ഷൂ റാക്കിനും നൽകാം ഒരു പ്രത്യേക ശ്രദ്ധ.

ഇന്നു മിക്ക വീടുകളിലും ഷൂ റാക്കുകൾ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.

പണ്ടു കാലങ്ങളിൽ വീട്ടിലേക്ക് വരുന്ന അതിഥികൾ വീടിനു പുറത്ത് ചെരിപ്പ് അഴിച്ചു വെക്കുക എന്ന രീതിയാണ് ഉണ്ടായിരുന്നത്.

എന്നാൽ ഇന്ന് വീടിന് അകത്തു പോലും ഇൻസൈഡ് സ്ലിപ്പേഴ്സ് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.

അതുകൊണ്ടു തന്നെ കുടുംബാംഗങ്ങളുടെ എല്ലാം ചെരിപ്പുകൾ സൂക്ഷിക്കുന്നതിന് വേണ്ടി ഒരു പ്രത്യേക ഷെൽഫ് തന്നെ അറേഞ്ച് ചെയ്ത് നൽകുകയാണ് ചെയ്യുന്നത്.

വ്യത്യസ്ത ഡിസൈനിലും രൂപത്തിലും ഷൂ റാക്കുകൾ ചെയ്തെടുക്കാൻ സാധിക്കും. ഷൂ റാക്ക് അറേഞ്ച് ചെയ്യേണ്ട രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം.

ഷൂ റാക്ക് പലവിധം

വ്യത്യസ്ത ഡിസൈനിലും മെറ്റീരിയലിലും ഷൂ റാക്കുകൾ നിർമ്മിച്ച് എടുക്കാവുന്നതാണ്.

വീട്ടിലേക്ക് കയറിവരുന്ന ഭാഗത്തോട് ചേർന്ന് ഇരിക്കാൻ പറ്റുന്ന രീതിയിൽ ഒരു സജ്ജീകരണം നല്കി, അതിന്റെ താഴ്‌ ഭാഗം ഷൂ റാക്കായി ഉപയോഗപ്പെടുത്താവുന്നതാണ്.

ഇനി അതല്ല എങ്കിൽ കോംപാക്ട് ടൈപ്പ് ഷൂ റാക്കുകളും ഉപയോഗപ്പെടുത്താൻ സാധിക്കും.

അതായത് ഭിത്തിയിൽ കൺസീൽ ചെയ്തു കൊണ്ട് ഷൂ റാക്കുകൾ നിർമ്മിച്ച് എടുക്കാവുന്നതാണ്.

ഷൂ റാക്ക് അറേഞ്ച് ചെയ്യുന്നതിനു മാത്രമായി നിരവധി ആക്സസറീസ് ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

വെറും 15 മുതൽ 20 സെന്റിമീറ്റർ സ്ഥലം മാത്രം ഉപയോഗിച്ചു കൊണ്ട് ഷൂ റാക്ക് ഇത്തരത്തിൽ വളരെ ഭംഗിയായി സജ്ജീകരിച്ചു നൽകാൻ സാധിക്കും.

ഇരിക്കാവുന്ന രീതിയിൽ സജ്ജീകരിച്ചു നൽകുമ്പോൾ.

ഷൂ റാക്കിന്റെ മുകൾ ഭാഗം ഇരിക്കാവുന്ന രീതിയിൽ സജ്ജീകരിച്ചു നൽകാം.

എന്നാൽ ഇവയ്ക്ക് ആവശ്യത്തിന് ബലം ഉണ്ടായിരിക്കണമെന്നില്ല.

അതു കൊണ്ട് തന്നെ ഇരിക്കുന്നയാൾ അതിൽ നിന്ന് പെട്ടന്നു തെന്നി പുറകിലോട്ട് വീഴാനുള്ള സാധ്യത കൂടുതലാണ്.

അതേ സമയം ഇൻ ബിൽറ്റ് രീതിയിലാണ് ഷൂ റാക്ക് നൽകുന്നത് എങ്കിൽ ആ പേടി ഒഴിവാക്കാം.

അതിന് മുകളിൽ ഒരു സ്റ്റോൺ മെറ്റീരിയൽ അല്ലെങ്കിൽ ലെതർ കുഷ്യൻ ഉപയോഗിച്ച് സജ്ജീകരിച്ചു നൽകാവുന്നതാണ്.ഗ്രാനൈറ്റ് ആണ് ഉപയോഗ പെടുത്തുന്നത് എങ്കിൽ വെള്ളം, പൊടി എന്നിവ എളുപ്പത്തിൽ തുടച്ചു വൃത്തിയാക്കാവുന്നതാണ്.ഷൂ റാക്ക് നൽകുമ്പോൾ ചെരിപ്പ് വക്കേണ്ട ഭാഗം കുറച്ച് സ്ലോപ് ആയി നൽകുന്നതാണ് എപ്പോഴും നല്ലത്. റാക്കിന്റെ ഉൾ ഭാഗത്തേക്കാണ് സ്ലോപ്പ് നൽകേണ്ടത്. ഇങ്ങനെ ചെയ്യുന്നത് വഴി സ്ഥലം ലാഭിക്കാനും സാധിക്കും.

