വീട്ടില്‍ വേസ്റ്റ് മാനേജ്മെന്റ് ചെയ്യേണ്ട രീതി.

നമ്മുടെ നാട്ടിലെ വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം മാറിയിരിക്കുന്നു.

വീട്ടിൽ ബാക്കി വരുന്ന ഭക്ഷണ സാധനങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ വേർതിരിച്ച് മാനേജ് ചെയ്യുന്നത് പലപ്പോഴും തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ്.

മാത്രമല്ല ഇതിന് പരിഹാരമായി ഒരു വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം കണ്ടെത്തിയാൽ തന്നെ ഇത് നല്ല രീതിയിൽ വർക്ക് ചെയ്തില്ല എങ്കിൽ വീടുമുഴുവൻ ദുർഗന്ധം പരക്കുന്നതിനും കാരണമാകും.

ബയോഗ്യാസ് പ്ലാന്റ് പോലുള്ളവ ഇന്ന് പല വീടുകളിലും നൽകുന്നുണ്ട് എങ്കിലും പച്ചക്കറി, പഴം മാലിന്യങ്ങൾ മാത്രമാണ് അവിടെ നിക്ഷേപിക്കാൻ സാധിക്കുന്നത്.

മാത്രമല്ല അവയുടെ പ്രവർത്തനം നല്ല രീതിയിൽ അല്ല നടക്കുന്നത് എങ്കിൽ അത് മറ്റു പല രീതിയിലുള്ള തലവേദനകളും സൃഷ്ടിക്കുന്നു.

വീട്ടിൽ എങ്ങിനെ നല്ല രീതിയിൽ ഒരു വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം നൽകാമെന്നതിനെപ്പറ്റി വിശദമായി മനസ്സിലാക്കാം.

വേസ്റ്റ് മാനേജ്മെന്റ് ശരിയായ രീതിയിൽ

വീട്ടിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, ചാക്ക്,കുപ്പികൾ എന്നിവയെല്ലാം മാസത്തിലൊരിക്കൽ ഏതെങ്കിലുമൊരു ആക്രി കടയെ സമീപിക്കുക യാണെങ്കിൽ അവർ എടുത്തു കൊണ്ട് പോകും.

അതേസമയം ഓരോ ദിവസവും ബാക്കി വരുന്ന ഭക്ഷണസാധനങ്ങൾ, പച്ചക്കറി പഴം മാലിന്യങ്ങൾ എന്നിവ നല്ല രീതിയിൽ മാനേജ് ചെയ്യാൻ പലർക്കും സാധിക്കാറില്ല.

പണ്ടുകാലങ്ങളിൽ വീടിനോട് ചേർന്ന് തന്നെ വേസ്റ്റ് സംസ്കരിക്കുന്നതിനുള്ള ഇടങ്ങൾ നൽകാനുള്ള സ്ഥലം ഉണ്ടായിരുന്നു.

എന്നാൽ ഇന്ന് ഫ്ലാറ്റുകളും ചെറിയ വീടുകളും കൂടുതലായി വന്നതോടെ ഭക്ഷണ പദാർഥങ്ങളിൽ നിന്നും ഉണ്ടാകുന്ന വേസ്റ്റുകൾ ഇടുന്നതിനുള്ള ഒരിടം കണ്ടെത്തേണ്ടത് വളരെയധികം പ്രയാസമുള്ള കാര്യമായി മാറി.

വേസ്റ്റ് മാനേജ്മെന്റ് വ്യത്യസ്ത രീതികൾ

വേസ്റ്റ് മാനേജ് ചെയ്യുന്നതിനു വേണ്ടി സാധാരണയായി എല്ലാ വീടുകളിലും ഉപയോഗപ്പെടുത്തുന്നത് പ്ലാസ്റ്റിക് ഉപയോഗിച്ചു കൊണ്ട് നിർമ്മിക്കുന്ന വലിയ ടാങ്കുകൾ ആയിരിക്കും.

എന്നാൽ ഇത്തരം മെറ്റീരിയൽ ഉപയോഗിക്കുമ്പോൾ അതിനകത്ത് ശരിയായ രീതിയിൽ ഡീഹൈഡ്രേഷൻ നടക്കണമെന്നില്ല. ഇത് വേസ്റ്റുമായി പ്രവർത്തിച്ച് പുറത്തേക്ക് സ്മെല്ല് ഉണ്ടാകുന്നതിനു കാരണമാകുന്നു.

മറ്റ് പലരും ചെയ്യുന്ന രീതി ഫുഡ് വേസ്റ്റ് എല്ലാം വീടിനോടു ചേർന്നുള്ള തെങ്ങ് അല്ലെങ്കിൽ മറ്റു ചെടികളുടെ കീഴിൽ കൊണ്ടുപോയി ഇടുന്ന രീതിയാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഇത് പട്ടി, പൂച്ച, കോഴി പോലുള്ള ജീവികൾ ചിക്കി നാശമാക്കി അവിടെ മുഴുവൻ പരത്തി ഇടുന്ന അവസ്ഥയാണ്. മാത്രമല്ല നോൺവെജ് വേസ്റ്റ് എല്ലാം പരത്തി ഇടുമ്പോൾ അതിൽ നിന്നും ദുർഗന്ധം കൂടുതലായി വീടിനുചുറ്റും പരക്കുന്നു. ഇനി അതല്ല ബയോഗ്യാസ് പ്ലാന്റ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ അവയിൽ ശരിയായ രീതിയിൽ പ്രോസസ് നടക്കാതിരുന്നാൽ ഗ്യാസ് ലഭിക്കില്ല എന്ന് മാത്രമല്ല അതിനകത്തു കിടന്ന് ഇവ ചീഞ്ഞളിഞ്ഞ പുറത്തേക്ക് ഗന്ധം വരുന്നതിന് കാരണമാകുന്നു.

