ഡൈനിങ് ഏരിയയും വേറിട്ട പരീക്ഷണങ്ങളും.

ഡൈനിങ് ഏരിയയും വേറിട്ട പരീക്ഷണങ്ങളും.ഒരു വീടിന്റെ ലുക്കിനെ മാറ്റിമറിക്കാൻ ഡൈനിങ് റൂമുകൾക്ക് സാധിക്കും.

ഭക്ഷണം കഴിക്കാനുള്ള ഒരിടം എന്നതിൽ നിന്നും വ്യത്യസ്തമായി ആശയങ്ങൾ പങ്കിടാനുള്ള ഇടങ്ങളായി ഡൈനിങ് റൂമുകൾ പലപ്പോഴും മാറാറുണ്ട്.

വീട്ടിലേക്ക് വരുന്ന അതിഥികളെ ഭക്ഷണം നൽകി സൽക്കരിക്കുന്നതിനും, ഒരു പ്രത്യേക വൈബ് ക്രിയേറ്റ് ചെയ്യുന്നതിനും ഇത്തരം ഇടങ്ങൾക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല.

വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിന് അനുസൃതമായി ഡിസൈൻ ചെയ്യേണ്ട ഒരു ഭാഗമാണ് ഡൈനിങ് ഏരിയ.

ഈയൊരു ഭാഗത്തേക്ക് തിരഞ്ഞെടുക്കുന്ന ഫർണിച്ചറുകൾക്കും വളരെയധികം ശ്രദ്ധ വേണം. കാഴ്ചയിൽ ഭംഗിയും അതേസമയം സ്വസ്ഥമായി ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള കംഫർട്ടും നോക്കി വേണം ഫർണിച്ചർ തിരഞ്ഞെടുക്കാൻ.

ഡൈനിങ് ഏരിയ വ്യത്യസ്തമാക്കാനായി പരീക്ഷിക്കാവുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ഡൈനിങ് ഏരിയയും വേറിട്ട പരീക്ഷണങ്ങളും, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

കൂടുതൽ വെളിച്ചവും വായു സഞ്ചാരവും ലഭിക്കുന്ന ഇടത്ത് ഡൈനിങ് ഏരിയ സെറ്റ് ചെയ്ത് നൽകുന്നതാണ് എപ്പോഴും കൂടുതൽ നല്ലത്. ഇപ്പോഴത്തെ മിക്ക വീടുകളിലും കോർട്ടിയാഡ്,അല്ലെങ്കിൽ പാഷിയോ സെറ്റ് ചെയ്ത് നൽകാറുണ്ട്.

ഇത്തരം ഭാഗങ്ങളോട് ചേർന്നാണ് ഡൈനിങ് ഏരിയ നൽകുന്നത് എങ്കിൽ സ്വാഭാവികമായ വെളിച്ചം ആ ഒരു ഭാഗത്തേക്ക് ലഭിക്കും.

മോഡേൺ രീതിയിൽ കിച്ചൻ ഡിസൈൻ ചെയ്യുമ്പോൾ അതിനോട് ചേർന്ന് തന്നെ ഒരു ബ്രേക്ക് ഫാസ്റ്റ് കൗണ്ടർ കൂടി സജ്ജീകരിച്ച് നൽകുന്ന രീതി ഇപ്പോൾ കൂടുതലായി കണ്ടുവരുന്നുണ്ട്.

അത്തരം സാഹചര്യങ്ങളിൽ അതിന് അനുസൃതമായി വലിപ്പം കുറച്ച് ഡൈനിങ് ടേബിൾ, ചെയറുകൾ എന്നിവ തിരഞ്ഞെടുത്താൽ മതി.

മിക്ക വീടുകളിലും അതിഥികളെ സൽക്കരിക്കാനുള്ള ഒരിടം എന്ന രീതിയിൽ മാത്രമായിരിക്കും ഡൈനിങ് ഏരിയ ഉപയോഗപ്പെടുത്തുന്നത്.

ഡൈനിങ് ഏരിയയിലെ ചെയറുകൾ, ടേബിൾ എന്നിവ ഫ്ലോറിൽ ഉരഞ്ഞ് സ്ക്രാച്ചുകളും മറ്റും ഉണ്ടാകുന്നത് ഒഴിവാക്കാനായി അവയ്ക്ക് താഴെ ഒരു വലിയ റഗ് നൽകാവുന്നതാണ്.

ഡാർക്ക് നിറങ്ങളിൽ ഫർണീച്ചറുകളോട് യോജിച്ചു നിൽക്കുന്ന നിറത്തിൽ റഗ് തിരഞ്ഞെടുത്താൽ ഡൈനിങ് ഏരിയക്ക് കൂടുതൽ ഭംഗി ലഭിക്കും.

ഓപ്പൺ പ്ലാൻ രീതിയിലാണ് ഡൈനിങ് റൂം സജ്ജീകരിക്കുന്നത് എങ്കിൽ റഗ് തിരഞ്ഞെടുക്കുമ്പോൾ മെഷീൻ വാഷ് ചെയ്യാവുന്ന രീതിയിൽ ഉള്ളവ തിരഞ്ഞെടുത്താൽ വൃത്തിയാക്കി നൽകാൻ എളുപ്പമുണ്ടാകും.

വ്യത്യസ്ത നിറങ്ങളും അലങ്കാരങ്ങളും പരീക്ഷിക്കാം.

