സ്റ്റീൽ വാട്ടർ ടാങ്കുകൾ ആണോ PVC ടാങ്കുകൾ ആണോ കൂടുതൽ നല്ലത്?

വീട് നിർമ്മാണത്തിൽ പലരും ശ്രദ്ധ നൽകാത്ത ഒരു കാര്യമാണ് വാട്ടർ ടാങ്കുകൾ. പലപ്പോഴും വീടിന്റെ മുഴുവൻ പണിയും പൂർത്തിയായി കഴിഞ്ഞാൽ ആവശ്യത്തിനുള്ള അളവനുസരിച്ച് ഏതെങ്കിലും ഒരു വാട്ടർ ടാങ്ക് വാങ്ങി ഫിറ്റ് ചെയ്യുക എന്നതാണ് മിക്ക വീടുകളിലും ചെയ്യുന്ന കാര്യം.

എന്നാൽ ദൈനംദിന ആവശ്യങ്ങൾക്കായി നമ്മൾ വെള്ളമെടുക്കുന്നത് അതിൽ നിന്നാണ് എന്ന കാര്യം പലരും മറന്നു പോകുന്നു .

പലപ്പോഴും വാട്ടർ ടാങ്കുകളിൽ ചളി അടിയുകയും അതിൽ നിന്നും ഉള്ള വെള്ളത്തിൽ നിന്നും പല രീതിയിലുള്ള അസുഖങ്ങൾ പടരുന്നതിനു വരെ കാരണമാവുകയും ചെയ്യുന്നു.

സ്റ്റീല്‍ VS PVC ടാങ്കുകള്‍

പലപ്പോഴും വില കൂടുതലാണ് എന്ന പേരിൽ നമ്മളെല്ലാവരും സ്റ്റീൽ വാട്ടർ ടാങ്കുകളെ അവഗണിക്കാറാണ് പതിവ്.

എന്നാൽ സ്റ്റെയിൻലസ് സ്റ്റീൽ ഉപയോഗിച്ചു കൊണ്ടാണ് സ്റ്റീൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കുന്നത്. അതുകൊണ്ടു തന്നെ അവയിൽ ചളി പിടിക്കും എന്ന പേടിവേണ്ട.

സ്റ്റെയിൻലെസ് സ്റ്റീൽ തന്നെ വ്യത്യസ്ത ഗ്രേഡുകളിൽ ലഭ്യമാണ്.SS202,304,316,430 എന്നിവയെല്ലാം ഇവയുടെ സബ് കാറ്റഗറികൾ ആണ്.

പ്രധാനമായും സ്റ്റീൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നത് ഫുഡ് ഗ്രേഡിൽ ഉൾപ്പെടുന്ന SS304 ടൈപ്പ് സ്റ്റീൽ ആണ്. അതായത് ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ച് വെക്കുന്നതിന് വേണ്ടി പ്രത്യേക പ്രോസസ്സ് വഴി നിർമ്മിച്ചിട്ടുള്ള സ്റ്റീൽ ആണ് ഫുഡ് ഗ്രേഡ് ടൈപ്പിൽ ഉൾപ്പെടുന്നത്.

ഇത്തരം മെറ്റീരിയലുകൾ ഉപയോഗിച്ച് വാട്ടർ ടാങ്ക് നിർമ്മിക്കുമ്പോൾ വെള്ളത്തിൽ നിന്നും വരുന്ന പാർട്ടിക്കിൾ ഒരു കാരണവശാലും ടാങ്കിന്റെ ഭിത്തിയിൽ അടിയുന്നില്ല.

കുടി വെള്ളം സംഭരിച്ചു വെക്കുന്നതിന് ഉപയോഗിക്കുന്ന സ്റ്റീൽ തീർത്തും ഫുഡ് ഗ്രേഡിൽ ഉൾപ്പെടുന്ന തുകൊണ്ടു തന്നെ അവ ഉപയോഗിക്കുമ്പോൾ യാതൊരുവിധ പേടിയും വേണ്ട.

സ്റ്റീലിൽ നിർമ്മിച്ചെടുക്കുന്ന ടാങ്കുകൾക്ക് ക്ലീൻ ചെയ്യുന്നതിനായി സൈഡ് ഭാഗത്ത് ഒരു പ്രത്യേക വാൾവ് നൽകിയിട്ടുണ്ട്.

കൃത്യമായ ഇടവേളകളിൽ വെള്ളം തുറന്നു വിട്ട് പൂർണ്ണമായും ക്ലീൻ ചെയ്യാവുന്ന രീതിയിൽ ഇവ ഉപയോഗപ്പെടുത്താം.

കൂടാതെ പൈപ്പ് കടത്തി പ്രത്യേക വാൾവ് ഉപയോഗിച്ചും നല്ല രീതിയിൽ ഉൾഭാഗം മുഴുവൻ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും.

സൂര്യനിൽ നിന്നും ഡയറക്ട് വെളിച്ചം അടിക്കുന്നത് കൊണ്ട് തന്നെ ആൽഗകൾ,ഫംഗസുകൾ എന്നിവ സ്റ്റീൽ ടാങ്കുകളിൽ പിടിക്കുന്നില്ല.

ടാങ്ക് പ്രത്യേകമായി സജ്ജീകരിക്കുന്നതിന് സ്റ്റാൻഡ് നൽകുന്നുണ്ട്. ടാങ്ക് ഹൈറ്റ് കിട്ടുന്ന രീതിയിൽ സജ്ജീകരിക്കുക യാണെങ്കിൽ ടാങ്കിൽ നിന്നും വെള്ളം നല്ല പ്രഷറിൽ തന്നെ ലഭിക്കുന്നതാണ്.

PVC വാട്ടർ ടാങ്കുകൾ ഉപയോഗിക്കുമ്പോൾ അവയിൽ വെള്ളത്തിനൊപ്പം വരുന്ന ഐയെൺ പോലുള്ള കണ്ടെന്റുകൾ ടാങ്കിന്റെ ഭിത്തിയിൽ പിടിക്കുകയും പിന്നീട് അവ ക്ലീൻ ചെയ്യാൻ വളരെയധികം ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നു.

പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം പല രീതിയിലുള്ള അസുഖങ്ങളിലേക്കും വഴി വെക്കുന്നുണ്ട്. വീട്ടാവശ്യങ്ങൾക്ക് വേണ്ടി പ്ലാസ്റ്റിക് ടാങ്ക് ഉപയോഗിക്കുമ്പോൾ അതിലെ വെള്ളം ചൂടായി ഒരു പ്രത്യേക സ്മൈൽ പലപ്പോഴും അനുഭവപ്പെടാറുണ്ട്.

എന്ന് മാത്രമല്ല ചളി പിടിച്ച് അതു കൂടി ചേർന്ന വെള്ളമാണ് പലപ്പോഴും നമ്മൾ കുടിക്കാനും മറ്റും ഉപയോഗപ്പെടുത്തുന്നത്.

വിലയുടെ കാര്യത്തിൽ സ്റ്റീൽ ടാങ്കുകൾക്ക് കുറച്ചധികം നൽകേണ്ടി വരുമെങ്കിലും ആരോഗ്യ കാര്യം പരിഗണിച്ച് പ്ലാസ്റ്റിക് ടാങ്കുകളെ മാറ്റിനിർത്തുന്നതല്ലേ കൂടുതൽ ഉചിതം.