ഷൂ റാക്കിന് ലൂവ്‌വെഴ്‌സ് നൽകാനായി ശ്രദ്ധിക്കുക.

ഒരു ദിവസത്തിന്റെ പകുതിയും ഉപയോഗിക്കുന്ന ഷൂ അടച്ച റാക്കിൽ വക്കുമ്പോൾ പ്രത്യേക സ്മെൽ വരാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല പുറത്ത് ഉപയോഗിച്ച ഒരു വീട്ടിലെ എല്ലാ അംഗങ്ങളുടെയും ചെരുപ്പ് ഇത്തരത്തിൽ അടഞ്ഞിരിക്കുന്നത് ദുർഗന്ധം ഉണ്ടാകുന്നതിന് കാരണമായേക്കും.

ഇതിന് പകരമായി ഷൂ റാക്ക് ഡോറുകൾക്ക് ലൂവേഴ്സ് നൽകാനായി ശ്രദ്ധിക്കണം.SS ടൈപ്പ് ലൂവേഴ്സ് തിരഞ്ഞെടുക്കുകയാണെങ്കിൽ പാമ്പ്,പല്ലി പോലുള്ള ജീവികൾ ഷൂ റാക്കിൽ പ്രവേശിക്കുന്നതും ഒഴിവാക്കാൻ സാധിക്കും. ഇത് എയർ പാസ്സേജ് റക്കിന് അകത്തേക്ക് നൽകുന്നതിനും സഹായിക്കും. കൂടുതൽ ആയും അടഞ്ഞു പൂട്ടി ഇരിക്കുന്ന അവസ്ഥയിലാണ് ഷൂ റാക്കിൽ നിന്ന് സ്മെൽ പുറത്തേക്ക് വരുന്നത്.

വാൾ മൗണ്ടഡ് ഷൂ റാക്കുകൾ തിരഞ്ഞെടുക്കുമ്പോൾ

ഭിത്തിയിലേക്ക് പതിഞ്ഞിരിക്കുന്ന രീതിയിലാണ് വോൾ മൗണ്ട് ഷൂ റാക്കുകൾ നിർമ്മിച്ച് നൽകുന്നത്. ഏകദേശം 15 മുതൽ 20 സെന്റീമീറ്റർ അളവിലാണ് ഇവ നിർമ്മിച്ച് നൽകേണ്ടത്. അതിനായി ഒരു വെർട്ടിക്കൽ സ്ലാബ് സെറ്റ് ചെയ്തു നൽകിയാൽ മാത്രം മതി. ഷൂ റാക്ക് നിർമ്മിച്ച് നൽകുമ്പോൾ അവ ഉപയോഗിക്കാനും വളരെ എളുപ്പമാണ്.

റെഡിമെയ്ഡ് രൂപത്തിലും റാക്കുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. അതേസമയം എല്ലാ അളവുകളും നോക്കി പൂർണ്ണ സൗകര്യത്തോടു കൂടിയ ഒരു ഷൂ റാക്ക് ലഭിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഷൂ റാക്കുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ ആക്സസറികൾ 1000 രൂപ മുതൽ വിപണിയിൽ ലഭ്യമാണ്. ഇത്തരത്തിൽ ഷൂ റാക്കുകൾ നിർമ്മിച്ച് നൽകുമ്പോഴും അവയിൽ ലൂവേർസ് നൽകാനായി പ്രത്യേകം ശ്രദ്ധിക്കുക. അല്ലെങ്കിൽ ബാഡ് സ്മെൽ പുറത്തേക്ക് വരാനുള്ള സാധ്യത കൂടുതലാണ്. ഇനി അതല്ല എങ്കിൽ സ്ക്വയർ ട്യൂബ് മെറ്റീരിയൽ ഉപയോഗിച്ചും ഇതേ രീതിയിൽ ഒരു ഷൂ റാക്ക് നിർമ്മിച്ച് എടുക്കാവുന്നതാണ്.

റെഡിമെയ്ഡ് ഷൂ റാക്കുകൾ

വളരെയധികം വ്യത്യസ്ത മെറ്റീരിയലുകളിൽ നിർമ്മിച്ച ഷൂ റാക്കുകൾ വിപണിയിൽ ഇന്ന് സുലഭമായി ലഭിക്കുന്നുണ്ട്. ഉപയോഗിക്കുന്ന മെറ്റീരിയൽ, ക്വാളിറ്റി എന്നിവ അനുസരിച്ചാണ് വില വ്യത്യാസം വരുന്നത്. മാത്രമല്ല ഓരോരുത്തർക്കും അവരുടെ ആവശ്യത്തിനുള്ള വലിപ്പമനുസരിച്ച് ഷെൽഫ് തിരഞ്ഞെടുക്കാം. മരം, സ്റ്റീൽ, പ്ലൈവുഡ് പോലുള്ള മെറ്റീരിയലുകൾ ക്വാളിറ്റിയിലും വ്യത്യസ്തത പുലർത്തുന്നവയായിരിക്കും.

ഇന്നത്തെ കാലത്ത് ഒരു വീട് അല്ലെങ്കിൽ ഫ്ലാറ്റിന് അവിഭാജ്യ ഘടകം തന്നെയാണ് ഷൂ റാക്ക് എന്ന കാര്യത്തിൽ സംശയമില്ല.