PVC UV ഷീറ്റ് മോഡുലർ കിച്ചണിൽ നല്‍കുമ്പോള്‍.ഇന്ന് എല്ലാ വീടുകളിലും ഇന്റീരിയർ വർക്കുകൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. ഇവയിൽ തന്നെ കൂടുതലായും വീടിന്റെ കിച്ചൻ ഏരിയയിലാണ് ഇന്റീരിയർ വർക്കുകൾ ചെയ്തു നൽകുന്നത്.

പ്രധാനമായും മോഡുലാർ സ്റ്റൈലിൽ കിച്ചൺ ഡിസൈൻ ചെയ്യാനാണ് പലരും ഇഷ്ടപ്പെടുന്നത്. ഇതിനായി നിരവധി മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

മാറ്റ്,ഗ്ലോസി ഫിനിഷിംഗ് പ്ലൈവുഡ്, മറൈൻ വുഡ് മെറ്റീരിയലുകൾ സുലഭമായി ലഭിക്കുന്നുണ്ട് എങ്കിലും അവക്ക് പല രീതിയിലുള്ള പോരായ്മകളും ഉണ്ട്.

പലപ്പോഴും ഇത്തരം മെറ്റീരിയലുകൾ ഉപയോഗിച്ച് ഇന്റീരിയർ വർക്കുകൾ ചെയ്യുമ്പോൾ വെള്ളം കെട്ടിനിന്ന് ചിതൽ, തുരുമ്പ് പോലുള്ള പ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.

അവയെല്ലാം മറികടന്നു കൊണ്ട് വളരെയധികം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി മോഡുലാർ കിച്ചൻ ചെയ്തെടുക്കാൻ സഹായിക്കുന്ന ഒരു മെറ്റീരിയലാണ് PVC UV ഷീറ്റ് മെറ്റീരിയൽ.

അവയുടെ ഉപയോഗരീതി, ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്നിവയെല്ലാം വിശദമായി മനസ്സിലാക്കാം.

PVC UV ഷീറ്റ് മോഡുലർ കിച്ചണിൽ നല്‍കുമ്പോള്‍.

വളരെ കുറഞ്ഞ ചിലവിൽ അതേസമയം കൂടുതൽ ഭംഗിയിൽ മോഡുലാർ കിച്ചൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മെറ്റീരിയലാണ് PVC UV ഷീറ്റുകൾ.

സാധാരണ ഒരു മോഡുലാർ കിച്ചൻ സെറ്റ് ചെയ്യുമ്പോൾ നൽകുന്ന അതേ രീതിയിൽ കബോർഡുകൾ,ഷെൽഫുകൾ, പാത്രങ്ങൾ അടുക്കി വയ്ക്കാനുള്ള സ്റ്റാൻഡുകൾ എന്നിവയെല്ലാം ഈയൊരു മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ചെടുക്കാൻ സാധിക്കും.

മറ്റ് മെറ്റീരിയലുകളെ അപേക്ഷിച്ച് ചിതലരിക്കില്ല, തുരുമ്പ് പിടിക്കില്ല, ബെൻഡ് ആകില്ല എന്നീ പ്രത്യേകതകളും PVC UV ഷീറ്റ് ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ ആണ്.

ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ പ്രവർത്തിക്കാൻ ഇത്തരം ഷീറ്റുകൾക്ക് സാധിക്കും.

അതുകൊണ്ടുതന്നെ മരം ഉപയോഗിച്ച് നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന തൂങ്ങൽ, ശബ്ദം എന്നീ കാര്യങ്ങളെ പേടിക്കേണ്ടതില്ല.

മിക്ക കമ്പനികളും 10 വർഷം വരെ വാറണ്ടി PVC UV ഷീറ്റിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് നൽകി വരുന്നുണ്ട്.

