വീട്ടിലൊരു ഹാങ്ങിങ് ചെയർ നൽകുമ്പോൾ.

കുട്ടികളെല്ലാം ഉള്ള വീടുകളിൽ പലപ്പോഴും ഒരു ഹാങ്ങിങ് ചെയർ വാങ്ങാൻ വളരെയധികം ആഗ്രഹിക്കുന്നുണ്ടാവും.

പഴയ കാലത്ത് തറവാടുകളിൽ ആട്ടുകട്ടിൽ രീതിയിൽ കട്ടിലുകൾ തന്നെ ഉണ്ടായിരുന്നു. മാത്രമല്ല വിശാലമായ മുറ്റത്ത് കുട്ടികൾക്ക് കളിക്കാനായി പലകയും, കയറും ഉപയോഗിച്ച് ഒരു ഊഞ്ഞാൽ കെട്ടി നൽകിയിരുന്നു.

ഒരുപാട് കുട്ടികൾ ഉള്ള വീട്ടിൽ ഊഞ്ഞാൽ അലങ്കാരം മാത്രമല്ല സന്തോഷം നൽകുന്ന ഒരിടമായും മാറിയിരുന്നു.

പലർക്കും നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരിടമായി ഊഞ്ഞാൽ അവശേഷിക്കുമ്പോൾ, ഇന്ന് കാലം മാറി. വീട്ടിൽ ഒരു ഊഞ്ഞാൽ സെറ്റ് ചെയ്ത് നൽകാനുള്ള മരം കാണാൻ തന്നെ കിട്ടാത്ത അവസ്ഥയാണ് ഉള്ളത്.

ഫ്ലാറ്റ് ജീവിതം നയിക്കുന്നവർക്ക് ഊഞ്ഞാൽ ഇടാനുള്ള ഒരിടം കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല.

അവക്കെല്ലാം ഉള്ള ഒരു ഉത്തരമാണ് ഇന്ന് വളരെയധികം ട്രെൻഡിങ് ആയി വിപണിയിൽ വിൽക്കപ്പെടുന്ന ഹാങ്ങിങ് ചെയറുകൾ.

വീട്ടിലേക്ക് ഒരു ഹാങ്ങിങ് ചെയർ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

സ്ഥലം തിരഞ്ഞെടുക്കുമ്പോൾ

ഹാങ്ങിങ് ചെയർ ഇടുന്നതിനു വേണ്ടി വീട്ടിൽ ഒരു സ്ഥലം കണ്ടെത്തുമ്പോൾ ഓരോരുത്തർക്കും തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് കൊണ്ട് ഇടങ്ങൾ തിരഞ്ഞെടുക്കാം. വീടിനോട് ചേർന്നോ,ബാൽക്കണിയിലോ,പാറ്റിയോ സ്പേസ് , സിറ്റൗട്ട് എന്നിവിടങ്ങളിലോ ആവശ്യാനുസരണം ഹാങ്ങിങ് ചെയർ ഫിറ്റ് ചെയ്ത് നൽകാം.

കോംപാക്ട് ടൈപ്പ് ഹാങ്ങിങ് ചെയറുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

എന്നാൽ പലപ്പോഴും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം ഹാങ്‌ ചെയ്യുന്നതിനുള്ള ഒരു ഹുക്ക് ഫിക്സ് ചെയ്യേണ്ട സ്ഥലം കണ്ടെത്തുക എന്നതാണ്.

പലവീടുകളിലും സിറ്റൗട്ടിൽ ഹുക്ക് നല്കേണ്ട സ്ഥലത്ത് ഒരു ഫാൻ ഫിറ്റ് ചെയ്തു നൽകിയിട്ടുണ്ടാകും.

ആങ്കർ ബോൾട്ട് ഉപയോഗപ്പെടുത്താം

ഹാങ്ങിങ് ചെയർ ഇടാനായി ഹുക്ക് നൽകാത്ത വീടുകളിൽ തിരഞ്ഞെടുക്കാവുന്ന രീതി ആങ്കർ ബോൾട്ട് നൽകുക എന്നതാണ്.

ഇപ്പോൾ പലരും വിചാരിക്കുന്നത് ആങ്കർ ബോൾട്ടുകൾക്ക് ഭാരം താങ്ങാനുള്ള ശേഷി ഉണ്ടോ എന്നതായിരിക്കും.

ആ ഒരു കാര്യത്തെ പറ്റി നിങ്ങൾ പേടിക്കേണ്ടതില്ല.

