കിച്ചൻ ഡിസൈനിങ്ങിലെ വ്യത്യസ്ത രീതികൾ.

കിച്ചൻ ഡിസൈനിങ്ങിലെ വ്യത്യസ്ത രീതികൾ.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വീടിന്റെ കിച്ചൻ ഡിസൈൻ ചെയ്യുന്നതിന് നിരവധി രീതികൾ ഉപയോഗപ്പെടുത്തുന്നുണ്ട്.

വ്യത്യസ്ത ആകൃതികളിൽ ഡിസൈൻ ചെയ്യുന്ന അടുക്കളകൾ പല പേരുകളിലാണ് അറിയപ്പെടുന്നത്.’L’ ഷെയ്പ്പ്,’U’ ഷെയ്പ്പ് കിച്ചണുകളോടാണ് ആളുകൾക്ക് ഇപ്പോൾ കൂടുതൽ പ്രിയമുള്ളത്.

U ഷേയ്പ്പ് രീതിയിൽ കിച്ചൻ ഡിസൈൻ ചെയ്യുമ്പോൾ ഡൈനിങ് ഏരിയ, കിച്ചൻ എന്നിവ ഒരുമിച്ച് ഐലൻഡ് രീതി ഉപയോഗപ്പെടുത്താവുന്നതാണ്.

മാത്രമല്ല അടുക്കള യോടൊപ്പം തന്നെ ബ്രേക്ഫാസ്റ്റ് കൗണ്ടറുകൾ സെറ്റ് ചെയ്യുന്ന രീതികൾക്കും ഇപ്പോൾ പ്രചാരം ഏറുന്നുണ്ട്.

വ്യത്യസ്ത കിച്ചൻ ഡിസൈനുകളും അവ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

കിച്ചൻ ഡിസൈനിങ്ങിലെ വ്യത്യസ്ത രീതികൾ ഇവയെല്ലാമാണ്.

വൺ വാൾ, L ഷേപ്പ്ഡ്, ഗാലി, U ഷേപ്പ്ഡ് , ഐലൻഡ്, പെനിൻസുല എന്നിങ്ങനെ ആറ് രീതികളിൽ കിച്ചൻ ലേ ഔട്ടിനെ തരം തിരിച്ചിരിക്കുന്നു.

ഇതിൽ ഏത് രീതികൾ തിരഞ്ഞെടുത്താലും കിച്ചൻ, സിങ്ക്,ഫ്രിഡ്ജ് എന്നിവ ഇഷ്ടമുള്ള രീതിയിൽ തന്നെ അറേഞ്ച് ചെയ്ത് നൽകാവുന്നതാണ്. ഒരു രീതിയിൽ അല്ലാതെ ഒന്നിലധികം ലേ ഔട്ടുകൾ മിക്സ് ചെയ്തും ഉപയോഗപ്പെടുത്താം.

ഉദാഹരണത്തിന് L ഷേപ്പ്ഡ് കിച്ചണിൽ ഐലൻഡ് അല്ലെങ്കിൽ പെനിൻസുല രീതികൾ മിക്സ് ചെയ്ത് ഉപയോഗപ്പെടുത്തി നോക്കാവുന്നതാണ്.

ഏത് രീതിയിലുള്ള കിച്ചൻ ആണ് നിർമ്മിക്കുന്നത് എങ്കിലും കിച്ചൻ വർക്ക് ട്രയാങ്കിൾ രീതിക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്. അതായത് സിങ്ക്,സ്റ്റൗ, ഫ്രിഡ്ജ് എന്നിവ തമ്മിൽ 1200 mm അകലം എന്ന കണക്കിലാണ് നൽകേണ്ടത്.

ഇവയുടെ അളവിൽ വരുന്ന വ്യത്യാസം പല രീതിയിലുള്ള പ്രശ്നങ്ങളിലേക്കും വഴി വച്ചേക്കാം. കിച്ചൻ കൗണ്ടർ ടോപ്പ് ഫ്ലോർ ലെവൽ എന്നിവ തമ്മിലുള്ള അകലത്തിനും വളരെയധികം പ്രാധാന്യമുണ്ട്.

കിച്ചൻ കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ ഹൈറ്റ് അനുസരിച്ചാണ് ഫ്ലോർ ലെവലിൽ നിന്നും കിച്ചൻ കൗണ്ടറിലേക്കുള്ള ഉയരം എത്ര വേണമെന്ന് തീരുമാനിക്കേണ്ടത്.

ഫ്ലോറും വാർഡ്രോബും തമ്മിലുള്ള കളർ കോർഡിനേഷനിലും ശ്രദ്ധ നൽകാവുന്നതാണ്.

ഉദാഹരണത്തിന് കിച്ചൻ ക്യാബിനറ്റിന് ബ്ലൂ നിറമാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അടുക്കള കൂടുതൽ വലിപ്പം തോന്നിപ്പിക്കാൻ ഗ്രേ ഷെയ്ഡിലുള്ള ഫ്ലോറിങ് മെറ്റീരിയൽ നോക്കി തിരഞ്ഞെടുക്കാം.

