അതി സമ്പന്നതയുടെ കൊട്ടാരം-ആന്റിലിയയെ കുറിച്ച് കൂടുതൽ അറിയാം

മുംബൈയിലെ ആന്റിലിയ വീടിനെ കുറിച്ച് പലരും കേട്ടിട്ടുണ്ടാവും ഇന്ത്യൻ ഏറ്റവും വലിയ പണക്കാരനായ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വസതിയാണിത്.

ആന്റിലിയയുടെ കൂടുതൽ വിശേഷങ്ങൾ

 • 27 നിലകളിൽ, 173 മീറ്റർ (568 അടി) ഉയരത്തിൽ, 400,000 square feet വരും ഈ ആഡംബര വസതിക്ക്.
 • മൂന്ന് ഹെലിപാഡുകൾ, എയർ ട്രാഫിക് നിയന്ത്രണം, 168 കാർ ഗാരേജ്, ഒരു ബോൾറൂം, 9 അതിവേഗ എലിവേറ്ററുകൾ, 50 സീറ്റുകളുള്ള തിയേറ്റർ, ടെറസ് ഗാർഡൻസ്, നീന്തൽക്കുളം, സ്പാ, ആരോഗ്യ കേന്ദ്രം, ഒരു ക്ഷേത്രം, സ്നോറൂം, അനഗ്നെ അങ്ങനെ പോകുന്നു ഈ വീടിന്റെ പ്രത്യേകതകൾ
 • ലോകത്തിലെ ഏറ്റവും വലുതും വിപുലവുമായ സ്വകാര്യ വീടുകളിൽ ഒന്ന് ആണ് ഇത്.
 • താമരയുടെയും സൂര്യന്റെയും മാതൃകയിൽ ആണ് ആന്റിലിയയുടെ വാസ്തുവിദ്യാ രൂപകൽപ്പന ചെയ്തിട്ടുള്ളത്.
 • കെട്ടിടത്തിന്റെ മുകളിലെ ആറു നിലകൾ മാത്രമാണ് residential ഏരിയ ആയി ഒരുക്കിയിരിക്കുന്നത്.
 • റിക്ടർ സ്കെയിലിൽ 8 തീവ്രത വരുന്ന ഭൂകമ്പത്തെ നേരിടാനും ഈ കെട്ടിടത്തിന് കഴിയും .
 • ഇതിന്റ മൂല്യം ഏകദേശം 15000 കോടിയോളം വരുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്‌ ചെയ്തിരുന്നു
 • ബ്രിട്ടീഷ് രാഞ്ജിയുടെ ബക്കിംഗ്ഹാം കൊട്ടാരത്തിനും പിറകെ ലോകത്തിലെ ഏറ്റവും ചിലവ് കൂടിയ പ്രൈവറ് വസ്തിയും ഇത് തന്നെ.
 • സൗത്ത് ബോംബെയിലെ കുംബല്ല ഹില്ലിലെ അൽട്ടാമൗണ്ട് റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
 • പുരാതന ദ്വീപായ ആന്റിലിയയുടെ പേരാണ് ഈ കെട്ടിടത്തിന് നൽകിയിരിക്കുന്നത്.
 • യുഎസ് വാസ്തുവിദ്യാ സ്ഥാപനങ്ങളായ പെർകിൻസ്, വിൽ ആൻഡ് ഹിർഷ് ബെഡ്നർ അസോസിയേറ്റ്‌സ് എന്നിവരുമായി കൂടിയാലോചിച്ചാണ് 2006 ൽ ആണ് ആന്റിലിയ എന്ന ഈ കൊട്ടാരത്തിന്റ പണി തുടങ്ങിയത്..
 • ബി. ഇ. ബില്ലിമോറിയ & കമ്പനി ലിമിറ്റഡ് ആണ് നിർമ്മാണം പൂർത്തിയാക്കിയത്.
 • വീടിന് 27 നിലകളുള്ള ഈ വീട്, ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കുടുംബഭവനമാണ്
 • ഏകദേശം 600 അതികം ജീവനക്കാർ വീടിന്റെ പരിപാലനത്തിനായി ഇവിടെ ജോലി ചെയ്യുന്നുണ്ട്.
 • 2010 നവംബറിലാണ് house warming കഴിഞ്ഞതെങ്കിലും, വാസ്തു വിശ്വാസ പ്രകാരമുള്ള പ്രശ്നങ്ങൾ കാരണം അംബാനി കുടുംബം 2011 സെപ്റ്റംബറിൽ മാത്രമാണ് അവിടേക്ക് താമസം മാറിയത്

content courtesy : Mizhaab ahamed