുന്നതിനായി

ചൂട് കൂടുതൽ തട്ടാൻ സാധ്യതയുള്ളതു കൊണ്ട് തന്നെ മുൻ വശത്തേക്ക് ഒരു ബേ വിൻഡോ നൽകി സൻഷെഡ് നൽകുന്നതാണ് കൂടുതൽ നല്ലത്. ഇത് കാഴ്ചയിൽ ഭംഗി നൽകുകയും അതേ സമയം പുറത്തിരുന്ന് പ്രകൃതി ഭംഗി ആസ്വദിക്കാനും വഴിയൊരുക്കുന്നു. വീട്ടിനകത്തേക്ക് ആവശ്യത്തിന് മാത്രം പ്രകാശം എത്തിക്കുന്നതിനായി ജാളി ബ്രിക്കുകൾ പരീക്ഷിക്കാവുന്നതാണ്. ലിവിങ് ഏരിയ,ഡൈനിങ് ഏരിയ എന്നിവയ്ക്കിടയിൽ വരുന്ന ചെറിയ സ്പേസ് കോർട്യാർഡ് രീതിയിൽ സജ്ജീകരിച്ചു നൽകി അവിടെ പച്ചപ്പു നിറക്കാം. കോർട്യാഡിന്റെ മുകൾവശം ഗ്ലാസ് റൂഫിംഗ് നൽകി കൂടുതൽ ഭംഗിയാക്കിയാൽ വീടിനകത്തേക്ക് ആവശ്യത്തിന് ചൂട് മാത്രം ലഭിക്കുന്ന രീതിയിൽ സജ്ജീകരിക്കാവുന്നതാണ്.

അതേസമയം കണ്ടെപററി സ്റ്റൈൽ വീടുകൾ നിർമ്മിക്കുന്ന പലർക്കും പേടി ഉണ്ടാക്കുന്ന കാര്യം മഴക്കാലത്ത് വെള്ളം അകത്തേക്ക് എത്തുമോ എന്നതായിരിക്കും. എന്നാൽ ശരിയായ രീതിയിൽ വാർപ്പും,ഷേഡും നൽകി നിർമിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള ഒരു പ്രശ്നം നേരിടേണ്ടി വരുന്നില്ല. കണ്ടമ്പററി സ്റ്റൈൽ വീടുകളുടെ മറ്റൊരു എടുത്തു പറയേണ്ട പ്രത്യേകത ഒറ്റനില രൂപത്തിൽ ഓപ്പൺ പ്ലാൻ രീതി ഉപയോഗപ്പെടുത്തുന്നതാണ്. ഒറ്റ നിലയിൽ എല്ലാവിധ സൗകര്യങ്ങളും സജ്ജീകരിച്ച് നൽകുക എന്നത് കുറച്ച് ചാലഞ്ച് ഏറിയ കാര്യമാണ് എങ്കിലും കൃത്യമായ പ്ലാൻ ഉണ്ടെങ്കിൽ അവ നല്ല രീതിയിൽ നടപ്പിലാക്കാൻ സാധിക്കും.

ബഡ്ജറ്റിൽ ഒതുക്കിയും കണ്ടംപററി സ്റ്റൈലിൽ വീട് പണിയാം ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ.