ലൈറ്റുകൾക്ക് നൽകാം മോഡേൺ ലുക്ക് പഴയ ലൈറ്റുകളോട് ബൈ പറയാം.

മുൻകാലങ്ങളിൽ വീട്ടിലേക്ക് വെളിച്ചം ലഭിക്കുന്നതിനുള്ള ഒരു മാർഗം എന്ന രീതിയിൽ മാത്രം ലൈറ്റുകളെ കണക്കാക്കിയിരുന്നു. അതുകൊണ്ട് തന്നെ അവയുടെ ഭംഗിക്ക് വലിയ പ്രാധാന്യമൊന്നും ആരും കൽപ്പിച്ചിരുന്നില്ല. എന്നാൽ ഇന്ന് കാലം മാറി.

വ്യത്യസ്ത രൂപത്തിലും ഡിസൈനിലും ഉള്ള ലൈറ്റുകളുടെ ഒരു വലിയ ശേഖരം തന്നെ വിപണി കയ്യടക്കി കഴിഞ്ഞു. വീടിനെ ഭംഗി ആക്കുന്നതിൽ ലൈറ്റുകൾ എങ്ങിനെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താം എന്നതാണ് മിക്ക ആളുകളും ചിന്തിക്കുന്ന കാര്യം. വ്യത്യസ്ത രീതിയിലുള്ള ലൈറ്റുകളും അവയുടെ സജ്ജീകരണ രീതികളും വിശദമായി മനസ്സിലാക്കാം.

1) ഇൻകാൻഡസന്‍റ് അല്ലെങ്കിൽ നോർമൽ ബൾബുകൾ .

സാധാരണ ബൾബുകളെയാണ് ഈ ഒരു വിഭാഗത്തിൽ ഉൾപ്പെടുന്നത്. അതു കൊണ്ടു തന്നെ ഇത്തരം ബൾബുകൾ ഉപയോഗപ്പെടുത്തുമ്പോൾ അവക്ക് ലൂമിനൻസ് കുറവായിരിക്കും. അതുപോലെ അവയിൽ നിന്നും ഉണ്ടാകുന്ന ചൂട് വളരെ കൂടുതലായിരിക്കും.

കുറച്ചു നേരത്തെ ഉപയോഗം കൊണ്ട് തന്നെ റൂമിനകത്ത് നല്ല ചൂട് ഉണ്ടാക്കുന്നതിന് ഇത്തരം ബൾബുകൾ കാരണമാകുന്നു.

ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ സാധാരണ രീതിയിലുള്ള ബൾബുകൾ തിരഞ്ഞെടുക്കാൻ ഇപ്പോൾ ആരും ഇഷ്ടപ്പെടുന്നില്ല. എന്നുമാത്രമല്ല ഡിസൈനിന്റെ കാര്യത്തിലും വലിയ മാറ്റങ്ങളൊന്നും സാധാരണ ബൾബുകൾക്ക് ഇപ്പോഴും വന്നിട്ടില്ല.

2) ഫ്ലൂറസെന്‍റ് ലൈറ്റുകൾ -ട്യൂബ് ലൈറ്റ്,CFL

പഴയ കാലത്ത് ഉപയോഗിച്ചിരുന്ന അതേ രീതിയിൽ തന്നെ ട്യൂബ് ലൈറ്റുകൾ ഇപ്പോഴും മിക്ക വീടുകളിലും ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇവയിൽ തന്നെ കോംപാക്റ്റ് ടൈപ്പ് ട്യൂബ് ലൈറ്റുകൾ ആണ് CFL എന്ന പേരിൽ അറിയപ്പെടുന്നത്. സാധാരണ ബൾബുകളെ വച്ച് താരതമ്യം ചെയ്യുമ്പോൾ ഇവയ്ക്ക് ലൂമിനസ് കൂടുതലാണ്. കൂടാതെ ചൂടും കുറവാണ്.

3)LED ബൾബുകൾ.

എൽഇഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത് ലൈറ്റ് എമീറ്റിംഗ് ഡയോഡ് ബൾബുകളാണ്. വീടിനകത്ത് കൂടുതൽ വെളിച്ചം പകരാൻ കരുത്തുള്ളവയാണ് എൽഇഡി ബൾബുകൾ. കൂടുതൽ ലുമിൻസ് തരുന്ന രീതിയിലാണ് ഇവ നിർമ്മിച്ചിട്ടുള്ളത്.

എന്ന് മാത്രമല്ല സാധാരണ ബൾബുകളിൽ നിന്നും വ്യത്യസ്തമായി ഇവ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ചൂട് പ്രൊഡ്യൂസ് ചെയ്യുന്നുള്ളൂ.

വ്യത്യസ്ത സ്റ്റൈലുകളിലും ഡിസൈനിലും ഉള്ള എൽഇഡി ബൾബുകൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

മറ്റ് ബൾബുകളെ വച്ച് താരതമ്യം ചെയ്യുമ്പോൾ ഇവ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് കുറവാണ് എന്ന് പറയാം. അതുകൊണ്ടുതന്നെ കറണ്ട് ബില്ലിൽ ചെറിയ രീതിയിലെങ്കിലും ഉള്ള കുറവ് കാണാൻ സാധിക്കും.

ലൈറ്റുകൾ നൽകേണ്ട രീതി.

