ഓസ്ട്രേലിയൻ യൂറോപ്പ്യൻ ശൈലിയിലൊരു വീട്.

ഓസ്ട്രേലിയൻ യൂറോപ്പ്യൻ ശൈലിയിലൊരു വീട്. വളരെ മിനിമൽ ആയ ഡിസൈനിൽ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു വീടാണ് ഇടുക്കിയിലെ വണ്ണപ്പുറത്ത് സ്ഥിതി ചെയ്യുന്ന സജി പോളും കുടുംബവും നിർമ്മിച്ച യൂറോപ്പ്യൻ ഓസ്ട്രേലിയൻ ശൈലികൾ ഒത്തൊരുമിച്ച് വീട്.

കേരളത്തിലെ പരമ്പരാഗത വീട് നിർമ്മാണ രീതികളെ പൊളിച്ചഴുതി മോഡേൺ രീതിയിൽ ലളിതമായ ശൈലിയിലാണ് വീട് നിർമ്മിച്ചിട്ടുള്ളത്.

20 സെന്റ് സ്ഥലത്താണ് ഒറ്റ നിലയിൽ നിർമ്മിച്ച ഈ വീട് സ്ഥിതി ചെയ്യുന്നത്.

നാല് കിടപ്പുമുറികൾ നൽകിക്കൊണ്ട് 2900 ചതുരശ്ര അടിയിൽ നിർമ്മിച്ച വീടിന്റെ കൂടുതൽ പ്രത്യേകതകൾ മനസ്സിലാക്കാം.

ഓസ്ട്രേലിയൻ യൂറോപ്പ്യൻ ശൈലിയിലൊരു വീട്, കൂടുതൽ വിശേഷങ്ങൾ.

കേരളത്തിലെ സ്ഥിരമായി കണ്ടു വരുന്ന വീടുകളുടെ നിർമാണ രീതിയിൽ നിന്നും ഒരു വ്യത്യസ്തത കൊണ്ടു വന്ന് ഓസ്ട്രേലിയൻ യൂറോപ്യൻ വീട് നിർമ്മാണ രീതികൾ മിക്സ് ചെയ്തു കൊണ്ടാണ് വീട് പൂർണമായും നിർമ്മിച്ചിട്ടുള്ളത്.

വളരെയധികം ലളിതമായ രീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ള വീടിന്റെ എടുത്തു പറയേണ്ട പ്രത്യേകത തൂണുകൾ നൽകിയിട്ടില്ല എന്നതും റൂഫിന് ഡബിൾ ഹൈറ്റ് രീതികളൊന്നും നൽകിയിട്ടില്ല എന്നതുമാണ്.

പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു ഫീൽ ലഭിക്കാനായി ഡാർക്ക് നിറങ്ങൾ പാടെ ഒഴിവാക്കുകയും ഇളം നിറങ്ങൾ പെയിന്റിങ്ങിൽ തിരഞ്ഞെടുക്കുകയും ചെയ്തു.

പുറം രാജ്യങ്ങളിൽ നിർമ്മിക്കുന്ന വീടുകളുടെ ശൈലി അതേ പാടെ നില നിർത്തുന്നതിനായി വീടിനകത്ത് ഉപയോഗിച്ച ഫ്ളോറിങ് മെറ്റീരിയൽ പെയിന്റിന്റെ നിറം, ജനാലകൾ,ഡോറുകൾ എന്നിവ നിർമ്മിച്ചിരിക്കുന്ന രീതി എന്നിവയിലെല്ലാം അതീവ ശ്രദ്ധ നൽകിയിരിക്കുന്നു.

സാധാരണ ജനാലകൾക്ക് നൽകുന്ന കമ്പികളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഇവിടെ ഡിസൈൻ ചെയ്തിട്ടുള്ളത്.

ഒരുപാട് യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന സജി പോൾ യാത്രകളിൽ നിന്നും ഉൾക്കൊണ്ട ആശയങ്ങൾ ആർക്കിടെക്റ്റ് സുഫൈൻ ഗസീബുമായി പങ്കു വെച്ചപ്പോൾ വ്യത്യസ്തമായ വീട് എന്ന ആശയം ഇവിടെ പൂവണിഞ്ഞു.

