ഔട്ട്ഡോർ കിച്ചണുകൾക്ക് പ്രാധാന്യമേറുമ്പോൾ.

ഔട്ട്ഡോർ കിച്ചണുകൾക്ക് പ്രാധാന്യമേറുമ്പോൾ.നമ്മുടെ നാടിന്റെ ഭക്ഷണ സംസ്കാര രീതികളിലെല്ലാം വലിയ രീതിയിലുള്ള മാറ്റങ്ങളാണ് അടുത്ത കാലത്തായി വന്നു കൊണ്ടിരിക്കുന്നത്.

പണ്ട് വീടിന് പുറത്ത് അടുപ്പ് കൂട്ടി ഭക്ഷണം പാകം ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അത് അടുക്കളയെന്ന ഒരു കൺസെപ്റ്റിലേക്ക് മാറി വിറകുപയോഗിച്ച് വീട്ടിനകത്ത് തന്നെ പാചകം ചെയ്യുന്ന രീതിയിലേക്ക് എത്തി.

കാലം കുറെ കൂടി മുന്നോട്ട് സഞ്ചരിച്ചപ്പോൾ അടുപ്പ് എന്ന കൺസെപ്റ്റിന്റെ പ്രാധാന്യം കുറയുകയും അതിന് പകരമായി പാചകവാതക സിലിണ്ടറുകൾ ഉപയോഗപ്പെടുത്തി വർക്ക് ചെയ്യുന്ന ഗ്യാസ് സ്റ്റൗവിനോട് പ്രിയം വർദ്ധിക്കുകയും ചെയ്തു.

അതോടൊപ്പം തന്നെ ഇന്ന് മിക്ക വീടുകളിലും മൈക്രോവേവ് ഓവനുകൾ, ഫ്രയറുകൾ എന്നിവയെല്ലാം സ്ഥാനം പിടിച്ചു കഴിഞ്ഞു.

ഇത്തരത്തിൽ ഗ്രിൽ ചെയ്യുന്നതിനും മറ്റും പ്രത്യേക സജ്ജീകരണങ്ങൾ ആവശ്യമായത് കൊണ്ട് തന്നെ അടുക്കളയോട് ചേർന്ന് വീടിനു പുറത്തായി മറ്റൊരു അടുക്കള കൂടി നിർമ്മിച്ചു നൽകുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തി.

സെക്കൻഡ് കിച്ചൻ എന്നും ഔട്ട്ഡോർ കിച്ചൻ എന്നുമെല്ലാം പേരിട്ടു വിളിക്കാവുന്ന ഇത്തരം അടുക്കളകളുടെ ആവശ്യകതയും,അതിൽ ഉണ്ടായിരിക്കേണ്ട സൗകര്യങ്ങളും എന്തെല്ലാമാണെന്ന് നോക്കാം.

ഔട്ട്ഡോർ കിച്ചണുകൾക്ക് പ്രാധാന്യമേറുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

വീട്ടിനകത്തെ അടുക്കളയിൽ ഉള്ള എല്ലാ സൗകര്യങ്ങളും നൽകിക്കൊണ്ട് തന്നെയാണ് ഔട്ട്ഡോർ കിച്ചണും സെറ്റ് ചെയ്യുന്നത്.

അതായത് പാചകവാതക സിലിണ്ടർ, കിച്ചൻ സിങ്ക്, പാത്രങ്ങൾ അടക്കിവയ്ക്കാനുള്ള ക്യാബിനറ്റ്സ് എന്നിവയ്ക്കെല്ലാമായി ഇത്തരം ഭാഗങ്ങളിൽ ഇടം കണ്ടെത്തേണ്ടി വരുന്നുണ്ട്.

വ്യത്യസ്ത വലിപ്പത്തിലും ഷെയ്പ്പിലും ഓരോരുത്തർക്കും തങ്ങളുടെ ആവശ്യാനുസരണം ഔട്ട്ഡോർ കിച്ചണുകൾ സെറ്റ് ചെയ്ത് എടുക്കാം.