വീടിനകത്ത് ലൈറ്റ് നൽകുമ്പോൾ പ്രധാനമായും മൂന്ന് രീതികളാണ് ഉപയോഗപ്പെടുത്തേണ്ടത്. ആംബിയന്റ് ലൈറ്റിംഗ്, ടാസ്ക് ലൈറ്റിംഗ്, ആക്സന്റ് ലൈറ്റിംഗ് എന്നിങ്ങനെ തരം തിരിക്കാം.

ആംബിയന്‍റ് അല്ലെങ്കിൽ ജനറൽ ലൈറ്റിംഗ്

വളരെയധികം ഇരുട്ടുള്ള ഒരു മുറിയിൽ വെളിച്ചം കൊണ്ടുവരുന്നതിന് വേണ്ടിയാണ് ജനറലായി ലൈറ്റുകൾ ഉപയോഗപ്പെടുത്തുന്നത്. സാധാരണ രീതിയിൽ ഉപയോഗപ്പെടുത്തുന്ന ലൈറ്റുകൾ ഈയൊരു വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

ടാസ്ക് ലൈറ്റിംഗ്

പേര് പോലെ തന്നെ ഒരു പ്രത്യേക ആവശ്യത്തിന് വേണ്ടി സജ്ജീകരിക്കുന്ന വയാണ് ടാസ്ക് ലൈറ്റിംഗ്. ഷാൻലിയർ, ഡെക്കറേറ്റീവ് ടൈപ്പ് ലൈറ്റുകൾ, കിച്ചൺ ക്യാബിനറ്റിൽ നൽകുന്ന ലൈറ്റുകൾ എന്നിവയെല്ലാം ടാസ്ക് ലൈറ്റ് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.

ടാസ്ക് ലൈറ്റ് കൊടുക്കുമ്പോൾ വസ്തുവിന്റെ പുറക് വശത്തേക്ക് വരുന്ന രീതിയിലാണ് സജ്ജീകരിക്കുന്നത് എങ്കിൽ പലപ്പോഴും ഷാഡോ വരാനുള്ള സാധ്യതയുണ്ട്. അതായത് ചെയ്യുന്ന പ്രവൃത്തിയിൽ നിഴൽ , റിഫ്ലക്ഷൻ എന്നിവ വരാതെ ഇരിക്കുന്നതിനാണ് ടാസ്ക് ലൈറ്റുകൾ ഉപയോഗിക്കുന്നത്. അത് ശ്രദ്ധിച്ചുവേണം ലൈറ്റ് നൽകാൻ.

ആക്സന്‍റ് ലൈറ്റുകൾ

വീട്ടിനകത്ത് ഏതെങ്കിലും ഒരു പ്രത്യേക വസ്തുവിനെ എടുത്തു കാണിക്കുന്ന തിനു വേണ്ടിയാണ് ആക്സന്റ് ലൈറ്റുകൾ ഉപയോഗപ്പെടുത്തുന്നത്.

അതായത് ലിവിങ് ഏരിയയിൽ ഉള്ള ഒരു പ്രത്യേക ചിത്രം, ആർട്ട് വർക്ക് എന്നിവയെ ഹൈലൈറ്റ് ചെയ്ത് കാണിക്കുന്നതിനായി ഇത്തരം ലൈറ്റുകൾ ഉപയോഗപ്പെടുത്തുന്നു.

വീടിന് അകത്തുള്ള ഒരു പ്രത്യേക ഒബ്ജക്റ്റ് മാത്രം എടുത്തുകാണിക്കുന്ന തിനു വേണ്ടിയാണ് ആക്സന്റ് ലൈറ്റുകൾ പ്രധാനമായും ഉപയോഗിക്കുന്നത്.

അതുകൊണ്ടുതന്നെ ഫോട്ടോ ഫ്രെയിമുകൾ, ഹൈലൈറ്റുകൾ,വാൾ ഡെക്കറേഷൻസ് എന്നിവയിലെല്ലാം ല്ലാം ആക്സന്റ് ലൈറ്റ് നൽകാവുന്നതാണ്.

ഇത്തരത്തിൽ മൂന്ന് രീതിയിൽ ഉള്ള ലൈറ്റുകൾ വീട്ടിൽ ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിലും അവയുടെ ഒരു കോമ്പിനേഷൻ എന്ന രീതിയിലാണ് എപ്പോഴും ഒരു വീട് കാണാനാവുക.

ലൈറ്റ് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • എല്ലാ ഭാഗത്തേക്കും ഒരേരീതിയിൽ വെളിച്ചം വീഴുന്ന രീതിയിലാണ് ലൈറ്റ് നൽകേണ്ടത്.
  • ലൈറ്റ് അടിക്കുന്നത് പ്രപ്പോഷണൽ ആയിട്ടാണെന്ന് ഉറപ്പു വരുത്തുക.
  • ഒരു റൂമിൽ തന്നെ ഒന്നിൽ കൂടുതൽ രീതിയിൽ വെളിച്ചം ലഭിക്കുന്നതിനുള്ള ലൈറ്റുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.
  • വീടിന്റെ ഓരോ ഭാഗത്തെയും ആവശ്യം അറിഞ്ഞുവേണം ആ ഭാഗത്തേക്കുള്ള ലൈറ്റുകൾ തിരഞ്ഞെടുക്കാൻ.

ഏതൊരു വീടിനെ സംബന്ധിച്ചും വെളിച്ചത്തിനുള്ള പ്രാധാന്യം ചെറുതല്ല. അതുകൊണ്ടുതന്നെ ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോഴും പ്രത്യേക ശ്രദ്ധ നൽകാവുന്നതാണ്.