ഡൈനിങ് ഏരിയ സെറ്റ് ചെയ്യുന്നതിന് മുകളിലായി റൂഫിൽ അലങ്കാര വിളക്കുകൾ തിരഞ്ഞെടുത്തു നൽകാവുന്നതാണ്.

ഡൈനിങ് ഏരിയയുടെ വലിപ്പം ആകൃതി എന്നിവ നോക്കി വേണം ഇത്തരം ലൈറ്റുകൾ തിരഞ്ഞെടുക്കാൻ.

ചെറിയ ഭാഗങ്ങളിലേക്ക് പെൻഡന്റ് ടൈപ്പ് ലൈറ്റുകളും, കൂടുതൽ വിശാലമായ ഇടങ്ങളിലേക്ക് വലിപ്പം കൂടിയ ഷാൻ ലിയറുകളും തിരഞ്ഞെടുക്കാം.

മോഡേൺ രീതിയിൽ നിർമ്മിച്ചിട്ടുള്ള എൽഇഡി ക്രിസ്റ്റൽ ലൈറ്റുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ കാഴ്ചയിൽ ഭംഗിയും പ്രത്യേക ലുക്കും ഡൈനിങ് ഏരിയക്ക് ലഭിക്കും.

ഇത്തരം ഭാഗങ്ങളിലേക്ക് ഒരു വാൾ മാത്രം ഹൈലൈറ്റ് ചെയ്തു നൽകുന്നതിനായി വാൾപേപ്പർ, ടെക്സ്ചർ വർക്കുകൾ എന്നിവയെല്ലാം പരീക്ഷിക്കാവുന്നതാണ്.

എന്നാൽ വാഷ് ഏരിയയോട് ചേർന്ന് വരുന്ന ഭാഗങ്ങളിൽ വോൾപേപ്പറുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്.

ഫർണിച്ചറുകളോട് യോജിച്ച് നിൽക്കുന്ന രീതിയിൽ പെയിന്റ് തിരഞ്ഞെടുത്ത് നൽകുന്നതും മികച്ച ഒരു ആശയമാണ്. ഹൈലൈറ്റ് ചെയ്തു നൽകുന്ന വാളിൽ കളർഫുൾ പെയിന്റിംഗ്സ് നൽകുന്നത് പ്രത്യേക മൂഡ് ക്രിയേറ്റ് ചെയ്യും.

അതിഥികൾക്ക് ഭക്ഷണം വിളമ്പാനായി മാത്രം സൂക്ഷിക്കുന്ന പാത്രങ്ങൾക്ക് വേണ്ടി കോർണർ സൈഡിൽ ഒരു ക്രോക്കറി ഷെൽഫ് സെറ്റ് ചെയ്തു നൽകാം.

വാഷ് ഏരിയ സെറ്റ് ചെയ്യുമ്പോൾ

വ്യത്യസ്ത ഡിസൈനുകളിൽ ലഭിക്കുന്ന വാഷ്ബേസിൻ അതോടൊപ്പം സ്റ്റോറേജ് സ്പേസ് എന്നിവ നൽകുകയാണെങ്കിൽ ഹാൻഡ് ടൗവൽ, ഹാൻഡ് വാഷ് എന്നിവ സൂക്ഷിക്കാൻ പ്രത്യേക ഇടം ആവശ്യമായി വരില്ല.

വാഷ് ഏരിയയുടെ കൗണ്ടർ ടോപ്പിൽ ഒന്നോ രണ്ടോ ഇൻഡോർ പ്ലാന്റുകൾ കൂടി സെറ്റ് ചെയ്ത് നൽകാം.

കൈ കഴുകി കഴിഞ്ഞ് ഉപയോഗിക്കാനുള്ള ടവ്വൽ ഹോൾഡർ നിർബന്ധമായും നൽകാൻ ശ്രദ്ധിക്കുക.

ഭക്ഷണം കഴിക്കുന്ന ഇടത്തുനിന്നും കുറച്ച് അകലെയായി മറഞ്ഞിരിക്കുന്ന രീതിയിൽ വാഷ് ഏരിയ സെറ്റ് ചെയ്യുന്നതാണ് നല്ലത്.

ഇത് ഭക്ഷണം കഴിക്കുന്നവരെ ഒരുതരത്തിലും ബാധിക്കാതെ ഇരിക്കുന്നതിന് സഹായിക്കും.

ഓപ്പൺ കൺസെപ്റ്റിൽ നിർമ്മിച്ച വീടുകൾ ആണെങ്കിൽ ഡൈനിങ് ഏരിയയ്ക്ക് ഒരു പാർട്ടീഷൻ നൽകാവുന്നതാണ്.

ഈ രീതികളെല്ലാം ഉപയോഗപ്പെടുത്തി വ്യത്യസ്ത നിറങ്ങളും മെറ്റീരിയലുകളും ഉപയോഗപ്പെടുത്തി ഡൈനിങ് ഏരിയകൾ കൂടുതൽ വ്യത്യസ്തമാക്കി മാറ്റാം.

ഡൈനിങ് ഏരിയയും വേറിട്ട പരീക്ഷണങ്ങളും വീട് നിർമ്മാണത്തിൽ തീർച്ചയായും ഉപകാരപ്പെടുന്ന കാര്യങ്ങളാണ്.