U ഷേപ്പ് കിച്ചണുകളിൽ എല്ലാ ക്യാബിനറ്റുകൾക്കും ഒരേ നിറം തന്നെ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ ഭംഗി.

അടുക്കളയ്ക്ക് കൂടുതൽ വലിപ്പം തോന്നണമെന്ന് ആഗ്രഹിക്കുന്നവർക്ക് ആവശ്യത്തിന് ക്യാബിനറ്റുകൾ സജ്ജീകരിച്ച് കൊണ്ട് യൂ ഷേപ്പ് രീതിയിൽ കിച്ചൻ സജ്ജീകരിക്കാം.

അഡ്ജസെന്റ് ഏരിയകളിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ സെറ്റ് ചെയ്ത് നൽകുന്നതാണ് കൂടുതൽ നല്ലത്. കിച്ചൻ കൗണ്ടറിന്റെ ഹൈറ്റ് അഡ്ജസ്റ്റ് ചെയ്ത് നൽകുന്ന രീതിയിൽ ചെയറുകൾ കൂടി തിരഞ്ഞെടുക്കാം.

ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ

ക്യാബിനറ്റുകളുടെ എഡ്ജ് നോക്കി വേണം ലൈറ്റുകൾ ഉപയോഗപ്പെടുത്താൻ. കിച്ചൻ കൗണ്ടർ ടോപ്പ്, ക്യാബിനറ്റ് യൂണിറ്റ് എന്നിവയിൽ എൽഇഡി സ്ട്രിപ്പുകൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ അടുക്കളയിലേക്ക് കൂടുതൽ വെളിച്ചം ലഭിക്കുന്നതാണ്.

ഒരു നിറം തീമാക്കി എടുത്താണ് കിച്ചൻ ചെയ്യുന്നത് എങ്കിൽ ഒരേ നിറത്തിന്റെ തന്നെ ലൈറ്റ് ഡാർക്ക് നിറങ്ങൾ മിക്സ് ചെയ്തു പരീക്ഷിച്ചു നോക്കാം. ഡാർക്ക് വുഡ് ഉപയോഗപ്പെടുത്തുമ്പോൾ അതോടൊപ്പം മിക്സ് ചെയ്തു പോകാവുന്ന നിറം വൈറ്റ് തന്നെയാണ്.

ലോങ്ങ് ഓപ്പൺ രീതിയിലാണ് വീട് നിർമ്മിച്ചിട്ടുള്ളത് എങ്കിൽ മിഡ്‌ വേ ഷേയ്പ്പ് കിച്ചണുകൾ തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക.

അതായത് ആവശ്യമുള്ള സ്പേസിന്റെ ഇടയ്ക്ക് വെച്ച് ഡിവൈഡ് ചെയ്യുന്ന രീതിയിൽ ഇവ ഉപയോഗപ്പെടുത്താവുന്നതാണ്. ഫ്ലോറിങ്ങിൽ റസ്റ്റിക് രീതിയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ റെഡ് പോലുള്ള ഡാർക്ക് നിറങ്ങൾ ആക്സസറീസ് ആയി ഉപയോഗപ്പെടുത്താം.

യു ഷേപ്പ് കിച്ചണുകളിൽ ഒരു വ്യത്യസ്തത കൊണ്ടു വരണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഗ്രേ,വുഡ് കോമ്പിനേഷനിലുള്ള ഫ്ലോറിങ് മെറ്റീരിയൽ തിരഞ്ഞെടുക്കാവുന്നതാണ്.

കൂടുതൽ പ്രകാശം ലഭിക്കുന്ന അടുക്കളകളിൽ ഡാർക്ക് നിറത്തിലുള്ള ക്യാബിനറ്റുകൾ പരീക്ഷിക്കാൻ മടി കാണിക്കേണ്ടതില്ല.

അടുക്കളയുടെ കോർണറുകൾ,ടോപ് ഷെൽഫുകൾ എന്നിവയിൽ ഇൻഡോർ പ്ലാന്റുകൾ സെറ്റ് ചെയ്ത് നൽകിയാൽ അവ കാഴ്ചയിൽ കൂടുതൽ ഭംഗി നൽകും.

അടുക്കള കളർഫുൾ ആക്കി മാറ്റാൻ വ്യത്യസ്ത വലിപ്പത്തിൽ പല നിറങ്ങളിലുള്ള ക്യാബിനറ്റുകൾ അറേഞ്ച് ചെയ്ത് നൽകുന്ന രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്.

ഏത് രീതിയിലുള്ള കിച്ചൻ ഡിസൈനാണ് തിരഞ്ഞെടുക്കുന്നത് എങ്കിലും അതിന് യോജിച്ച് നിൽക്കുന്ന രീതിയിൽ കിച്ചൻ ആക്സസറീസ്, ടൈലുകൾ എന്നിവ തിരഞ്ഞെടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക.

കിച്ചൻ ഡിസൈനിങ്ങിലെ വ്യത്യസ്ത രീതികൾ അറിഞ്ഞിരുന്നാൽ അടുക്കള ഡിസൈൻ ചെയ്യുന്നത് കൂടുതൽ എളുപ്പമാകും.