റെഡി മിക്സ് കോൺക്രീറ്റ് ആണോ സൈറ്റ് മിക്സ് കോൺക്രീറ്റ് ആണോ നല്ലത്?

റെഡി മിക്സ് കോൺക്രീറ്റ്

Design Mix (IS Code 20262 shall be followed) എല്ലാം Grade ലും ചെയ്യാമെങ്കിലും M20 യോ അതിനേക്കാൾ മുകളിലേക്കുള്ള grade ലോ കൂടുതൽ അളവിലോ ചെയ്യേണ്ട സ്ഥലങ്ങളിലാണ് റെഡി മിക്സ് കോൺക്രീറ്റ് പൊതുവേ ചെയ്യാറുള്ളത്.

ഗുണങ്ങൾ

  • കൃത്യമായ mix design അനുസരിച്ച് വേണ്ട കോൺക്രീറ്റ് സ്ട്രെങ്ത് ന് വേണ്ടി Weigh batching ആണ് നടത്തുന്നത് അതുകൊണ്ട് തന്നെ കൂടുതൽ കൃത്യവും സ്ഥിരതയും ഉള്ള കോൺക്രീറ്റ് ആയിരിക്കും.
  • Ready to use ആയി കിട്ടുന്നതിനാൽ സമയലാഭവും , പലവിധ സാധനങ്ങൾ സംഭരിക്കുന്നതിന് പണിസ്ഥലത്ത് സ്ഥലം ഒരുക്കേണ്ട ആവശ്യവും വരില്ല.
  • പണിസ്ഥലത്ത് മിക്സർ മെഷീൻ എത്തിക്കുകയും കോൺക്രീറ്റിന്റെ ഇടയ്ക്ക് മിക്സർ മെഷീൻ എന്തെങ്കിലും പ്രശ്നമുണ്ടായി കോൺക്രീറ്റ് ഇടയ്ക്ക് വച്ച് തടസപ്പെടാനുള്ള സാധ്യത കുറവാണ്.
  • കൂടുതൽ കോളിറ്റി ആവശ്യപ്പെടുന്ന ഉ ബഹുനില കെട്ടിടങ്ങളുടെ സൈറ്റുകളിൽ RMC ചെയ്യുന്നതാണ് അഭികാമ്യം.
  • റോ മെറ്റീരിയൽസ് പല പല സ്ഥലത്ത് കൂട്ടിയിട്ട് കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന മെറ്റീരിയൽ വേസ്റ്റേജ് ഒഴിവാകും.
  • QA/QC എന്നിവ കൃത്യം പിൻതുടരുന്ന കമ്പനിയിൽ നിന്ന് വാങ്ങുന്ന എല്ലാ മെറ്റീരിയൽസിന്റെയും എല്ലാ പ്രോപ്പർട്ടികളും Mix Design സമയത്ത് പരിശോധിക്കുന്നതിനാൽ ഗുണനിലവാരത്തിൽ ഒരു സ്ഥിരതയുണ്ടാവും.
  • കോൺക്രീറ്റ് ഇടാനുള്ള തൊഴിലാളികളെ മാത്രം ഏർപ്പാടാക്കിയാൽ മതിയാവും.