ഫാനിന്റെ ഭാഗത്ത് നിന്നും 10 മുതൽ 15 സെന്റീമീറ്റർ അകലത്തിൽ ഇത്തരത്തിലൊരു ആങ്കർ ബോൾട്ട് നൽകുകയാണെങ്കിൽ യാതൊരുവിധ പേടിയും ഇല്ലാതെ തന്നെ നിങ്ങൾക്ക് ചെയറിൽ ഇരുന്ന് ആടാനായി സാധിക്കും.

ഹാങ്ങിങ് ചെയർ തിരഞ്ഞെടുക്കുമ്പോൾ

നമ്മുടെ നാട്ടിലെ ഷോപ്പുകളിൽ എല്ലാം ഹാങ്ങിങ് ചെയറുകൾ സുലഭമായി ലഭിക്കുന്നുണ്ട്. എന്നാൽ അവക്ക് നൽകേണ്ടിവരുന്ന വില കുറച്ചു കൂടുതലാണ് എന്നുമാത്രം.

അത്യാവശ്യം നല്ല വലിപ്പത്തിലും ക്വാളിറ്റിയിലും ഉള്ള ഒരു ഹാങ്ങിങ് ചെയറിന് 10000 രൂപയ്ക്ക് മുകളിലാണ് വില വരുന്നത്. എന്നാൽ മിക്ക ഹാങ്ങിങ് ചെയറുകളും പുറകുവശത്ത് ഒരു റേഡിൽ കൂടി ഫിക്സ് ചെയ്താണ് വരുന്നത്.


അവ വേണമെങ്കിൽ ഒഴിവാക്കാവുന്നതാണ്. തുടർന്ന് പ്രത്യേക സ്പ്രിങ് ഉപയോഗപ്പെടുത്തി ആങ്കർ ബോൾട്ടിൽ നിന്നും ഹാങ്ങ് ചെയ്ത ഇടാവുന്നതാണ്. ഓൺലൈൻ ഷോപ്പുകളിൽ ഇത്തരം ചെയറുകൾ ക്ക് കുറച്ചുകൂടി വിലക്കുറവ് നൽകിയാൽ മതിയാകും.അവ ഫിക്സ് ചെയ്യുന്നതിന് ആവശ്യമായ കാര്യങ്ങൾ നമ്മുടെ നാട്ടിലെ ഹാർഡ്‌വെയർ ഷോപ്പുകളെ സമീപിച്ചാൽ അവർ പറഞ്ഞുതരും. നേരിട്ട് ആങ്കർ ബോൾട്ടിൽ നിന്നും നൽകുന്ന രീതിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ഫ്ലോറിൽ നിന്നും 60 മുതൽ 70 സെന്റീമീറ്റർ വരെ എങ്കിലും ഹൈറ്റ് ഉണ്ടായിരിക്കണം.

ഹാങ്ങിങ് ചെയർ ഹാങ്ങ് ചെയ്യിപ്പിക്കുന്ന രീതി

നേരത്തെ പറഞ്ഞതു പോലെ റാഡിൽ ഉൾപ്പെടുന്ന രീതിയിലും, അതല്ല എങ്കിൽ ഹുക്ക് ഉപയോഗിച്ചും ചെയർ ഫിറ്റ് ചെയ്ത് നൽകാം. ഇവയിൽ തന്നെ സ്പ്രിംഗ് നൽകുകയാണെങ്കിൽ ചെറിയ രീതിയിൽ ചെയറിനു എപ്പോഴും ഒരു ആട്ടം ലഭിക്കുന്നതാണ്. വ്യത്യസ്ത മെറ്റീരിയലുകൾ ഉപയോഗിച്ച് ഹാങ്ങിങ് ചെയറുകൾ നിർമ്മിക്കുന്നുണ്ട്. മെറ്റൽ, പിവിസി,ചൂരൽ എന്നിങ്ങനെ ഓരോരുത്തർക്കും തങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് ചെയറുകൾ തിരഞ്ഞെടുക്കാം. ഓരോ വീട്ടിലെയും ആവശ്യങ്ങൾക്ക് അനുസരിച്ച് വ്യത്യസ്ത വലിപ്പത്തിലുള്ള ഹാങ്ങിങ് ചെയറുകൾ തിരഞ്ഞെടുക്കാം. ഇന്റീരിയർ,എക്സ്റ്റീരിയർ എന്നിങ്ങനെ എവിടെവേണമെങ്കിലും ഇവ സെറ്റ് ചെയ്ത് നൽകാൻ സാധിക്കും.

ഇത്തരത്തിൽ വീടിന്റെ ബാൽകണി പോലുള്ള ഏരിയകൾ തിരഞ്ഞെടുത്ത് ഒരു ഹാങ്ങിങ് ചെയർ ഫിറ്റ് ചെയ്ത് നൽകുകയാണെങ്കിൽ അത് വീട്ടിലെ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താം.