ഫ്ലോട്ടിംഗ് സിറ്റി മാതൃകയുമായി മാലിദ്വീപ്.

ഫ്ലോട്ടിംഗ് സിറ്റി മാതൃകയുമായി മാലിദ്വീപ്. സമുദ്ര ഭംഗി കൊണ്ട് വിദേശികളെ ആകർഷിക്കുന്ന സ്ഥലമാണ് മാലിദ്വീപ്.

കൂടാതെ വിദേശ സഞ്ചാര കേന്ദ്രം എന്ന നിലയിൽ കൂടുതൽ പേരും കേട്ടിരിക്കുന്ന ഇടവും മാലിദ്വീപ് ആയിരിക്കും. ചുറ്റും സമുദ്രങ്ങൾ കൊണ്ട് വലയം ചെയ്ത ഈ ദ്വീപ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമല്ല.

എന്നാൽ ഭൂമിയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങൾക്കെതിരെ പൊരുതി നിൽക്കാനായി ഫ്ലോട്ടിങ് സിറ്റി എന്ന ആശയം പ്രാവർത്തികമാക്കാൻ ഒരുങ്ങുകയാണ് മാലിദ്വീപ്.

ഒരു പവിഴ പുറ്റിന്റെ ആകൃതിയിൽ നിർമ്മിക്കുന്ന ഫ്ലോട്ടിംഗ് സിറ്റിയുടെ സവിശേഷതകൾ നിരവധിയാണ്.

കാലാവസ്ഥ വ്യതിയാനങ്ങൾ സമുദ്രത്തിലും പല രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുമ്പോൾ സമുദ്രനിരപ്പ് ഉയർന്നു വരുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ നേരിടുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു സംവിധാനം മാലദ്വീപിൽ നടപ്പിലാക്കുന്നത്.

ലോകം മുഴുവനുള്ള തീരദേശ മേഖലയെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നത്തിന് എങ്ങിനെ പരിഹാരം കണ്ടെത്താം എന്ന ചോദ്യത്തിൽ നിന്നാണ് ഇത്തരത്തിലുള്ള ഒരു ആശയം ഉരുത്തിരിഞ്ഞത്.

സമുദ്രനിരപ്പിൽ നിന്നും ഉയർന്നു കിടക്കുന്ന രീതിയിലുള്ള ആദ്യത്തെ നഗരം നിർമ്മിക്കാൻ ഒരുങ്ങുന്നത് തെക്കൻ കൊറിയയിൽ ബുസാൻ എന്ന സ്ഥലത്താണ്.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഐക്യരാഷ്ട്രസഭയാണ് പുറത്ത് വിട്ടിട്ടുള്ളത്. ഈ നഗരത്തിന് ഓഷ്യാനിക് സിറ്റി എന്നാണ് പേര് നൽകിയിട്ടുള്ളത്.

ഈ ഒരു വാർത്ത വന്നതിന് പിന്നാലെയാണ് മാലിദ്വീപ് ഫ്ലോട്ടിങ് സിറ്റി എന്ന ആശയം പ്രാവർത്തികമാക്കാൻ ഒരുങ്ങുന്നത്.

എന്തായാലും ഫ്ലോട്ടിംഗ് സിറ്റിയുടെ പ്രത്യേകതകൾ എന്തെല്ലാമായിരിക്കുമെന്ന് അറിഞ്ഞിരിക്കാം.

ഫ്ലോട്ടിംഗ് സിറ്റി മാതൃകയുമായി മാലിദ്വീപ് വിശേഷങ്ങൾ.

തെക്കൻ കൊറിയയിൽ നിർമ്മിക്കാൻ ഒരുങ്ങുന്ന ഓഷ്യാനിക് സിറ്റി 2023 ലാണ് പണി ആരംഭിക്കുന്നത്.

അതേ സമയം അതിനുശേഷം പ്രഖ്യാപനം നടത്തിയ മാലിദ്വീപിലെ ഫ്ലോട്ടിംഗ് സിറ്റിയിൽ 2024 ആവുമ്പോഴേക്കും ആളുകൾക്ക് വാസയോഗ്യമാകും എന്നാണ് പറയപ്പെടുന്നത്.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫ്ലോട്ടിങ് സിറ്റിയുടെ പുറകിൽ പ്രവർത്തിക്കുന്ന ആളുകൾ തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്.

നഗരത്തിന്റെ നിർമ്മാണ മാതൃകയായി സ്വീകരിച്ചിട്ടുള്ളത് ബ്രെയ്ൻ പവിഴപ്പുറ്റ് ആണ് .

