സ്റ്റീൽ ഡോറുകൾ തിരഞ്ഞെടുക്കുന്നതിന് മുൻപായി.

സ്റ്റീൽ ഡോറുകൾ തിരഞ്ഞെടുക്കുന്നതിന് മുൻപായി. തടി ഉപയോഗിച്ച് നിർമ്മിക്കുന്നതിനേക്കാൾ ചിലവ് കുറച്ച് കാഴ്ചയിൽ ഭംഗി നൽകുന്ന സ്റ്റീൽ ഡോറുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

മരം ഉപയോഗിച്ച് നിർമ്മിക്കുന്ന ഡോറുകൾക്ക് ചിതൽ പോലുള്ള പ്രശ്നങ്ങൾ വലിയ തലവേദനയായി മാറുമ്പോൾ സ്റ്റീൽ ഡോറുകൾക്ക് അത്തരം പ്രശ്നങ്ങൾ ഒന്നും വരുന്നില്ല.

വീട്ടിലേക്ക് സ്റ്റീൽ ഡോറുകൾ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ, ഉപയോഗങ്ങൾ എന്നിവയെപ്പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം.

സ്റ്റീൽ ഡോറുകൾ തിരഞ്ഞെടുക്കുന്നതിന് മുൻപായി, ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കാം.

വീട് നിർമ്മാണത്തിൽ വളരെയധികം ട്രെൻഡിങ്ങായി മാറിയ ഒന്നാണ് സ്റ്റീൽ ഡോറുകൾ വിൻഡോകൾ എന്നിവ ഉപയോഗപ്പെടുത്തുന്നത്.

തടി പോലുള്ള മെറ്റീരിയലുകളുമായി താരതമ്യം ചെയ്യുമ്പോൾ സ്റ്റീലിന്റെ എടുത്തു പറയേണ്ട മൂന്ന് പ്രത്യേകതകൾ സെക്യൂരിറ്റി, ഡ്യൂറബിലിറ്റി, എനർജി എഫിഷ്യൻസി എന്നിവയാണ്.

സ്റ്റീലിൽ നിർമ്മിക്കുന്ന ഡോറുകൾക്ക് മറ്റ് മെറ്റീരിയലുകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ സെക്യൂരിറ്റി പ്രൊവൈഡ് ചെയ്യാനായി സാധിക്കുന്നു.

സ്റ്റീലിന്റെ ഒരു ലയർ പോലും തകർത്ത് വീട്ടിനകത്തേക്ക് കയറുക എന്നത് എളുപ്പമുള്ള കാര്യമല്ല.

അതുകൊണ്ടു തന്നെ മരവുമായി കമ്പയർ ചെയ്യുമ്പോൾ ഇവയ്ക്ക് കൂടുതൽ സുരക്ഷ വീടിന് ഉറപ്പു വരുത്താനായി സാധിക്കുന്നു.ഈ കാരണം കൊണ്ട് തന്നെ ഇവ കൂടുതൽ കാലം ഈട് നിൽക്കുകയും ചെയ്യുമെന്ന് പറയാം.

മരത്തിന് ഉണ്ടാകുന്ന തൂങ്ങൽ, വിള്ളലുകൾ എന്നിവയൊന്നും തന്നെ സ്റ്റീലിൽ പേടിക്കേണ്ടതില്ല. സ്റ്റീൽ ഒരു നല്ല എനർജി എഫിഷ്യന്റ് മെറ്റീരിയലായി കണക്കാക്കാം.

അതായത് വീടിന്റെ മുൻവശത്ത് ഉപയോഗപ്പെടുത്തുന്ന ഡോർ വീട്ടിനകത്തേക്കുള്ള ചൂട് കുറയ്ക്കുന്നതിന് ഒരു പരിധിവരെ സഹായിക്കും.

ചൂടിനെ അബ്സോർബ് ചെയ്യാൻ ഇവയ്ക്ക് കൂടുതൽ കഴിവുണ്ട്.

അതുകൊണ്ടുതന്നെ ഫാൻ ഉപയോഗം കുറയ്ക്കാനായി സാധിക്കും.സ്റ്റീൽ ഡോറുകൾ നിർമ്മിക്കാനായി സ്റ്റീലിന്റെ സോളിഡ് അല്ല ഉപയോഗപ്പെടുത്തുന്നത്.

പകരം അതിൽ നിന്നും ഒരു ഫോം സൃഷ്ടിച്ചെടുത്ത് ലൈറ്റ് വെയിറ്റ് മെറ്റീരിയൽ ആണ് ഉപയോഗിക്കുന്നത്.

സ്റ്റീൽ ഡോറുകൾക്ക് ആവശ്യമാണെങ്കിൽ മരത്തിന്റെ ഫ്രെയിം നൽകാനും സാധിക്കും.

