വീടുപണിക്ക് ആവശ്യമായ വയറുകൾ ഗൾഫിൽ നിന്നും കൊണ്ടു വന്നാൽ ഗുണമുണ്ടോ?

നാട്ടിലേതിനെക്കാൾ ഗുണമെന്മയുള്ളത് ഗൾഫിൽ ലഭിക്കും എന്നുള്ളതാകാം ഇങ്ങനെ ചോദ്യത്തിന് കാരണം.എന്നാൽ ഗൾഫ്‌ വയർ, നാട്ടിലെ വയർ എന്നിങ്ങനെ ഇല്ല.
പകരം യഥാക്രമം class-2, class-5 (conductors) വയറുകൾ ആണ്‌ ഇവ.

കെട്ടിടങ്ങളുടെ വയറിംഗിനു class-2 വയറുകൾ ഉപയോഗിക്കുക എന്ന് ആണ്‌ സ്റ്റാന്റേർഡുകൾ നിഷ്കർഷിക്കുന്നത്‌ (Indian standard – IS 694, IS 732 ഉൾപ്പടെ).എന്നാൽ ഇന്ന് നാട്ടിൽ സുലഭമായി ലഭ്യമായിട്ടുള്ളത്‌ class-5 വയറുകൾ അഥവാ ഫ്ലെക്സിബിൾ വയറുകൾ ആണ്‌. ഇവ ഉപയോഗിച്ച്‌ വയർ വലിക്കുവാൻ എളുപ്പമാണെങ്കിലും താരതമ്യേന വൈദ്യുത പ്രധിരോധം കൂടുതൽ ആയതിനാൽ സ്‌ഥിരമായി ചെറിയ അളവിൽ വൈദ്യുതി പാഴാകാൻ ഈ വയറുകൾ കാരണമാകുന്നു.

എന്നാൽ “ഗൾഫ്‌” വയറുകൾ class-2 അഥവാ multi stranded (conductor) വയറുകൾ ആണ്‌. താരതമ്യേന വഴക്കം കുറഞ്ഞ വയറുകൾ ആണെങ്കിലും വൈദ്യുത ചാലക ശേഷി കൂടുതൽ ഉണ്ട്‌ ഇവയ്ക്ക്‌.
ഇത്‌ ഗൾഫ്‌ വയറുകളുടെ മേന്മ ആണെന്ന് തിരിച്ചറിഞ്ഞ്‌ ആണ്‌ പലരും സ്വന്തം വീട്‌ വയറിംഗിനു അന്യ നാട്ടിൽ നിന്നും Ducab, Oman, SCC തുടങ്ങിയ വയറുകൾ കൊണ്ട്‌ വരുന്നത്‌.

എന്നാൽ നാട്ടിലെ മിക്ക കമ്പനികൾക്കും class-2 വയറുകൾ ലഭ്യമാണ്‌. പക്ഷേ ശെരിയായ മാർഗ്ഗനിർദ്ദേശങ്ങളുടെ അഭാവവും, ആളുകളുടെ ഈ വിഷയത്തിലെ ഗ്രാഹ്യ കുറവും, കമ്പനികളുടെ ബിസിനസ്സ്‌ താൽപര്യങ്ങളും കാരണം വിപണിയിൽ കൂടുതലും ലഭ്യമായിട്ടുള്ളത്‌ പാനൽ വയറിംഗ്‌, മറ്റ് താൽകാലിക ആവശ്യങ്ങൾ എന്നിവയ്ക്ക്‌ നിഷ്കർഷിച്ചിട്ടുള്ള class-5 വയറുകൾ ആണ്‌.

Electrician/contractor വയറുകൾ വാങ്ങുമ്പോഴും ലിസ്റ്റ്‌ കൊടുക്കുമ്പോഴും class-2 എന്ന് പ്രത്യേകം എഴുതുക. കടക്കാരേയും ഇത്‌ ബോധ്യപ്പെടുത്തുക. വയറുകളുടെ പാക്കറ്റ്‌ സൂക്ഷിച്ച്‌ പരിശോധിച്ചാൽ class-2 ആണോ എന്ന് അറിയാൻ കഴിയും.

പ്രമുഖ ബ്രാൻഡ്കളിൽ ഒന്നായ ഫിനോലക്സ് കേബിൾസിന്റെ ഗോൾഡ് എന്ന മോഡൽ വയർ ക്ലാസ്സ്‌-2 ഉം, സിൽവർ എന്ന മോഡൽ ക്ലാസ്സ്‌-5 ഉം ആണ്. Havell’s ബ്രാൻഡ് ൽ ആണെങ്കിൽ സ്റ്റാൻഡേർഡ് എന്ന മോഡൽ ക്ലാസ്സ്‌-2 ഉം, Reo എന്ന മോഡൽ ക്ലാസ്സ്‌-5 ഉം ആണ്.മറ്റുള്ള ബ്രാൻഡ്കളും രണ്ടു കാറ്റഗറിയിലും വയറുകൾ ഇറക്കുന്നുണ്ട്.

എന്നാൽ പ്രൊജക്റ്റ്‌ കോയിലുകൾ എന്ന രീതിയിൽ വരുന്ന 180 മീറ്റർ റോളുകൾ class-5 ആണ് വരുന്നത്. Class-2 മോഡൽ 90 മീറ്റർ റോൾ ആയി ആയി ആണ് കമ്പനികൾ ഇറക്കുന്നത്.

Class-2 ഗ്രേഡിൽ ഉള്ള 1sq mm size wire ൽ ‘0.3mm’ ന്റെ 14 ഇഴ കമ്പിയാണ് ഉണ്ടാവുക.. എന്നാൽ
Class-5 ഗ്രേഡിൽ ഉള്ള 1sq mm size wire ൽ ‘0.2mm ന്റെ 28 ഇഴ കമ്പികൾ ആണ് ഉള്ളത്.

വീട് വയറിങ്ങിനു ഗൾഫ് സ്റ്റാൻഡേർഡ് ഉള്ള wire മാത്രം ഉപയോഗിക്കണം എന്നുള്ളവർക്ക് class-2 wire തന്നെ വാങ്ങിക്കാവുന്നതാണ്.വിലയിൽ class-2 വയറിനു class-5 നേക്കാൾ 5% വരെ കൂടുതൽ ആകാം.

Class-5 wire ഫ്ളക്സ്ബിൾ ആണെങ്കിൽ. Class-2 wire കുറച്ച് ഹാർഡ് ആണ്.അതുകൊണ്ടു തന്നെ wire കളുടെ എണ്ണത്തിനും, വണ്ണത്തിനും അനുസരിച്ച രീതിയിൽ പൈപ്പിങ് ചെയ്തിട്ടുണ്ടായിരിക്കണം.

നിങ്ങളുടെ വീടിന്റെ നിർമാണത്തിൽ മറ്റുള്ള കാര്യങ്ങൾക്കു കൊടുക്കുന്ന അതെ ശ്രദ്ധ തന്നെ വയറിങ്ങിന്റെയും, പ്ലമ്പിങ്ങിന്റെയും കാര്യത്തിലും ഉണ്ടായിരിക്കുക.. കാരണം അത് നിങ്ങളുടെ ദൈനംദിന ജീവിതമായി ബന്ധപ്പെടുന്നതാണ് പല തരത്തിലും.

courtesy : fb group