എന്താണ് HOB സ്റ്റവ്വ്?? സാധാരണ സ്റ്റവ്വിൽ നിന്നുള്ള ഗുണങ്ങൾ എന്തൊക്കെ??

latest modular kitchen design

അടുക്കളയിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം തീർച്ചയായും അടുപ്പാണ്.

പഴയകാല വിറകടുപ്പിൽ നിന്നും മാറി ഇന്ന് സാധാരണയായി നാം LPG-ഉം ഗ്യാസ് സ്റ്റവ്വ്-കളുമാണ് ഉപയോഗിക്കുന്നത്. ഇതിൽ തന്നെ ഈ അടുത്തകാലത്തായി വന്ന ഒരു പുത്തൻ ഡെവലപ്മെന്റ് ആണ് ഹോബ്‌ സ്റ്റൗ.

Indiamart

മോഡേൺ ഡിസൈൻ ബർണറുകളുള്ള, അതിൽ തന്നെ വ്യത്യസ്തമായ ആയ വാൽവ് (valve) സൈസുകളുള്ള കുക്ക് ടോപ്പുകൾ ആണ് ഹോബ് എന്ന് പറയുന്നത്.

ഹോബ് സ്റ്റവ്വ്കളുടെ പ്രത്യേകതകളും   അതിനു ട്രഡീഷണൽ സ്റ്റൗവിൽ നിന്ന് ഉള്ള ഗുണങ്ങളും ദോഷങ്ങളും നമുക്കൊന്ന്  നോക്കാം

ഹോബ്‌ സ്റ്റവുകൾ:

ഹോബിന് കുക്ക്ടോപ്പിനെക്കാൾ വില കൂടുതലാണ്. 

കിച്ചൻ കൗണ്ടർ ടോപ്പിൽ ഫിക്സ് ചെയ്തു വെച്ചിട്ടുള്ളതിനാൽ ഹോബ് കാഴ്ചയിൽ സുന്ദരനാണ്. 

ചുറ്റുമുള്ള സ്ലാബും ആയി ഒരേ പ്രതലത്തിൽ തന്നെ ആയതുകൊണ്ട്, ഇത് ക്ളീൻ ചെയ്യുവാനും എളുപ്പമാണ്.

ഹോബിന്റെ ബർണർ സാധാരണ കുക്ക്ടോപ്പുകളെക്കാൾ efficient ആണ്. വളരെ കുറച്ചു gas മാത്രം ഉപയോഗിച്ചു പ്രവർത്തിക്കാൻ ഹോബിന് കഴിയും. 

ഹോബ് install ചെയ്യുവാൻ കൗണ്ടർ ടോപ്പ് cut ചെയ്യേണ്ടി വരും. 

ഹോബിന്റെ ബേസ് ഭാഗം counter top ന്റെ ഉള്ളിലേക്ക് പോകുന്ന്നതാണ്. അതിനാൽ സ്റ്റെയിൻലെസ് സ്റ്റീൽ ബേസ് ഉള്ള ഹോബ് മാത്രം തിരഞ്ഞെടുക്കുക. 

ഹോബ് തിരഞ്ഞെടുക്കുമ്പോൾ ഓരോ ബർണറിന്റെയും തെർമൽ ഔട്പുട്ട് ചോദിച്ചു മനസിലാക്കുന്നത് പാചകത്തിന് സഹായകമാകും. പാത്രം വലുതാണെങ്കിലും ചെറുതാണെങ്കിലും ചെറിയ ചൂട് വേണ്ട പാചകത്തിന് വലിയ ബർണർ use ചെയ്യേണ്ട കാര്യമില്ല.

Auto cut off ഉള്ള ഹോബ് വാങ്ങിയാൽ കാറ്റടിച്ചോ മറ്റോ flame കെട്ടു പോയാൽ gas supply താനേ cut off ആയിക്കോളും. 

latest modular kitchen designs

ഇലക്ട്രോണിക് ടൈമർ ഉള്ള ഹോബുകളും മാർക്കറ്റിൽ ലഭ്യമാണ്. പാചകം ചെയ്യുമ്പോൾ ഈ ടൈമർ സെറ്റ് ചെയ്തു വെച്ചാൽ ബർണർ ഓഫ് ചെയ്യാൻ മറന്നു പോയാലും time ആകുമ്പോൾ തനിയെ ഓഫ് ആകും. 

ഹോബിന്റെ വളരെ നേർത്ത സുഷിരങ്ങൾ ബ്ലോക്ക് ആകാനുള്ള ചാൻസ് വളരെ കൂടുതലാണ്. അതിനാൽ കൃത്യമായ ഇടവേളകളിൽ ഹോബിന് സർവീസ് നൽകണം. ഇല്ലെങ്കിൽ flame കറക്റ്റ് ആകില്ല. 

കേരളത്തിൽ പലരും ഫേസ് ചെയ്യുന്ന ഒരു പ്രധാന പ്രശ്നം ഹോബിന്റെ സർവീസ് availability ആണ്. 

എന്തെങ്കിലും വലിയ പ്രശ്നം വന്നാൽ ഹോബ് ഇളക്കിയെടുത്തു സർവീസ് സെന്ററിൽ കൊടുക്കേണ്ടി വരും. ആ സമയം നമ്മുടെ കൗണ്ടർ ടോപ്പിൽ ഉള്ള cut ഒരു വലിയ hole ആയി ഇരിക്കുന്നത് കാണേണ്ടി വരും. അതിനാൽ കൗണ്ടർ ടോപ്പ് cut ചെയ്യുമ്പോൾ തന്നെ ആ ഹോളിന് ഒരു ടോപ്പ് കൂടി ഉണ്ടാക്കിയെടുത്താൽ (granite ഇൽ തന്നെ) ഹോബ് റിമൂവ് ചെയ്യുമ്പോൾ അത് അടച്ചു സൂക്ഷിക്കാൻ സാധിക്കും. 

കുറച്ചു വർഷങ്ങൾക്ക് ശേഷം ഒരു ഹോബ് മാറ്റി മറ്റൊരു ഹോബ് വെയ്ക്കുകയാണെങ്കിൽ അതിന്റെ ബേസ് അളവ് വ്യത്യാസം ആണെങ്കിൽ സ്ളാബ് വീണ്ടും cut ചെയ്യേണ്ടി വരും. 

കുക്ക് ടോപ്പ് stove:

ഇതിൻറെ ഇൻസ്റ്റാളേഷൻ വളരെ ഈസിയാണ്. 

സ്റ്റവ്വ് വാങ്ങി, ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്താൽ കാര്യം കഴിഞ്ഞു. 

ഗ്ലാസ് ടോപ്പ് ഉള്ള stove ആണെങ്കിൽ ക്ലീൻ ചെയ്യാൻ എളുപ്പം ആണ്, പക്ഷേ stove ന്റെ കീഴ്ഭാഗം ക്ലീൻ ചെയ്യാൻ അപ്പോഴും ബുദ്ധിമുട്ടാണ്. 

കുക്ക് ടോപ്പുകൾ ഹോബിനെ അപേക്ഷിച്ചു മെയിന്റനൻസ് എളുപ്പം ആണ്. എല്ലാ ഭാഗങ്ങളും നമുക്ക് തന്നെ അഴിച്ചെടുക്കാനും കഴിയും.