ശ്രദ്ധിക്കേണ്ടവ

  • സൈറ്റിലേക്ക് Transit mixer കയറി വരാനുള്ള സൗകര്യം ഉണ്ടാവേണ്ടതുണ്ട്. പറ്റിയാൽ കോൺക്രീറ്റ് ദിവസത്തിന് മുൻപ് transit mixer ഒരു ട്രയൽ റൺ നടത്തിയാൽ പണി ദിവസം പണി കിട്ടിയാൽ ഉണ്ടാവുന്ന സമയനഷ്ടവും ധനനഷ്ടവും ഒഴിവാക്കാം.
  • RMC Plant ദൂരെയാണെങ്കിൽ സെറ്റിംഗ് സമയം adjust ചെയ്യാൻ admixtures ശരിയായ അളവിൽ ഉപയോഗിക്കണം.(Traffic block ൽ പെട്ടാൽ കൈകാര്യം ചെയ്യാൻ അറിയാവുന്ന QA/QC ഉണ്ടാവണം)
  • ഈ Admixtures ഉള്ളത് കൊണ്ട് തന്നെ സെറ്റിംഗ് ടൈം കൂടുതൽ വേണ്ടി വന്നേക്കും. ശ്രദ്ധിക്കേണ്ടത് കോൺക്രീറ്റിന് ശേഷം മൂടിയില്ലെങ്കിൽ വെയിലും കാറ്റും മറ്റും തട്ടി മുകളിലത്തെ ലെയർ സെറ്റ് ആയത് പോലെ തോന്നുകയും താഴത്തെ ലെയർ Admixtures ഉള്ളത് കാരണം സെറ്റാകാതിരിക്കുകയും ചെയ്യും ,cracks ഒഴിവാക്കാൻ മുന്നോ നാലോ മണിക്കൂറിന് ശേഷം വെള്ളം തളിച്ചു കൊടുക്കണം(Hose pipe വെച്ച് വെള്ളം കുത്തി ഒഴിക്കരുത്)
  • വേണ്ട കോൺക്രീറ്റിന്റെ അളവ് ആദ്യമേ കൃത്യമായി കണക്കാക്കി ഓർഡർ ചെയ്യണം അല്ലെങ്കിൽ അവസാനം കോൺക്രീറ്റ് അധികം വന്നാലും തികഞ്ഞില്ലെങ്കിലും അത് നിങ്ങളുടെ കോൺക്രീറ്റിനെയും പോക്കറ്റിനെയും ബാധിക്കും
  • ദൂരം കൂടിയാൽ Transportation cost കൂടുകയും അത് concrete കാശ് കൂട്ടുകയും ചെയ്യും.
  • Fine aggregate ന്റെയും course aggregate ന്റെയും source മാറിയാൽ തന്നെ property മാറാം അതിനനുസരിച്ച് ചില മാറ്റങ്ങൾ വരുത്തണമെന്നാണ് പ്രമാണം പക്ഷേ അങ്ങനെ ചെയ്യുന്നവർ കുറവാണ്.അത് കൊണ്ട് തന്നെ reputed and approved suppIiers ന്റെ കയ്യിൽ നിന്നു വാങ്ങുകയും cube test report വേണമെന്ന് ആദ്യമേ പറയുകയും ചെയ്യുക.
  • Computer Print out ഓരോ batch ന്റെയും കൂടെ കിട്ടും, ചോദിച്ചു വാങ്ങുക (Print out ൽ correct cement content തുടങ്ങിയ കോൺക്രീറ്റിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഉണ്ടാവും )

സൈറ്റ് മിക്സ് കോൺക്രീറ്റ്

Nominal Mix കോൺക്രീറ്റ് volumetric batching ലൂടെ M20 or less grade ചെയ്യാനായി പൊതുവേ കണ്ട് വരുന്ന രീതിയാണിത്. (IS Code 456 shall be followed)

ഗുണങ്ങൾ

  • ചെറിയ അളവിൽ നമുക്ക് കൈകാര്യം ചെയ്യാം, RMC യിലെ പോലെ ഒരു മിനിമം അളവിൽ കോൺക്രീറ്റ് വേണം എന്നുള്ള പ്രശ്നം ഉണ്ടാവില്ല.
  • പണി സ്ഥലത്തിന്റെ അവസ്ഥ അനുസരിച്ച് ഒരു പരിചയസമ്പന്നനായ എൻജിനിയർക്ക് workability മറ്റും വേണ്ട ചില മാറ്റങ്ങൾ കയ്യോടെ നടത്താം.
  • ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരത്തിലും അളവിലും സ്വയം കണ്ട് ബോധ്യപ്പെട്ട് ഉപയോഗിക്കാൻ കഴിയും
  • സൈറ്റ് മിക്സ് കോൺക്രീറ്റ് ചെയ്യുമ്പോൾ എൻജിനീയരുടെയോ, മറ്റു വിലപിടിച്ച ആശയങ്ങളുടെയും പിൻബലമില്ലാതെ കോൺക്രീറ്റ് ചെയ്യാൻ സാധിക്കും

ശ്രദ്ധിക്കേണ്ടവ

  1. ഓരോ മിക്സും നിരീക്ഷിക്കണം , എല്ലാ മിമിക്സും QA/QC അളവുകളും നിർദ്ദേശങ്ങളും പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുക. consistency maintain ചെയ്യുക എന്നത് ഒരു വലിയ കടമ്പ തന്നെയാണ്
  2. RMC യേക്കാൾ കൂടുതൽ സമയവും, ലേബറും ചിലവാകും
  3. മെറ്റീരിയൽന്റെ പ്രോപ്പർട്ടീസ് കൃത്യം ചെക്ക് ചെയ്യാറില്ല എന്നതൊരു ന്യൂനതയാണ്, visual inspection അത്ര മാത്രം ശരിയാവണമെന്നില്ല.

Content courtesy : അഭിലാഷ് സത്യൻ