ഫലപ്രദമായി ഉപയോഗിക്കാവുന്ന രീതി

വീട്ടിലെ വേസ്റ്റ് നല്ലരീതിയിൽ മാനേജ് ചെയ്യുന്നതിനു വേണ്ടി മഡ് പോട്ടുകളിൽ വേസ്റ്റ് ഇടാവുന്നതാണ്. രണ്ട് പ്രത്യേക മഡ് ബിന്നുകൾ ഇത്തരത്തിൽ സെറ്റ് ചെയ്ത് നൽകാം. രണ്ട് പാത്രങ്ങളുടെയും വശങ്ങളിൽ ചെറിയ ഓട്ടകൾ ഇട്ട് നൽകാവുന്നതാണ്. ഇത് ചീത്ത ഗന്ധം പുറത്തേക്ക് പോകുന്നതിന് സഹായിക്കുന്നു.

രണ്ട് സെപ്പറേറ്റ് പോട്ടുകൾ ഒന്നിനുമുകളിൽ മറ്റൊന്ന് എന്ന രീതിയിൽ നൽകി നടുക്ക് ഒരു മെഷ് നൽകാവുന്നതാണ്.പൊട്ടിനകത്തേക്ക് കൂടുതൽ ജലാംശം ഇറങ്ങാതെ ഇരിക്കുന്നതിന് വേണ്ടി മുകളിൽ ഒരു കവർ നൽകാവുന്നതാണ്. രണ്ടാമത്തെ പാത്രത്തിന്റെ അടിഭാഗത്തായി ഒരു ജാർ, വാൾവ് എന്നിവ നൽകുന്നുണ്ട്.

പ്രവർത്തനരീതി

പച്ചക്കറി, പഴം മാലിന്യങ്ങൾ മുകളിലുള്ള പാത്രത്തിലാണ് നിക്ഷേപിച്ചു നൽകുന്നത്.
ഇത് കിടന്നു ഉണ്ടാകുന്ന ജലാംശം താഴത്തെ പാത്രത്തിലേക്ക് പോകുന്നു. രണ്ടാമത്തെ ജാറിന് താഴെയായി നൽകിയിട്ടുള്ള വാൾവ് ഓപ്പൺ ചെയ്യുകയാണെങ്കിൽ അതുവഴി പോട്ടിൽ നിന്നും വരുന്ന വെള്ളം എടുത്ത് ചെടികൾക്ക് ഒഴിച്ച് നൽകാവുന്നതാണ്. വെള്ളം മുഴുവനായും താഴേക്ക് ഊർന്നു പോകുന്നത് കൊണ്ട് തന്നെ പോട്ടിൽ നിന്നും ചീത്ത ഗന്ധം പുറത്തേക്ക് വരുന്നില്ല. വേസ്റ്റ് കെട്ടിക്കിടന്ന് പോട്ടിൽ വെള്ളം കൂടി മിക്സ് ആകുന്ന സാഹചര്യത്തിലാണ് ചീത്ത ഗന്ധം പ്രശ്നമായി മാറുന്നത്. കൂടാതെ ഇത്തരത്തിലുള്ള വേസ്റ്റിലേക്ക് കുറച്ച് ലാർവകൾ കൂടി ഇട്ടു നൽകിയാൽ അവ അതുമുഴുവൻ തിന്ന് ബാക്കി വരുന്ന വേസ്റ്റ് ചെടികൾക്കും മറ്റും ഒരു വളമായി ഉപയോഗപ്പെടുത്താവുന്നതാണ്. ആദ്യത്തെ ഒരു പാത്രം നിറഞ്ഞു കഴിഞ്ഞാൽ രണ്ടാമത് ഒരു പാത്രം കൂടി വച്ചു നൽകി അതിലും ഇത്തരത്തിൽ വേസ്റ്റ് മാനേജ് ചെയ്യാൻ സാധിക്കും.

കുറച്ചുകൂടി ചിലവ് കുറച്ച് വേസ്റ്റ് മാനേജ് ചെയ്യാൻ താൽപര്യമുള്ളവർക്ക് ഒരു വട്ടമുള്ള പിവിസി പൈപ്പ് എടുത്ത് ആവശ്യമുള്ള ഭാഗത്ത് മണ്ണിലേക്ക് ഇറക്കി ഫിറ്റ്‌ ചെയ്ത് നൽകാവുന്നതാണ്. തുടർന്ന് വീട്ടിൽ ബാക്കിവരുന്ന ഭക്ഷണസാധനങ്ങൾ, പഴ പച്ചക്കറി മാലിന്യങ്ങൾ എന്നിവ അതിലേക്ക് ഇട്ടു നൽകാവുന്നതാണ്. അത് അഴുകി അതിൽ നിന്നും വരുന്ന ലാർവ വേസ്റ്റ് മുഴുവൻ തിന്നു തീർത്തു വളമാക്കി തിരിച്ചു തരുന്നു. ഇവയുടെ മുകൾഭാഗം ഒരു പ്ലാസ്റ്റിക് അടപ്പ് ഉപയോഗിച്ച് അടച്ചു വച്ചാൽ അതിനകത്തേക്ക് വെള്ളം, മറ്റു ജീവികൾ എന്നിവയൊന്നും ഇറങ്ങാതെ സൂക്ഷിക്കാൻ സാധിക്കും.

ഇത്തരത്തിൽ വീട്ടിലെ ഭക്ഷണസാധനങ്ങളിൽ നിന്നും ഉണ്ടാകുന്ന വേസ്റ്റ് നല്ല രീതിയിൽ മാനേജ് ചെയ്യാൻ സാധിക്കും.