കരണ്ട് ബില്ല് കുറയുന്ന വൈദ്യുതോപകരണങ്ങൾ വാങ്ങാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കരണ്ട് തിന്നുന്ന ഉപകരണങ്ങളുടെ കാലം എന്നെ കഴിഞ്ഞിരിക്കുന്നു.കരണ്ട് ചാർജിന്റെ കുറവിനൊപ്പം പുത്തൻ ടെക്നോളജിയും ആസ്വദിക്കാൻ വൈദ്യുതോപകരണങ്ങൾ തിരഞ്ഞെടുക്കാം.

ഫാൻ


പരമ്പരാഗതരീതിയിലുള്ളവക്ക് (AC ) പകരം DC യിൽ പ്രവർത്തിക്കുന്ന തരം BLDC ( ബ്രഷ് ലസ്സ് DC). മോട്ടോറുള്ളവ വാങ്ങുക ഇവ 25-35 watts വൈദ്യുതി മാത്രമേ ഉപയോഗിക്കൂ , എന്നാൽ എയർ ഡെലിവറിക്ക് കുറവും ഉണ്ടാകില്ല , പരമ്പരാഗത ഫാനുകൾ 70-80 Watts വരെ വൈദ്യുതി ഉപയോഗിക്കും


ഫലം ഒരു ദിവസം BLDC ഫാൻ ഉപയോഗിച്ചാൽ 35 watts X 8 Hrs (രാത്രിയിൽ).=0.280 Units
ഒരു മാസം 0.28 x 30= 8.4 യൂണിറ്റ്
കറണ്ട് ചാർജ് 3 രൂപ വെച്ച് കണക്കാക്കിയാൽ = 25 രൂപ/ മാസം


പരമ്പരാഗത ഫാൻ

70watts X 8=0.560 units
ഒരു മാസം 0.56 X 30 = 16.8 യൂണിറ്റ്
മാസം = 50 രൂപ
വർഷം = 600 രൂപ


ഈ 16.8 യൂണിറ്റ് ചിലപ്പോൾ വൈദ്യുതി നിരക്കിന്റെ അടുത്ത സ്ലാബിലേക്ക് ഉയർത്താം അപ്പോൾ പ്രതി യൂണിറ്റ് നിരക്ക് 3 രൂപയിൽ നിന്ന് ഉയരുമ്പോൾ നഷ്ടം കൂടുന്നു.
കൂടാതെ പകൽ സമയത്തെ ഉപയോഗം കൂടെ കണക്കിലെടുക്കുമ്പോൾ ഇത് പിന്നേയും വർദ്ധിക്കും, അതുപോലെ വീട്ടിൽ ഫാനിൻ്റെ എണ്ണം കൂടുന്നതനുസരിച്ചും വൈദ്യുതി ഉപയോഗം കൂടും
(BLDC യുടെ വിലക്കൂടുതൽ ഒന്നര വർഷം കൊണ്ട് തിരികെ കിട്ടും, പിന്നെ വരുന്നത് ലാഭം തന്നെ)

LED BULB/TUBE


LED വാങ്ങുമ്പോൾ അതിൻ്റെ പ്രകാശതീവ്രത നോക്കി വേണം വാങ്ങിക്കാൻ. സാധാരണ LED സോഴ്സ് ഒരു വാട്ട് വൈദ്യുതി കൊണ്ട് 100 ലൂമൻ ( Lumen) ( Im എന്നെഴുതിയിരിക്കും ) പ്രകാശം ഉണ്ടാക്കും.വിലക്കുറവുള്ളവക്ക് ഇത് 85- 90 ലൂമൻ മാത്രമാകും ഫലം.10 വാട്ടിന് 100 – 150 ലൂമൻ വെളിച്ചം കുറവായിരിക്കും.


5 സ്റ്റാർ റേറ്റിങ്ങുള്ളവക്ക് ഒരു വാട്ടിന് 120 ലൂമൻ വരെ പ്രകാശം ഉണ്ടാക്കാൻ കഴിയും ,ഫലം 10 വാട്ട് LED 1200 ലുമൻ പ്രകാശം തരും പക്ഷേ വില കൂടും.വൈദ്യുതി ഉപയോഗം കുറവാകും.

ഫ്രിഡ്ജ്


അവശ്യമുള്ള വലുപ്പത്തിൽ മാത്രം വാങ്ങുക ,കപാസിറ്റി കൂടുമ്പോൾ വൈദ്യുതി ഉപയോഗം കൂടുതലാകും.സിംഗിൾ ഡോർ മോഡൽ താരതമ്യേന വൈദ്യുതി ഉപയോഗം കുറവാകും.


“ഓട്ടോ ഡീഫ്രോസ്റ്റ് ” മോഡൽ , മാന്വൽ മോഡലിനേക്കാൾ വൈദ്യുതി ഉപയോഗിന്നവയാണ്.
ഫൈവ്സ്റ്റാർ എനർജി റേറ്റിങ്ങുള്ളത് വൈദ്യുതി കുറവുപയോഗിക്കുന്നവയാണ്, കൂടാതെ ഇൻസുലേഷൻ കൂടുതൽ കാര്യക്ഷമതയുള്ളതും ,തണുപ്പ് നിലനിർത്തുന്നുതുമാണ്.ബിൽട്ട്-ഇൻ-സ്റ്റൈബിലൈസർ ഉള്ളവ തന്നെ വാങ്ങുക

AC


റൂമിൻ്റെ ഏരിയക്ക് മുകളിൽ തണുപ്പു നൽകുന്ന ഫൈവ്സ്റ്റാർ എനർജി റേറ്റിങ്ങുള്ളത് വാങ്ങുക. കുറഞ്ഞ പവറുള്ളവ (ടൺ) തണുപ്പിക്കാൻ കൂടുതൽ സമയമെടുക്കാം

content courtesy : fb group