ഫ്ലാറ്റിനും നൽകാം കിടിലൻ മേക്കോവർ.സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകി കൂടുതൽ സൗകര്യങ്ങളോടു കൂടി ജീവിക്കാൻ ഇഷ്ടപ്പെടുന്ന മിക്ക ആളുകളും ഇന്ന് തിരഞ്ഞെടുക്കുന്നത് ഫ്ലാറ്റ് ലൈഫ് ആണ്.

ഒരു വീടുമായി താരതമ്യം ചെയ്യുമ്പോൾ സൗകര്യങ്ങൾ കുറവായിരിക്കുമെങ്കിലും നല്ല രീതിയിൽ സെറ്റ് ചെയ്താൽ ഏതൊരു ഫ്ളാറ്റും സൗകര്യമുള്ളതും അതേസമയം കാഴ്ചയിൽ ഭംഗിയുള്ളതും ആക്കി മാറ്റാൻ സാധിക്കും.

വീടിന് പ്ലാൻ വരയ്ക്കുമ്പോൾ തന്നെ ആവശ്യങ്ങളെല്ലാം പറഞ് വലിപ്പം കൂട്ടി നിർമ്മിക്കാൻ സാധിക്കും. അതേസമയം ഒരു നിശ്ചിത അളവുകൾക്ക് അനുസൃതമായാണ് ഫ്ലാറ്റുകളിൽ എല്ലാ ഭാഗങ്ങളും നൽകിയിട്ടുണ്ടാവുക.

ഉദാഹരണത്തിന് ഓപ്പൺ സ്റ്റൈലിൽ അല്ല ലിവിങ് റൂം ഡൈനിങ്,കിച്ചൺ എന്നിവ നൽകിയിട്ടുള്ളത് എങ്കിൽ കിച്ചണിനു പലപ്പോഴും വലിപ്പം കുറവുള്ള അവസ്ഥ അനുഭവപ്പെടും.

എത്ര ചെറിയ ഫ്ലാറ്റാണ് എങ്കിലും അത് കൂടുതൽ വലിപ്പത്തിലും ഭംഗിയുള്ളതും ആക്കി അറേഞ്ച് ചെയ്യാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ഫ്ലാറ്റിനും നൽകാം കിടിലൻ മേക്കോവർ.

എത്ര സ്ഥലപരിമിതി ഉള്ള ഫ്ലാറ്റ് ആണ് എങ്കിലും അത് ഭംഗിയാക്കി സൂക്ഷിക്കാൻ സാധിക്കുന്ന രീതിയിലുള്ള മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ലിവിങ് ഏരിയൽ വലിപ്പം കുറവാണ് എങ്കിൽ തിരഞ്ഞെടുക്കാവുന്ന ഫോൽഡബിൾ ടൈപ്പ് ഫർണിച്ചറുകൾ, ചെയറുകൾ സോഫാ കം ബെഡ് രീതിയിലുള്ള സോഫകൾ എന്നിങ്ങനെ ലിവിങ് ഏരിയയുടെ വലിപ്പത്തിനനുസരിച്ച് ഫർണിച്ചറുകളും എളുപ്പത്തിൽ അറേഞ്ച് ചെയ്ത് നൽകാനായി സാധിക്കും.

ഫ്ലാറ്റുകളിൽ മിക്കപ്പോഴും ലിവിങ് ഏരിയയോട് ചേർന്നായിരിക്കും ബാൽക്കണി നൽകിയിട്ടുണ്ടാവുക.

സ്ഥലപരിമിതി ഒരു പ്രശ്നമായിട്ടുള്ള ബാൽക്കണിയാണ് ഉള്ളതെങ്കിൽ ഒരു വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്തു കൂടുതൽ ഭംഗിയാക്കാം.

അതേസമയം ഓപ്പൺ റൂഫ് നൽകിയാണ് ബാൽക്കണി സജ്ജീകരിച്ചിട്ടുള്ളത് എങ്കിൽ മുകളിൽ പർഗോള നൽകി ഗ്ലാസ് റൂഫ് നൽകിയാൽ കൂടുതൽ വെളിച്ചവും, വായുവും വീട്ടിനകത്തേക്ക് ലഭിക്കും.

ഡൈനിങ് ഏരിയക്ക് ഇടമില്ലാത്ത സാഹചര്യങ്ങളിൽ

ഡൈനിങ് ഏരിയക്കായി പ്രത്യേക സ്പേസ് നൽകിയിട്ടില്ല എങ്കിൽ കിച്ചണിനോട് ചേർന്ന് തന്നെ ഒരു ഡൈനിങ് കൗണ്ടർ സെറ്റ് ചെയ്ത് നൽകാവുന്നതാണ്.

