hamburger
Fousiya Pk

Fousiya Pk

Home Owner | Kannur, Kerala

എന്താണ് ഭൂമിയുടെ തിരിക്കം തീർക്കുക ennu പറയുന്നത് ... ഈ സംഭവം നോക്കാതെ വീട് വെച്ചാൽ പിന്നീട് ഈ കെട്ടിടത്തിന് എന്തെങ്കിലും ഇളക്കമോ വിള്ളൽ ഉണ്ടാകുമോ
likes
5
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

തിരിക്കം തീർക്കുക? plot ന് അനുസരിച്ച്അല്ലാതെ east west south north കണക്കാക്കി plan വരക്കുന്നത് ആണോ?

Concetto Design Co
Concetto Design Co

Architect | Kozhikode

please check your inbox for details mam

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

" തിരിക്കം തീർക്കുക " , ഈ വാക്ക് ആദ്യമായാണ് കേൾക്കുന്നത് . കണ്ണൂർ ഭാഷയിൽ ഈ വാക്കിൻ്റെ അർത്ഥം അറിയുന്നവർ please ഒന്ന് respond ചെയ്താൽ ഉപകാരം ആയിരുന്നു.

sarin b p
sarin b p

Photographer | Kannur

ഞാൻ മനസ്സിലാക്കിയ പ്രകാരം നമ്മുടെ വീട് plot ന്റെ shape ന് അനുസരിച്ച് അല്ലാതെ കൃത്യമായ east west south or north direction ൽ തന്നെ വീടിന്റെ നാല് വശങ്ങളും വരുന്ന വിധത്തിൽ തിരിച്ച് ശരിയാക്കുന്ന രീതിയാണ് അത് . അങ്ങനെ ചെയ്തില്ല എങ്കിൽ നമുടെ വീട് ചിലപ്പോൾ face ചെയ്യുന്ന direction North East , south west എന്നിങ്ങനെ ഒക്കെ യായിരിക്കും ഉണ്ടാക്കുക. അത് തന്നെയാണോ ഉദ്ദേശിച്ചത് എന്ന് എനിക്ക് 100% ഉറപ്പില്ല. normally വീടിന് കുടിയ ടി യിക്കുമ്പോൾ compass use ചെയ്ത one side direction ready ആക്കിയാണ് മറ്റ് വശങ്ങൾ mark ചെയ്യുന്നത്

