റെസിഡൻഷ്യൽ കെട്ടിടത്തിനുള്ള മികച്ച concrete mix ratio എന്ത്?

മൺ ഭിത്തികളും തടികളും കൊണ്ട് വീട് നിർമ്മിച്ചിരിക്കുന്ന കാലം പണ്ടെങ്ങോ കഴിയുകയും, എത്രയോ നൂറ്റാണ്ടുകളായി കോൺക്രീറ്റ് വീടുകളെ ആശ്രയിക്കുകയും ചെയ്യുന്നവരാണ് നാം. അതിനാൽ തന്നെ ഇന്ന് നാം കാണുന്ന എല്ലാ കെട്ടിടങ്ങളും വീടുകളും, അതിൻറെ അടിസ്ഥാന വസ്തു എന്തെന്ന് ചോദിച്ചാൽ കോൺക്രീറ്റ് ആണെന്ന് തന്നെ പറയേണ്ടിവരും. 

ഇങ്ങനെയുള്ള നിലയ്ക്ക് കോൺക്രീറ്റിനെ പറ്റി കൂടുതൽ അറിയുക എന്നതാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.

കോൺക്രീറ്റ് രണ്ടുതരം ആണുള്ളത്:

Plain Cement Concrete(PCC)

സിമൻറ്, മണ്ണ്, അഗ്രിഗേറ്റ്‌, വെള്ളം എന്നിവ നിശ്ചിത അളവിൽ ചേർത്ത് ആവശ്യമുള്ള ബലത്തിൽ ചേർത്തെടുക്കുന്നത് ആണ് ഇത്.

Reinforced Cement Concrete(RCC)

സിമൻറ് കോൺക്രീറ്റുമായി സ്റ്റീൽ കമ്പികൾ കൂടി ചേർത്തുണ്ടാക്കുന്ന കോൺക്രീറ്റ് ആണ് Reinforced Cement Concrete(RCC)

PCC ക്ക് അനുയോജ്യമായ മികച്ച റേഷ്യോ എന്ന് പറയുന്നത് 1:4:8 (cement, sand, aggregate). 

എന്നാൽ ഇതുമായി സ്റ്റീൽ കമ്പികൾ ചേർക്കുന്നു എങ്കിൽ മികച്ച എന്നു പറയുന്നത് 1:1.5:3 (cement, sand, aggregate) ആണ്.

നേരത്തെ നിശ്ചയിച്ച റേഷ്യോ ഇതാണെങ്കിലും ഒടുവിൽ സൈറ്റിൽ വച്ച് ക്യൂബ് ടെസ്റ്റ് നടത്തി ഫൈനൽ റേഷ്യോ തീരുമാനിക്കാം.

വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ സിമന്റ് ഏതാണ്? 

രണ്ട് തരം സിമന്റുകളാണ് വീട് നിർമ്മാണത്തിന്റെ പല ഘട്ടങ്ങളിലായി ഉപയോഗിക്കുന്നത്:

  • Ordinary Portland Cement (OPC)
  • Portland Pozzolano Cement (PPC)

Ordinary portland Cement

കാലാകാലമായി വീടു നിർമാണത്തിന് വ്യാപകമായി ഉപയോഗിച്ചു വരുന്നതാണ് OPC.

ഗുണങ്ങൾ 

കുറഞ്ഞ സമയം കൊണ്ട് അധികം ബലം നേടിയെടുക്കും. 

വിവിധ ഗ്രേഡുകളിൽ ലഭ്യമാണ്: Grade 33, Grade 43, Grade 53.

ഇന്ന് Grade 53 ആണ് വ്യാപകമായി ഉപയോഗിക്കുന്നത്

Portland Pozzolano Cement

ഇത്, സിമൻറ് നു കൂടുതൽ മെച്ചപ്പെട്ട സവിശേഷതകൾ നൽകാൻ സഹായിക്കുന്നു. ഇത് OPC Grade 53 cement നു സമമാണ്.

ഗുണങ്ങൾ 

OPC-യേക്കാൾ വിലകുറവ് 

കൂടുതൽ എളുപ്പം വ്യയം ചെയ്യാം കെമിക്കൽസിനെതിരെ മെച്ചപ്പെട്ട പ്രതിരോധം

  • It is cheaper than OPC.
  • It facilitates better workability
  • Better resistance against chemical ഒ

സിമൻറ്റിന്റെ ഇനം നിശ്ചയിക്കുമ്പോൾ ഓർക്കേണ്ടത് എത്ര ദിവസം കൊണ്ട് തടി പൊളിക്കേണ്ടി വരും എന്നതാണ്.

കാരണം PPC കൊണ്ടുണ്ടാക്കിയ കോൺക്രീറ്റ് മിക്സ് സെറ്റ് ആവാൻ OPC-യെക്കാൾ കൂടുതൽ സമയം എടുക്കുന്നു എന്നതുകൊണ്ടാണ്.

ദീർഘകാലം ബലം വേണ്ട നിർമ്മിതികളായ ഫുട്ടിങ്ങുകൾ, കോളം, ബീമുകൾ, സ്ലാബുകൾ എന്നിവ തീർക്കാൻ OPC 53 Grade cement ആണ് ഉത്തമം.

എന്നാൽ തേപ്പ്, മേസണ് വർക്ക്, ടൈലിങ് വക്കുകൾ എന്നിവയ്ക്ക് PPC  ആയിരിക്കും ഉചിതം ആവുക.  അധികച്ചിലവ് കുറയ്ക്കുന്നു എന്ന് മാത്രമല്ല, ഈ പറഞ്ഞ പോലെയുള്ള വർക്കുകൾക്ക് കൈകാര്യം ചെയ്യാൻ ഉത്തമവുമാണ് PPC.

ഇന്ന് മാർക്കറ്റിൽ ലഭ്യമാകുന്ന മികച്ച സിമൻറ് ബ്രാൻഡുകൾ ഏതൊക്കെ?

ULTRATECH, AMBUJA, ACC, RAMCO, JSW, THE INDIAN CEMENT LTD.