അഴുക്ക്,സ്കാർച്ച് എന്നിവ വരാനുള്ള സാധ്യത

അടുക്കളയിൽ ഏത് മെറ്റീരിയൽ ആണ് ഷെൽഫുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് എങ്കിലും പലപ്പോഴും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം കറ, സ്ക്രാച് എന്നിവയാണ്. അതേസമയം PVC UV ഷീറ്റുകളാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ മുകളിൽ കറ പറ്റുകയാണെങ്കിൽ ടർക്കി പോലുള്ള ഒരു മെറ്റീരിയൽ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തുടച്ച് വൃത്തിയാക്കാൻ സാധിക്കും. ബഡ്ജറ്റ് ഫ്രണ്ട്ലി ആയി മോഡുലാർ കിച്ചൻ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു മെറ്റീരിയൽ ആയി ഇതിനെ കണക്കാക്കാം.

ഷെൽഫിനോട് ചേർന്ന് തന്നെ ഹാൻഡിൽ, ബാസ്ക്കറ്റ് എന്നിവയെല്ലാം നൽകാനായി സാധിക്കും. വളരെയധികം ബലം നൽകുന്ന രീതിയിലുള്ള ഒരു മെറ്റീരിയൽ ആയതുകൊണ്ട് തന്നെ പെട്ടെന്ന് ബെൻഡ് ആകുമെന്ന പേടിയും വേണ്ട. എപ്പോഴും സ്റ്റീൽ മെറ്റീരിയൽ ഉപയോഗിക്കുമ്പോൾ പലരും ഭയക്കുന്ന കാര്യം വെള്ളം വീണാൽ തുരുമ്പ് പിടിക്കില്ലേ എന്നതാണ്. എന്നാൽ തുരുമ്പിനെ രസിസ്റ്റന്റ് ചെയ്യുന്ന രീതിയിലുള്ള ഒരു മെറ്റീരിയൽ ആണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.

വ്യത്യസ്ത കളറുകൾ തിരഞ്ഞെടുക്കാൻ സാധിക്കുമോ?

ഒരു കളറിൽ മാത്രമല്ല ഓരോരുത്തരുടെയും ആവശ്യാനുസരണം വ്യത്യസ്ത കളറുകളിൽ PVC UV ഷീറ്റിൽ വർക്കുകൾ ചെയ്തെടുക്കാൻ സാധിക്കും. സാധാരണയായി കാണുന്ന ഏത് നിറങ്ങൾ വേണമെങ്കിലും വ്യത്യസ്ത കോമ്പിനേഷനുകളിൽ ഷെൽഫുകൾക്ക് തിരഞ്ഞെടുത്ത് നൽകാം. വീടിന്റെ ഫ്ലോർ പെയിന്റ്, മറ്റ് ആക്സസറീസ് എന്നിവയുടെ നിറത്തിന് അനുസരിച്ച് ഇഷ്ടമുള്ള ഒരു നിറം തിരഞ്ഞെടുക്കാവുന്നതാണ്. അതായത് ഏകദേശം 50,000 രൂപ ചിലവിൽ വളരെയധികം ഭംഗിയായി എല്ലാ സൗകര്യങ്ങളോടും കൂടി തന്നെ ഒരു മോഡുലാർ കിച്ചൻ സെറ്റ് ചെയ്തെടുക്കാൻ സാധിക്കും.

ഇവയ്ക്ക് പുറമേ വീടിന്റെ മറ്റ് ഇന്റീരിയർ വർക്കുകൾക്കും വാർഡ്രോബുകൾ നിർമിക്കാനും പിവിസി യുപി ഷീറ്റുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. കിച്ചൻ പോലുള്ള സ്ഥലങ്ങളിൽ വെള്ളം ഉപയോഗിക്കുന്നതിനുള്ള അവസരങ്ങൾ കൂടുതൽ ആയതുകൊണ്ടുതന്നെ PVC UV മെറ്റീരിയൽ തിരഞ്ഞെടുക്കുകയാണെങ്കിൽ അവ കൂടുതൽ കാലം നിലനിൽക്കുന്നതിന് സഹായിക്കും.

PVC UV ഷീറ്റ് മോഡുലർ കിച്ചണിൽ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.