മാലിദ്വീപിന്റെ തലസ്ഥാന നഗരത്തിന് പുറത്തായാണ് ഫ്ലോട്ടിങ് സിറ്റി നിർമ്മിക്കപ്പെടുക.

നഗരത്തെ പറ്റി പറയുന്ന വിവരങ്ങൾ അനുസരിച്ച് 5000 കെട്ടിടങ്ങൾ സമുദ്രനിരപ്പിന് മുകളിൽ ഉയർന്നു കിടക്കുന്ന രീതിയിലാണ് നിർമ്മിക്കുക.

ഇവയിൽ തന്നെ റസ്റ്റോറന്റുകൾ, കടകൾ,സ്കൂളുകൾ ,വീടുകൾ എന്നിങ്ങനെ മനുഷ്യർക്ക് ജീവിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തും.

കെട്ടിടങ്ങൾക്ക് ഇടയിലൂടെ കനാലുകൾ നൽകുന്ന രീതിയിൽ ആയിരിക്കും നിർമ്മാണ രീതി. ഏകദേശം 20,000 ആളുകൾക്ക് വാസയോഗ്യമാകുന്ന രീതിയിൽ ആയിരിക്കും നഗര നിർമ്മാണം നടത്തുക.

മറ്റ് പ്രത്യേകതകൾ

തെക്കൻ കൊറിയയിൽ നിർമ്മിക്കാൻ ഒരുങ്ങുന്ന ഓഷ്യാനിക് സിറ്റി ചുഴലിക്കാറ്റിനെ പ്രതിരോധിച്ച് നിർത്താൻ സാധിക്കുന്ന രീതിയിലാണ് നിർമ്മിക്കുന്നത് എന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെ അതേ രീതിയിൽ തന്നെയായിരിക്കും മാലിദ്വീപിലെ ഫ്ലോട്ടിംഗ് സിറ്റിയും നിർമ്മിക്കപ്പെട്ടുക.

മാലിദ്വീപിന്റെ പ്രധാന നഗര പ്രദേശത്തെ സ്ഥിതി ചെയ്യുന്ന തുറമുഖ ഭാഗങ്ങളിലാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. തുടർന്ന് ഓരോ യൂണിറ്റുകളുടെയും നിർമ്മാണം പൂർത്തിയാകുന്നത് അനുസരിച്ച് ഇവ നഗരത്തിലേക്ക് കൊണ്ടു വരും.നഗരത്തിലേക്ക് ആവശ്യമായ ആദ്യ യൂണിറ്റുകളുടെ നിർമ്മാണം ഈ മാസം തന്നെ പൂർത്തിയാക്കപ്പെടും എന്നാണ് പറയപ്പെടുന്നത്. ഫ്ലോട്ടിംഗ് സിറ്റി എന്ന ആശയം രൂപ കല്പന ചെയ്തത് പ്രശസ്ത ആർക്കിടെക്ചറൽ സ്ഥാപനമായ വാട്ടർ സ്റ്റുഡിയോ ആണ്.

നഗരത്തിലേക്ക് ജനങ്ങളെ ആകർഷിക്കുന്നതിനു വേണ്ടി വർണ്ണ വൈവിധ്യങ്ങൾ നൽകി കൊണ്ടാണ് വീടുകൾ നിർമ്മിക്കുന്നത്. നഗരത്തിലേക്ക് എത്തുന്നതിനായി സമുദ്രമാർഗം ബോട്ട് ഉപയോഗപ്പെടുത്തിയും, റോഡ് വഴി സൈക്കിൾ ഉപയോഗപ്പെടുത്തുകയും ചെയ്യാം.

ഇവയിൽ ഏറ്റവും കുറഞ്ഞ വിലയിൽ വീടുകൾ സ്വന്തമാക്കണമെങ്കിൽ അപ്പാർട്ട്മെന്റ് സ്റ്റുഡിയോ ഒരുകോടി രൂപയിലും, വലിയ വീടാണ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത് എങ്കിൽ ഏകദേശം രണ്ടു കോടി രൂപയുടെ അടുത്തുമാണ് വില നൽകേണ്ടി വരിക.

ഫ്ലോട്ടിംഗ് സിറ്റി മാതൃകയുമായി മാലിദ്വീപ് എത്തുമ്പോൾ അറിഞ്ഞിരിക്കാം ഈ പ്രത്യേകതകൾ കൂടി.