മ്യൂസിയം ഓഫ് ഫ്യൂച്ചർ – അടുത്ത നൂറ്റാണ്ടിന്റെ വിസ്മയം – സവിശേഷതകൾ

ദുബായ് ലോകത്തിന് മുൻപിൽ തുറക്കുന്ന ഒരു വിസ്മയ കാഴ്ചയാണ് മ്യൂസിയം ഓഫ് ഫ്യൂച്ചർ എന്ന പ്രൊജക്റ്റ്.

ഒരു Architect & Engineering marvel എന്ന് തികച്ചും പറയാവുന്ന ഒരു ഉരുപ്പിടിയാണ് ഈ നിർമ്മിതി

ഇനി ഇതിന്റെ ചില വിശേഷങ്ങൾ അറിയാം , എല്ലാം അറിയുക സാധ്യമല്ല അത് അനുഭവിച്ച് തന്നെ അറിയേണ്ടതാണ് എന്നാലും പ്രധാനപ്പെട്ടവ ഇതാ .

 • ഇതിന്റെ site office ഉണ്ടാക്കിയത് 3D Printing technology യിലൂടെയാണ് വർഷങ്ങൾക്ക് മുൻപ് അത് തന്നെ ഒരത്ഭുതമായിരുന്നു.
 • ഘടന:-മ്യൂസിയം പ്രതീകാത്മകമാണെന്നാണ് അതിന്റെ ഘടനയെക്കുറിച്ചുള്ള ഭാഷ്യം.വൃത്താകൃതിയിലുള്ള കെട്ടിടം മനുഷ്യത്വത്തെ പ്രതിനിധീകരിക്കുമ്പോള്‍, അതിന്റെ മുകളിലുളള പച്ച കുന്ന് ഭൂമിയെയും ശൂന്യത അജ്ഞാതമായ ഭാവിയെയുമാണ് പ്രതിനിധീകരിക്കുന്നത്. വര്‍ത്തമാനകാലത്തിനപ്പുറം സാധ്യമായതിലേക്കെല്ലാം എത്തി നോക്കാന്‍ പ്രേരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നാണ് വയ്പ്പ്.
 • ദുബൈയിലെ വാസ്തുവിദ്യാ മേഖലയില്‍ ദീര്‍ഘകാലമായി പരിചയസമ്പത്തുള്ള ആര്‍ക്കിടെക്റ്റ് ഷോണ്‍ കില്ലയില്‍ നിന്നാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്റെ ഡിസൈന്‍ പിറവിയെടുത്തത്.
 • ഇതിന്റെ Area ഏകദേശം 30,000 ചതുരശ്ര മീറ്ററാണ്.
 • ഏഴു നിലകളിലായി ഏകദേശം 77 മീറ്റർ ഉയരത്തിലാണ് ഏറെ പുതുമകളുമായി ഇത് ലോകത്തിന് മുൻപിലേക്ക് വരുന്നത്.
 • മ്യൂസിയത്തിന്‍റെ 17,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള cladding ൽ ഷെയ്ഖ് മുഹമ്മദ് രചിച്ച കവിതയാണ് അറബിക് കാലിഗ്രഫിയിൽ മനോഹരമായി വരച്ചു ചേർത്തിരിക്കുന്നത്.
 • നഗരത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഷെയ്ഖ് മുഹമ്മദിന്റെ കാഴ്ചപ്പാടുകളാണ് അറബി കാലിഗ്രാഫിയില്‍ അതില്‍ കൊത്തിവെച്ചിട്ടുള്ളത്.

‘നമ്മള്‍ നൂറുകണക്കിന് വര്‍ഷങ്ങളൊന്നും ജീവിച്ചിരിക്കില്ല, പക്ഷേ നമ്മുടെ കാലശേഷവും ,നമ്മുടെ സര്‍ഗ്ഗാത്മകതയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു പാരമ്പര്യത്തെ ദീര്‍ഘകാലത്തേക്ക് അവശേഷിപ്പിക്കാന്‍ കഴിയും.’

സങ്കല്‍പ്പിക്കാനും ,രൂപകല്‍പ്പന ചെയ്യാനും, നടപ്പിലാക്കാനും കഴിയുന്നവരുടേതാണ് ഭാവി’,

കൊത്തിവെച്ച പ്രധാന ആശയങ്ങളുടെ ഒരംശം ഇതാണ്.

 • പ്രമുഖ ഇമാറാത്തി കലാകാരന്‍ മത്വാര്‍ ബിന്‍ ലഹ്ജാണ് ഇല്യൂമിനേറ്റഡ് കാലിഗ്രാഫി വരച്ചെടുത്തത്.
 • Cladding നിർമ്മാണത്തിന് ഉപയോഗിച്ച 1024 പ്രത്യേക പ്ളേറ്റുകൾ റോബോട്ടുകളാണ് നിർമ്മിച്ചത്.
 • 4000 മെഗാവാട്ട് സൂര്യോർജ്ജം ഉപയോഗപ്പെടുത്തിയാണ് മ്യൂസിയം പ്രവർത്തിക്കുക.
 • മ്യൂസിയത്തിന് ചുറ്റുമായി സരള സുന്ദരമായി വിശ്രമിക്കാനായി ഒരു സുന്ദരൻ പാർക്കും നിർമ്മിച്ചിട്ടുണ്ട്.

ലോകത്തെ 14 അത്യാകർഷകമായ മ്യുസിയത്തിന്‍റെ പട്ടികയിൽ ഇതിനോടകം ഇടം നേടിക്കഴിഞ്ഞ ഇത് ഷെയ്ഖ് സായിദ് റോഡില്‍ എമിറേറ്റ്സ് ടവേഴ്സിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ദുബായിൽ വരുന്നവർ അവരുടെ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ അവശ്യം ചേർക്കേണ്ട ഒന്നാണ് !

content courtesy : അഭിലാഷ് സത്യൻ