ഓപ്പൺ റൂഫ് രീതിയിൽ ഗ്ലാസ് ഡോറുകൾ നൽകി സജ്ജീകരിച്ച് നൽകുകയാണെങ്കിൽ കൂടുതൽ വെളിച്ചം അടുക്കളയിലേക്ക് ലഭിക്കും.

പ്രധാന അടുക്കളയ്ക്ക് വലിയ രീതിയിലുള്ള കോട്ടങ്ങൾ ഒന്നും സംഭവിക്കരുത് എന്ന് ചിന്തിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് ഔട്ട്ഡോർ കിച്ചണുകൾ.

അടുക്കളയിലെ പ്രധാന ഉപകരണങ്ങളായ മിക്സി, ഗ്രൈൻഡർ,വാഷിംഗ് മെഷീൻ, ഓവൻ പോലുള്ളവയെല്ലാം പ്രധാന അടുക്കളയിൽ സജ്ജീകരിച്ച് നൽകി അടുപ്പ് വേണമെന്ന് നിർബന്ധമുള്ളവർക്ക് അവ കൂടി സജ്ജീകരിച്ച് നൽകാനും ഇത്തരം ഭാഗങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.

വീട്ടിൽ ബയോഗ്യാസ് പ്ലാന്റ് നൽകുന്നവർക്ക് അതിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ബയോഗ്യാസ് കണക്ഷൻ ഈ ഭാഗങ്ങളിൽ സജ്ജീകരിച്ച് നൽകാവുന്നതാണ്.

ഔട്ട്ഡോർ കിച്ചൻ ഡിസൈനിൽ പ്രായോഗികമാക്കാവുന്ന മറ്റൊരു കാര്യം റൂഫിനു മുകളിൽ സോളാർപാനലുകൾ ഫിറ്റ് ചെയ്ത് ആ ഒരു ഏരിയയിലേക്ക് ആവശ്യമായ വൈദ്യുതിയെല്ലാം പാനലിൽ നിന്നും ഉല്പാദിപ്പിച്ചെടുത്ത് ഉപയോഗിക്കുക എന്നതാണ്.

എവിടെയായി സെറ്റ് ചെയ്യണം?

അടുക്കളയോട് ചേർന്ന് വർക്ക് ഏരിയക്ക് സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിൽ വർക്കേരിയ ഒഴിവാക്കി അതിനു പകരം ഔട്ട്ഡോർ കിച്ചൻ രീതിയിൽ സെറ്റ് ചെയ്ത് നൽകാം.

വലിയ രീതിയിലുള്ള സ്പേസ് ഒന്നും ഇല്ലെങ്കിലും ഒരു കോർണർ സൈഡിലായി അടുപ്പ് നൽകി ഇവ വളരെ എളുപ്പത്തിൽ സെറ്റ് ചെയ്ത് നൽകാവുന്നതാണ്.

വീടിനോട് ചേർന്നല്ല ഔട്ട്ഡോർ കിച്ചൻ സെറ്റ് ചെയ്യുന്നത് എങ്കിൽ വിശാലമായ മറ്റൊരിടത്ത് ഭക്ഷണം പാകം ചെയ്യാനും അതോടൊപ്പം ഭക്ഷണം കഴിക്കുന്നതിനും വേണ്ടി ഒരു ടേബിൾ മൂന്നോ നാലോ ചെയറുകൾ എന്നിവ കൂടി അറേഞ്ച് ചെയ്ത് നൽകാവുന്നതാണ്.

അടുപ്പിൽ പാചകം ചെയ്തെടുക്കുന്ന ഭക്ഷണങ്ങളുടെ സ്വാദ് ആസ്വദിക്കാൻ താല്പര്യം ഉള്ളവർക്ക് ഇത്തരം അടുക്കളകൾ വലിയ ഒരു അനുഗ്രഹം തന്നെയാണ്. അടുക്കളയിലെ സിങ്കിൽ പാത്രങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടെങ്കിൽ അത് ഒഴിവാക്കാനായി പുറത്തെ അടുക്കളയിലെ സിങ്ക് പാത്രം കഴുകാനായി ഉപയോഗപ്പെടുത്താം.