More like this

biju
biju m
Carpenter
എടിയേ..... ഇ എഞ്ചിനീയർ സൈറ്റ് ഇൻസ്‌പെക്ഷൻ നു വരുമ്പോൾ എല്ലാം സ്റ്റെയർ സ്ളാബ് നു അടിയിൽ നിന്ന് പരുങ്ങുന്നുണ്ടല്ലോ ....ഇന്നലെ നോക്കിയപ്പോ ദെ ..അതിന്റെ അടിയിൽ കുത്തി ഇരിക്കുന്നു ... അങ്ങേർക്കു 1 നോ 2 നോ വെല്ലോം പോകണേൽ അടുത്ത വീട്ടിലെ bathroom തുറന്നു കൊടുക്കാം എന്ന് പറഞ്ഞേക്കു .... എന്റേ മനുഷ്യ .... അതൊന്നും അല്ല കാര്യം . അങ്ങേരു പറയുന്നത് ... നമ്മൾ പണിയുന്ന ഓരോ ഇഞ്ച് ഉം നമ്മൾക്ക് ഉപയോഗിക്കാൻ പറ്റുന്നത് ആവണം എന്നാ ..." maximum utilisation of built up spaces " നമ്മുടെ നാട്ടിൽ പണിയുന്ന മിക്ക stair case നു അടിയും ഉപയോഗം ഇല്ലാതെ പോവുക ആണ് . നമ്മൾ ഒന്ന് മനസ് വെച്ചാൽ , അവിടെ ഒരു toilet , laundry room അല്ലെങ്കിൽ സ്റ്റോറേജ് ഉണ്ടാക്കി എടുക്കാം . ഒരു bathroom നു വേണ്ടി വരുന്ന മിനിമം 35 sqft പ്ലാൻ അളവിൽ കുറക്കുകയും ആവാം . Sqft റേറ്റ് നു പണിയുന്ന വീട് ആണേൽ ലാഭം 75,000 നു മുകളിൽ ആണ് . ഉയോ .... അങ്ങനെ ആണോ ?? എങ്കിൽ പുള്ളിയോട് എല്ലാ ഇടതും കുത്തി ഇരുന്നു നോക്കി പ്ലാൻ ചെയ്‌തോളാൻ പറ .... "maximum utilization of spaces " ഇനിയും ഉണ്ടെങ്കിലോ ..... ഉണ്ട് ....തീർച്ചയായും ഉണ്ട് ... പുറകെ വരും .....
biju
biju m
Carpenter
ആധുനിക ഗൃഹങ്ങൾക്കു മോടി പകരുന്ന ഒരു അവിഭാജ്യ ഘടകം ആണ് ഇന്റീരിയർ ഫർണിഷിങ്. ഇന്ന് വളരെ വ്യത്യസ്തമായ ശൈലിയിൽ പണിതുയർത്തുന്ന ഓരോ വീടുകൾക്കും അനുയോജ്യമായ വിധത്തിൽ ഇന്റീരിയർ ചെയ്തു മാറ്റ് കൂട്ടുന്നുണ്ട്. മിക്ക ആളുകളും ഇന്റീരിയർ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചാൽ പറയുന്നത് അതൊക്കെ ഫിനിഷിങ് ജോബ് അല്ലെ . ഏറ്റവും അവസാനം അതിനെ കുറിച്ച് ചിന്തിച്ചാൽ പോരെ എന്നാണ്. എന്നാൽ വീട് പണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്. കാരണം വീടുപണി പൂർത്തിയായി കഴിയുമ്പോൾ ഇന്റീരിയർ ചെയ്യുവാൻ വേണ്ടുന്ന ഫണ്ട് flow ഇല്ലാതെ വരികയും ചുരുങ്ങിയ രീതിയിൽ ചെയ്തു തീർക്കുന്നതും കാണുന്നുണ്ട്. ഇതൊഴിവാക്കാൻ വീടുപണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ചും ചിന്തിച്ചു പ്ലാൻ ചെയ്താൽ മേല്പറഞ്ഞ crisis ഒഴിവാക്കാവുന്നതാണ്. ഇത് കൂടാതെ ഏറ്റവും പ്രധാനപ്പെട്ടത് ഇലക്ട്രിക്ക് പോയിന്റ്സ് അതാത് സ്ഥലങ്ങളിൽ ലഭ്യമാക്കുക എന്നതാണ്. ഫാൾസ് സിലിങ്ങ് , പാനെല്ലിങ് , പെർഗോള , എന്നിവ ചെയ്യുന്നതിന് ഇന്റീരിയർ ഡിസൈൻ അനുസരിച്ചു ലൈറ്റ് പോയിന്റ്സ് വേണ്ടതാണ്. കൂടാതെ കിച്ചണിൽ കൌണ്ടർ ടോപിലേക്കു ലൈറ്റ് ലഭ്യമാക്കുന്നതിനും ഹുഡ് & ഹോബ്, ഓവൻ , ടോസ്റ്റർ, വാട്ടർ പ്യൂരിഫയെർ എന്നിവയ്ക്കും ഒക്കെ പോയിന്റ്സ് വേണ്ടിവരും. ഇതൊക്കെ മുൻകൂട്ടി കണ്ടു ഡിസ്കസ് ചെയ്തു പ്ലാൻ ചെയ്തില്ലെങ്കിൽ നോർമൽ ആയി കൊടുക്കുന്ന പോയിന്റ്സ് മാത്രമാകും ഇലക്ട്രിക്ക് വയറിങ് ചെയ്യുമ്പോൾ കൊടുക്കുക . പിന്നീട് ലൂപ്പ് ചെയ്തു എടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പറയുന്നവയാണ് ഇന്റീരിയർ കോൺസെപ്റ്റസിൽ അധികവും കാണപ്പെടുന്നത് a) False ceiling b) Pergolas/paneling /partition c) Architraves d) Loose furniture like, sofa, dining table/chair e) Bedroom fixtures (wardrobes/cots/dresser etc) f) Crockery shelf g) Modular Kitchen h) Wall paper/texture i) Curtains/blinds False Ceiling Ceiling ചെയ്യുന്നത് ഓരോ റൂമിനും ഒരു പ്രത്യേക ഭംഗി കൊടുക്കാൻ സഹായകമാണ്. അധികം കോംപ്ലിക്കേറ്റഡ് അല്ലാത്ത ഡിസൈൻ ആവശ്യത്തിന് spot ലൈറ്റ്/LED strips ഒക്കെ കൊടുക്കുന്നത് കാണുവാൻ കൗതുകമുണർത്തും. കേവലം ഭംഗിക്കപ്പുറം ചൂട് കുറക്കാനും ഇത് സഹായകരമാകും .
Mohamed Suhail
Home Owner
2013 മുതൽ 2016 വരെ ബിൽഡിങ്ങ് പെർമിറ്റ് കിട്ടിയ ഒരു വീട് ഞാൻ വാങ്ങി. അവർ പിന്നീട് അത് പുതുക്കുകയോ മറ്റ് പണികൾ ചെയ്യുകയോ ഉണ്ടായിട്ടില്ല. പ്ലാൻ പുതുക്കാൻ വേണ്ടി കൊണ്ട് പോയപ്പോൾ തരം മാറ്റണം എന്ന് പറഞ്ഞ് അതിനുള്ള അപേക്ഷ കൊടുത്തു. ഇപ്പോൾ അത് RDO ന്റെ കയ്യിലാണ് ഉള്ളത്. തരം മാറി കഴിഞ്ഞാൽ വീണ്ടും ഈ അപേക്ഷ പുതുക്കാൻ കൊടുക്കണം. എന്റെ സംശയം ഇതാണ്. ഈ വീട് കുറച്ച് പഴയ മോഡൽ ആയത് കൊണ്ട് ഒന്നു എലിവേഷനും. സിറ്റൗട്ട് പോലത്തെ സ്ഥലങ്ങളിലും ഒക്കെ ചില മാറ്റങ്ങൾ ചെയ്യണം എന്ന ഉദ്ധ്യേശം ഉണ്ട്. അതിന് വേണ്ടി ഈ പ്ലാൻ പുതുക്കുമ്പോൾ തന്നെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ? നേരത്തെ പാസ്സായ പ്ലാനിനു പകരം പുതിയ പ്ലാൻ കൊടുത്താൽ അപ്രൂവ് ചെയ്യുമോ? 2016 മുതൽ പെർമിറ്റ് പുതുക്കാത്തത് കൊണ്ട് നല്ല ഫൈൻ അടക്കേണ്ടി വരുമോ? ഉടമ മാറിയത് കൊണ്ട് ഫൈനിൽ വല്ല ഇളവും കിട്ടുമോ?

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store