പ്രധാന ആകർഷണതകൾ.

വീടിന്റെ ഇന്റീരിയർ മാത്രമല്ല എക്സ്റ്റീരിയറിലും യൂറോപ്പ്യൻ ഓസ്ട്രേലിയയിൽ ശൈലി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.ലാൻഡ്സ്കേപ്പിൽ നാച്ചുറൽ സ്റ്റോൺ പാകി അതിന് ഇരുവശത്തും ഇന്റർലോക്ക് ഉപയോഗപ്പെടുത്തിയിരിക്കുന്നു.

നാച്ചുറൽ സ്റ്റോണിന്റെ ഭംഗി എടുത്ത് കാണിക്കുന്നതിനായി പുല്ല് കല്ലുകൾക്കിടയിൽ പാകി നൽകിയിട്ടുണ്ട്.വീട്ടിലേക്ക് പ്രവേശിക്കുന്ന ചവിട്ട് പടികൾ ഗ്രാനൈറ്റിൽ ആണ് നൽകിയിട്ടുള്ളത്.

സിറ്റൗട്ടിൽ ഇരിക്കാനും ചെരിപ്പുകൾ സൂക്ഷിക്കാനും സാധിക്കുന്ന രീതിയിൽ ഒരു ബിൽട്ട് ഇൻ ഷൂ റാക്ക് നിർമ്മിച്ച്നൽകിയിട്ടുണ്ട് .

പ്രധാന വാതിൽ കടന്ന് വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ഫോയർ സ്‌പേസ് വീടിന്റെ എല്ലാ ഭാഗങ്ങളിലേക്കും കണക്ട് ചെയ്തു കൊണ്ട് ഡിസൈൻ ചെയ്തിരിക്കുന്നു.

പ്രൈവസിക്ക് വളരെ പ്രാധാന്യം നൽകിക്കൊണ്ട് ഇടതുഭാഗത്ത് നാല് കിടപ്പുമുറികൾ സജ്ജീകരിച്ച് നൽകിയിട്ടുണ്ട്. അതേസമയം കിച്ചൻ, ഡൈനിങ്, ലിവിങ് എന്നിവയ്ക്കായി
പ്രത്യേക ഇടങ്ങൾ വീടിന്റെ വലതു ഭാഗത്തായി നൽകിയിരിക്കുന്നു.

പ്ലോട്ടിന്റെ ഘടന അനുസരിച്ചാണ് വീടിന്റെ ഷെയ്പ്പ് നിർണയിച്ചിട്ടുള്ളത്. ഫ്ളോറിൽ ഫിനിഷിംഗ് കൂടുതൽ ലഭിക്കുന്ന രീതിയിൽ പിങ്ക് നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകൾ പാകി നൽകിയിരിക്കുന്നു.

ഒരു നിറം തീമാക്കി എടുത്ത് ഇന്റീരിയർ ഡിസൈൻ ചെയ്തതു കൊണ്ടുതന്നെ ആർട്ട് വർക്കുകളിൽ പോലും അവ പ്രതിഫലിക്കും.

വീടിനകത്ത് നല്ല രീതിയിൽ വായു സഞ്ചാരം ലഭിക്കുന്നതിന് ക്രോസ് വെന്റിലേഷൻ രീതിയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

ഇന്റീരിയറിനും എക്സ്റ്റീരിയറിനും ഒരേ രീതിയിൽ പ്രാധാന്യം നൽകുന്ന രീതിയിൽ ഡിസൈൻ ചെയ്ത വീടിനകത്ത് കൂടുതൽ പ്രകാശ ലഭ്യത ഉറപ്പു വരുത്തുന്നതിനായി കോർട്ടിയാഡുകൾ കൂടി നൽകിയത് കൂടുതൽ വലിപ്പം തോന്നിപ്പിക്കുന്നതിന് സഹായിക്കുന്നു.

ഓസ്ട്രേലിയൻ യൂറോപ്പ്യൻ ശൈലിയിലൊരു വീട്, പ്രത്യേകതകൾ ഇവയെല്ലാമാണ്.

House owner: Saji paul

Location: Idukki

Architect :Sufine Gazeeb

Architect Firm: D/Collab Architecture Studio.