സ്റ്റീലിന് അത്യാവശ്യത്തിന് കാഠിന്യം ഉള്ളതു കൊണ്ട് തന്നെ ഡോറിൽ ഡിജിറ്റൽ ലോക്ക് പോലുള്ള സെക്യൂരിറ്റി സിസ്റ്റം ഫിക്സ് ചെയ്ത് നൽകണമെന്ന് നിർബന്ധമില്ല.

മറ്റ് പ്രത്യേകതകൾ.

ചൂടിനെ പ്രതിരോധിക്കാനുള്ള സ്റ്റീലിന്റെ കഴിവ് ഇവ തിരഞ്ഞെടുക്കാൻ കൂടുതൽ ആളുകളെയും പ്രേരിപ്പിക്കുന്ന ഘടകമാണ്.

പലപ്പോഴും സ്റ്റീൽ ഡോറുകൾ പർച്ചേസ് ചെയ്യുമ്പോൾ ഫാക്ടറിയിൽ നിർമ്മിക്കുന്ന സമയത്ത് അപ്ലൈ ചെയ്ത പെയിന്റ് അവയ്ക്ക് മുകളിൽ ഉണ്ടായിരിക്കും.

എന്നാൽ പിന്നീട് ഡോർ ഫിറ്റ് ചെയ്ത ശേഷം അതിനുമുകളിൽ പ്രൈമർ അടിച്ചു ഒരുകോട്ട് പെയിന്റ് കൂടി ഉപയോഗപ്പെടുത്തുകയാണെങ്കിൽ കൂടുതൽ ഭംഗിയിൽ കൂടുതൽ കാലം നിലനിർത്താനായി സാധിക്കും.

പിവിസി കോട്ടിംഗ് ഉപയോഗപ്പെടുത്തി വ്യത്യസ്ത ഡിസൈനുകളിൽ ഡോറിന് കൂടുതൽ ഭംഗി നൽകാവുന്നതാണ്.

ഓരോരുത്തർക്കും തങ്ങളുടെ ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്തെടുക്കാനും സ്റ്റീൽ നല്ല ഒരു മെറ്റീരിയൽ തന്നെയാണ്. ഡോറിനായി തിരഞ്ഞെടുക്കുന്ന അതേ മെറ്റീരിയൽ തന്നെ ജനാലകൾക്ക് വേണ്ടിയും തിരഞ്ഞെടുത്ത് ഉപയോഗിക്കാം.

നല്ല ക്വാളിറ്റിയിലുള്ള തടിയിൽ നിർമ്മിച്ച ഡോറുകളുമായി താരതമ്യം ചെയ്യുമ്പോൾ സ്റ്റീൽ ഡോറുകൾക്ക് കുറഞ്ഞ വില മാത്രമാണ് നൽകേണ്ടി വരുന്നത്.

മാത്രമല്ല സ്റ്റീൽ ഒരു ഇക്കോ ഫ്രണ്ട്‌ലി മെറ്റീരിയൽ എന്ന രീതിയിലാണ് കണക്കാക്കപ്പെടുന്നത്. സ്റ്റീലിൽ നിർമ്മിക്കുന്ന ഡോറുകൾ തന്നെ മൂന്ന് രീതിയിലുള്ള കോട്ടിങ്ങുകളിൽ വാങ്ങാൻ സാധിക്കും.

ഗ്യാലവനൈസഡ് സ്റ്റീൽ,ഗ്യാൽവനീൽഡ് സ്റ്റീൽ, കോൾഡ് റോൾഡ് സ്റ്റീൽ എന്നിങ്ങനെ കോട്ടിങ്ങിന് അനുസരിച്ചാണ് മെറ്റീരിയിൽ വ്യത്യാസങ്ങൾ വരുന്നത്.

തുരുമ്പിൽ നിന്നും കൂടുതൽ പ്രൊട്ടക്ഷൻ ആവശ്യമുള്ളവർക്ക് ഗാൽവനൈസ്ഡ് സ്റ്റീലിൽ നിർമ്മിച്ച ഡോറുകളാണ് കൂടുതൽ അനുയോജ്യം.

അയൺ,സിങ്ക് അലോയ് ഉപയോഗപ്പെടുത്തിയാണ് ഗാൽവനൈസ്ഡ് സ്റ്റീൽ ഡോറുകൾ നിർമ്മിക്കുന്നത്. ഇന്റീരിയർ ഡോറുകൾക്ക് വേണ്ടി കോൾഡ് റോൾഡ് സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ചവ നോക്കി തിരഞ്ഞെടുക്കാം.

സ്റ്റീൽ ഡോറുകൾ തിരഞ്ഞെടുക്കുന്നതിന് മുൻപായി ഇത്തരം കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് തീർച്ചയായും ഗുണം ചെയ്യും.