ആവശ്യമെങ്കിൽ പാത്രങ്ങൾ സ്റ്റോർ ചെയ്യുന്നതിന് ഒരു ചെറിയ ക്രോക്കറി ഷെൽഫും ഈ ഒരു ഏരിയയിൽ സെറ്റ് ചെയ്ത് നൽകാവുന്നതാണ്.

ഔട്ട്ഡോർ കിച്ചണുകളിലും വ്യത്യസ്ത ഡിസൈനുകൾ പരീക്ഷിക്കാവുന്നതാണ്. മോഡുലാർ ഡിസൈനിൽ അടുക്കള സജ്ജീകരിച്ച് വിറക്,പച്ചക്കറികൾ, എന്നിവയെല്ലാം സെറ്റ് ചെയ്യാൻ പ്രത്യേകം ഇടങ്ങൾ നൽകാവുന്നതാണ്.

ഔട്ട്ഡോർ കിച്ചൻ നൽകുന്നതു കൊണ്ട് മറ്റുപല ഗുണങ്ങളുമുണ്ട്. അടുക്കളയിലേക്ക് ആവശ്യമായ അധികം ഉപയോഗിക്കാത്ത പാത്രങ്ങൾ, തുണികൾ എന്നിവയെല്ലാം ഈയൊരു ഭാഗത്ത് അറേഞ്ച് ചെയ്ത് നൽകിയാൽ പ്രധാന അടുക്കളയിൽ അവയുണ്ടാക്കുന്ന അഭംഗി ഒഴിവാക്കാനായി സാധിക്കും.

മാത്രമല്ല കൂടുതൽ സ്റ്റോറേജ് സ്പേസ് ലഭിക്കുകയും ചെയ്യും.

വായുവും വെളിച്ചവും ആവശ്യത്തിന് ലഭിക്കുന്നിടത്ത് ഭക്ഷണം പാകം ചെയ്യാൻ സാധിക്കുക എന്നത് ഒരു വലിയ അനുഗ്രഹം തന്നെയാണ്.

മാത്രമല്ല പകൽ സമയത്തുള്ള വൈദ്യുത ഉപയോഗം കുറയ്ക്കാനും ഔട്ട്ഡോർ കിച്ചണുകൾ ഉപകാരപ്പെടും.

കുറച്ച് ക്രിയേറ്റീവ് ആയി ഔട്ട്ഡോർ കിച്ചണുകൾ സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് റസ്റ്റിക് സ്റ്റൈൽ ഡിസൈനിൽ അടുക്കള സജ്ജീകരിച്ച് നൽകുന്ന രീതി ഉപയോഗപ്പെടുത്താം.

വലിയ രീതിയിൽ മെയിന്റനൻസ് ആവശ്യമില്ലാത്ത രീതിയിലുള്ള മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും ഔട്ട് ഡോർ കിച്ചണുകൾക്ക് നല്ലത്.

വീടിന് പുറത്ത് കിച്ചൻ സെറ്റ് ചെയ്ത് നൽകുന്നത് കൊണ്ട് മറ്റൊരു ഉപകാരവുമുണ്ട്.

വീട്ടിലേക്ക് ആവശ്യമായ മല്ലിയില കറിവേപ്പില പോലുള്ള ഹെർബുകളെല്ലാം ബോട്ടിൽ അല്ലെങ്കിൽ മണ്ണിൽ നട്ടു വളർത്തി പാചകം ചെയ്യേണ്ട സമയത്ത് ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്.

നമ്മുടെ നാട്ടിൽ ഔട്ട്ഡോർ കിച്ചൺ എന്ന കൺസെപ്റ്റിന് പ്രാധാന്യം ലഭിച്ചു തുടങ്ങുന്നതേ ഉള്ളൂവെങ്കിലും ഉടൻ തന്നെ അവയും ഒരു ട്രെൻഡ് ആയി മാറുമെന്ന കാര്യത്തിൽ സംശയമില്ല.

ഔട്ട്ഡോർ കിച്ചണുകൾക്ക് പ്രാധാന്യമേറുമ്പോൾ ഇത്തരം കാര്യങ്ങളിൽ കൂടി ശ്രദ്ധ നൽകാവുന്നതാണ്.