കണ്ടമ്പററി വീടുകൾ നമ്മുടെ നാടിന് അനുയോജ്യമോ?

കണ്ടമ്പററി വീടുകൾ നമ്മുടെ നാടിന് അനുയോജ്യമോ?വീട് നിർമ്മാണത്തിൽ പല രീതികളും പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ.

ഇത്തരത്തിൽ നമ്മുടെ നാട്ടിൽ വളരെ എളുപ്പം സ്വീകാര്യത ലഭിച്ച ഒരു വീട് നിർമ്മാണ രീതിയാണ് കണ്ടമ്പററി സ്റ്റൈലിൽ ഉള്ള വീടുകൾ.

എന്നാൽ കണ്ടമ്പററി വീടുകൾ നമ്മുടെ നാടിന് അനുയോജ്യമാണോ എന്ന കാര്യം ഒന്ന് ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു.

പലപ്പോഴും ആഡംബര ത്തിന്റെ രൂപമായി ഇത്തരം വീടുകൾ നിർമിക്കുകയും പിന്നീട് അവ വാസ യോഗ്യമല്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നുണ്ട്.

വളരെയധികം മഴ പെയ്യുന്ന ഒരു നാട് ആയതു കൊണ്ടു തന്നെ കേരളത്തിൽ കണ്ടമ്പററി സ്റ്റൈൽ വീടുകൾ നിർമിക്കുമ്പോൾ പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണ്.

ചെറിയതായി സംഭവിക്കുന്ന പാളിച്ചകൾ പോലും വീട്ടിലേക്ക് വെള്ളം അടിച്ചു കയറ്റുന്ന അവസ്ഥ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.

കണ്ടമ്പററി സ്റ്റൈൽ വീടുകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

കണ്ടമ്പററി വീടുകൾ നമ്മുടെ നാടിന് അനുയോജ്യമോ?

വീട് വയ്ക്കാനായി ഒരു സ്ഥലം തിരഞ്ഞെടുക്കുമ്പോൾ മുതൽ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്.

നമ്മൾ വെക്കാൻ ഉദ്ദേശിക്കുന്ന വീട് നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണോ എന്നും, അതിനെ നിർമാണരീതി എങ്ങിനെയാണ് എന്നും കൃത്യമായി അറിഞ്ഞിരിക്കണം.


കണ്ടംമ്പററി സ്റ്റൈൽ വീടുകൾ നമ്മുടെ നാടിന് അനുയോജ്യമല്ല എന്ന് പൂർണമായും പറയാൻ സാധിക്കുകയില്ല.

ആവശ്യമുള്ള മാറ്റങ്ങൾ വരുത്തി വീട് നിർമിക്കുകയാണെങ്കിൽ കണ്ടമ്പററി വീടുകളും നമ്മുടെ നാടിന് അനുയോജ്യമാക്കി മാറ്റാൻ സാധിക്കും. കണ്ടമ്പററി സ്റ്റൈൽ വീട് നിർമിക്കുമ്പോൾ ഭിത്തികൾ കൃത്യമായ രീതിയിൽ ജോയിൻ ചെയ്തില്ല എങ്കിൽ അതുവഴി വെള്ളം ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്. അതേ സമയം കൃത്യമായി പ്ലാസ്റ്ററിങ് വർക്കുകൾ ചെയ്യുകയാണെങ്കിൽ പിന്നീട് വെള്ളം ലീക്ക് ആകുമെന്ന് പേടിവേണ്ട.

ഷെയ്ഡ് നൽകുമ്പോൾ

കണ്ടമ്പററി സ്റ്റൈലിൽ ഒരു വീട് നിർമ്മിച്ചാൽ വെള്ളം ലീക്ക് ആകും എന്ന പേടി ഉള്ളവർക്ക് മുകൾഭാഗത്ത് ഒരു ഷെയ്ഡ് നൽകാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി വീടിന്റെ ആർക്കിടെക്ചറിന് വലിയ മാറ്റമൊന്നും വരുത്താതെ തന്നെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.കല്ല് പതിച്ചു നൽകുമ്പോൾ കുറച്ചു ഉള്ളിലേക്ക് വരുന്ന രീതിയിൽ വേണം നൽകാൻ.

കണ്ടമ്പററി മോഡൽ വീടിന് യാതൊരുവിധ മാറ്റവും വരാതെ തന്നെ വേണം ഇത്തരത്തിൽ കല്ല് കെട്ടി നൽകാൻ. അതല്ല സ്ലാബിലേക്ക് നേരിട്ട് കോൺക്രീറ്റ് നൽകുകയാണ് എങ്കിൽ ചിലപ്പോൾ അത് നല്ല രീതിയിൽ ഒട്ടി പിടിക്കണം എന്നില്ല. അതിന് പകരമായി നൽകി അതിനു കല്ലിനു മുകളിൽ പ്ലാസ്റ്ററിങ് ചെയ്യുകയാണെങ്കിൽ കൂടുതൽ ബലത്തിൽ നിൽക്കാനുള്ള സാധ്യത കൂടുതലാണ്.

വാർക്കുമ്പോൾ

കണ്ടമ്പററി സ്റ്റൈലിൽ നിർമ്മിച്ച വീടുകൾ വാർക്കുമ്പോൾ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ഉള്ളിലേക്ക് കയറി നിൽക്കുന്ന രീതിയിൽ നല്ല ബലത്തിൽ വേണം വാർപ്പ് നൽകാൻ. അല്ലായെങ്കിൽ ലീക്കേജ് പ്രശ്നങ്ങൾ കൂടുതലായി വരാനുള്ള സാധ്യതയുണ്ട്. ക്ലോസ് ആയി വരുന്ന സ്ഥലങ്ങളിലെല്ലാം പ്ലാസ്റ്ററിങ് വർക്കുകൾ ചെയ്യുമ്പോൾ തന്നെ ഏകദേശം വെള്ളം അകത്തേക്ക് വരുന്നത് ഒഴിവാക്കാൻ സാധിക്കും. കണ്ടമ്പററി സ്റ്റൈൽ വീടുകൾ നിർമ്മിച്ച് അവയ്ക്ക് ഭംഗി ഇല്ല എന്ന് തോന്നുകയാണെങ്കിൽ അവിടെ ഷോ വാളുകൾ സെറ്റ് ചെയ്തു പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാവുന്നതാണ്.

മറ്റൊരു കാര്യം കണ്ടംബരറി സ്റ്റൈൽ വീടുകൾ നിർമ്മിക്കുമ്പോൾ അവ പൂർണമായും പണി പൂർത്തിയാകുമ്പോൾ മാത്രമാണ് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താൻ സാധിക്കുകയുള്ളൂ. തുടർന്ന് ആ പ്രശ്നത്തിന് അനുസരിച്ച് ഒരു പരിഹാരം കണ്ടെത്തുക എന്നത് മാത്രമാണ് മാർഗം. മാത്രമല്ല വാട്ടർപ്രൂഫിങ് ഏജന്റ് എക്സ്റ്റീരിയർ വാളുകളിൽ നൽകുകയാണെങ്കിൽ ഒരു പരിധിവരെ ചോർച്ച പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കും.

കണ്ടമ്പററി സ്റ്റൈൽ വീടുകൾ നമ്മുടെ നാടിന് അനുയോജ്യമാണോ എന്നത് ഈ കാര്യങ്ങൾ വായിച്ച് നിങ്ങൾക്ക് തീരുമാനിക്കാം.