ആധുനിക ഗൃഹങ്ങൾക്കു മോടി പകരുന്ന ഒരു അവിഭാജ്യ ഘടകം ആണ് ഇന്റീരിയർ ഫർണിഷിങ്. ഇന്ന് വളരെ വ്യത്യസ്തമായ ശൈലിയിൽ പണിതുയർത്തുന്ന ഓരോ വീടുകൾക്കും അനുയോജ്യമായ വിധത്തിൽ ഇന്റീരിയർ ചെയ്തു മാറ്റ് കൂട്ടുന്നുണ്ട്.
മിക്ക ആളുകളും ഇന്റീരിയർ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചാൽ പറയുന്നത് അതൊക്കെ ഫിനിഷിങ് ജോബ് അല്ലെ . ഏറ്റവും അവസാനം അതിനെ കുറിച്ച് ചിന്തിച്ചാൽ പോരെ എന്നാണ്. എന്നാൽ വീട് പണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്. കാരണം വീടുപണി പൂർത്തിയായി കഴിയുമ്പോൾ ഇന്റീരിയർ ചെയ്യുവാൻ വേണ്ടുന്ന ഫണ്ട് flow ഇല്ലാതെ വരികയും ചുരുങ്ങിയ രീതിയിൽ ചെയ്തു തീർക്കുന്നതും കാണുന്നുണ്ട്. ഇതൊഴിവാക്കാൻ വീടുപണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ചും ചിന്തിച്ചു പ്ലാൻ ചെയ്താൽ മേല്പറഞ്ഞ crisis ഒഴിവാക്കാവുന്നതാണ്. ഇത് കൂടാതെ ഏറ്റവും പ്രധാനപ്പെട്ടത് ഇലക്ട്രിക്ക് പോയിന്റ്സ് അതാത് സ്ഥലങ്ങളിൽ ലഭ്യമാക്കുക എന്നതാണ്. ഫാൾസ് സിലിങ്ങ് , പാനെല്ലിങ് , പെർഗോള , എന്നിവ ചെയ്യുന്നതിന് ഇന്റീരിയർ ഡിസൈൻ അനുസരിച്ചു ലൈറ്റ് പോയിന്റ്സ് വേണ്ടതാണ്. കൂടാതെ കിച്ചണിൽ കൌണ്ടർ ടോപിലേക്കു ലൈറ്റ് ലഭ്യമാക്കുന്നതിനും ഹുഡ് & ഹോബ്, ഓവൻ , ടോസ്റ്റർ, വാട്ടർ പ്യൂരിഫയെർ എന്നിവയ്ക്കും ഒക്കെ പോയിന്റ്സ് വേണ്ടിവരും. ഇതൊക്കെ മുൻകൂട്ടി കണ്ടു ഡിസ്കസ് ചെയ്തു പ്ലാൻ ചെയ്തില്ലെങ്കിൽ നോർമൽ ആയി കൊടുക്കുന്ന പോയിന്റ്സ് മാത്രമാകും ഇലക്ട്രിക്ക് വയറിങ് ചെയ്യുമ്പോൾ കൊടുക്കുക . പിന്നീട് ലൂപ്പ് ചെയ്തു എടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഈ പറയുന്നവയാണ് ഇന്റീരിയർ കോൺസെപ്റ്റസിൽ അധികവും കാണപ്പെടുന്നത്
a) False ceiling
b) Pergolas/paneling /partition
c) Architraves
d) Loose furniture like, sofa, dining table/chair
e) Bedroom fixtures (wardrobes/cots/dresser etc)
f) Crockery shelf
g) Modular Kitchen
h) Wall paper/texture
i) Curtains/blinds
False Ceiling
Ceiling ചെയ്യുന്നത് ഓരോ റൂമിനും ഒരു പ്രത്യേക ഭംഗി കൊടുക്കാൻ സഹായകമാണ്. അധികം കോംപ്ലിക്കേറ്റഡ് അല്ലാത്ത ഡിസൈൻ ആവശ്യത്തിന് spot ലൈറ്റ്/LED strips ഒക്കെ കൊടുക്കുന്നത് കാണുവാൻ കൗതുകമുണർത്തും. കേവലം ഭംഗിക്കപ്പുറം ചൂട് കുറക്കാനും ഇത് സഹായകരമാകും .