ഇവ കാഴ്ചയിൽ ഭംഗി നൽകുക മാത്രമല്ല ചെയ്യുന്നത് മറിച്ച് നല്ല രീതിയിൽ സ്പേസ് മാനേജ് ചെയ്യാനും സാധിക്കും.

കിച്ചണിൽ മാക്സിമം ഷെൽഫുകളുടെ എണ്ണം കൂട്ടി നൽകുകയാണെങ്കിൽ സാധനങ്ങൾ ഓർഗനൈസ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാകില്ല.

കിച്ചണിനോട് ചേർന്ന് തന്നെ ഒരു ചെറിയ യൂട്ടിലിറ്റി ഏരിയ നൽകുകയാണെങ്കിൽ വാഷിംഗ് മെഷീൻ, തുണി ഉണക്കാൻ ഉള്ള ഇടം എന്നിവ സജ്ജീകരിച്ച് നൽകാൻ സാധിക്കും.

തുണി ഉണക്കാനായി മുകളിലേക്ക് കയറ്റി വാക്കാവുന്ന ടൈപ്പ് ഹാങ്ങിങ്സ് തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.ഇവ മുകളിലോട്ട് കയറി നിൽക്കുന്നതു കൊണ്ടു തന്നെ തുണികൾ താഴേക്ക് തൂങ്ങി നിൽക്കുന്ന അവസ്ഥ ഒഴിവാക്കാൻ സാധിക്കും.

ബെഡ്റൂമുകൾ സജ്ജീകരിക്കുമ്പോൾ

വീടിന് ബെഡ്റൂമുകൾ നൽകുന്ന അതേ രീതിയിൽ ആയിരിക്കില്ല ഫ്ലാറ്റുകളിൽ ബെഡ്റൂമുകൾ സജ്ജീകരിച്ച് നൽകേണ്ടി വരിക. ഇവിടെയും സ്ഥലപരിമിതി തന്നെയാണ് ഒരു പ്രധാന വില്ലൻ. അതുകൊണ്ട് ബെഡ്റൂമിനകത്ത് കൂടുതൽ സ്ഥലം ലഭിക്കുന്നതിനു വേണ്ടി സ്റ്റോറേജ് ടൈപ്പ് ഫർണിച്ചറുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ബെഡ്റൂമിൽ ഒരു പ്രത്യേക തീം അനുസരിച്ച് നിറങ്ങൾ തിരഞ്ഞെടുത്താൽ കൂടുതൽ ഭംഗി ലഭിക്കും. വാർഡ്രോബ്കൾ മാക്സിമം കൂട്ടി നൽകാനായി ശ്രദ്ധിക്കണം. ഇത് റൂമിന്റെ മറ്റ് ഭാഗങ്ങളിൽ അലങ്കോലമായി തുണികളും മറ്റും കിടക്കുന്നത് ഒഴിവാക്കുന്നതിന് സഹായിക്കും.

2 ബെഡ് റൂമുകളുള്ള ഫ്ലാറ്റാണ് എങ്കിൽ മിക്കപ്പോഴും കണ്ടു വരുന്നത് ഒരു ബാത്റൂം ബെഡ്റൂമിനോട് അറ്റാച്ച് ചെയ്ത് വരുന്ന രീതിയിലും, രണ്ടാമത്തെ ബെഡ്റൂമിലേക്ക് കോമൺ ബാത്റൂം നൽകുന്ന രീതിയിലുമാണ്. ഇങ്ങനെയാണെങ്കിൽ കോമൺ ബാത്റൂമിനോട് ചേർന്ന് വരുന്ന ഏരിയ വാഷ് ഏരിയയായി സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ഇവിടെ കൂടുതൽ ഭംഗിയാക്കാൻ ഒരു മിറർ സെറ്റ് ചെയ്ത് നൽകാവുന്നതാണ്. 3 ബെഡ് റൂമുകളുള്ള ഫ്ലാറ്റാണ് എങ്കിൽ കൂടുതൽ സ്ഥലം ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഒരു ബെഡ്റൂം ഗസ്റ്റ് റൂം ആയോ കുട്ടികൾക്കുള്ള സ്റ്റഡി റൂം ആയോ സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ഫ്ലാറ്റുകളിൽ പച്ചപ്പിന് പ്രാധാന്യം നൽകുന്നതിന് പരിമിതികൾ ഉള്ളതുകൊണ്ട് തന്നെ മാക്സിമം ഇൻഡോർ പ്ലാന്റുകൾ വീട്ടിനകത്ത് നൽകി കൂടുതൽ ഭംഗിയാക്കാം.

ഫ്ലാറ്റിനും നൽകാം കിടിലൻ മേക്കോവർ ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി.