ഫർണീച്ചറിലെ മാറുന്ന ട്രെന്റുകൾ.കാലം മാറുന്നതിനനുസരിച്ച് വീട് നിർമ്മാണ രീതികളിലും ഇന്റീരിയർ ഡിസൈനിങ്ങിലും വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്.

വീട്ടിലേക്കുള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ അതിൽ കുറച്ച് ആഡംബരം കൂടി കാണിക്കാനാണ് മിക്ക ആളുകളും താൽപര്യപ്പെടുന്നത്.

പൂർണ്ണമായും തടിയിൽ തീർത്ത ഫർണിച്ചറുകളോട് ഇപ്പോൾ ആർക്കും വലിയ താല്പര്യമില്ല.

വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്തു വരുന്ന ഇറ്റാലിയൻ യൂറോപ്പ്യൻ ശൈലിയിലുള്ള ഫർണിച്ചറുകളോടാണ് കൂടുതൽ പേർക്കും പ്രിയം.

അതുകൊണ്ടു തന്നെ അത്തരം ഫർണിച്ചറുകൾ തന്നെയാണ് ഇപ്പോൾ നമ്മുടെ നാട്ടിലും കൂടുതലായും നിർമ്മിച്ചു നൽകുന്നത്.

വീടിന് അകത്ത് മാത്രമല്ല ഗാർഡൻ ഏരിയ സെറ്റ് ചെയ്യുമ്പോഴും ഫർണിച്ചറുകൾക്ക് പ്രാധാന്യം വർധിച്ചു തുടങ്ങിയിരിക്കുന്നു.

ഫ്ലാറ്റുകളിലും കാര്യങ്ങൾ വ്യത്യസ്തമല്ല. സ്ഥല പരിമിതി വലിയ പ്രശ്നമായിട്ടുള്ള ഇടങ്ങളിൽ ബാൽക്കണിയോട് ചേർന്ന് ഫർണിച്ചറുകൾ സെറ്റ് ചെയ്യാനാണ് മിക്ക ആളുകളും താൽപര്യപ്പെടുന്നത്.

ഫർണിച്ചറുകളിലെ മാറുന്ന ട്രെൻഡിനെ പറ്റി അറിഞ്ഞിരിക്കാം.

ഫർണീച്ചറിലെ മാറുന്ന ട്രെന്റുകൾ ഇവയെല്ലാമാണ്.

കുറഞ്ഞ ചിലവിൽ വീടിന്റെ ഇന്റീരിയറിലേക്ക് ഫർണിച്ചറുകൾ തിരഞ്ഞെടുക്കാൻ താല്പര്യപ്പെടുന്നവർ ഇപ്പോഴും തിരഞ്ഞെടുക്കുന്നത് പ്ലാസ്റ്റിക് ചെയറുകൾ തന്നെയാണ്.

വ്യത്യസ്ത നിറങ്ങളിലും ഷേയ്പ്പിലും ഉള്ള ഫർണിച്ചറുകൾ പ്ലാസ്റ്റിക്കിൽ ലഭ്യമാണ് എന്നത് തന്നെയാണ് ആളുകൾക്ക് ഇവയോടുള്ള പ്രിയം വർധിക്കുന്നത്.

വീടിന്റെ ഇന്റീരിയറിൽ പ്ലാസ്റ്റിക് ഫർണിച്ചറുകൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുമെങ്കിലും സൂര്യപ്രകാശം കൂടുതൽ ഏൽക്കുന്ന ഗാർഡൻ, ബാൽക്കണി എന്നിവിടങ്ങളിൽ ഇത്തരം ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്താൽ അവ പെട്ടെന്ന് കേടായി പോകുന്നതിന് കാരണമാകും.

വീടിന്റെ ഇന്റീരിയറിന് ഒരു ക്ലാസിക് ടച്ച് നൽകാൻ താല്പര്യപ്പെടുന്നവർ എല്ലാ കാലത്തും തിരഞ്ഞെടുക്കുന്നത് തടിയിൽ തീർത്ത ഫർണീച്ചറുകൾ തന്നെയാണ്.

കാഴ്ചയിൽ ഭംഗിയും അതേസമയം ക്ലാസിക് ലുക്കും കൊണ്ടു വരാൻ തടിയിൽ തീർത്ത ഫർണിച്ചറുകളുടെ കഴിവ് എടുത്ത് പറയേണ്ടത് തന്നെയാണ്.

ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഇത്തരം ഫർണിച്ചറുകൾ നിർമ്മിക്കാനായി കൂടുതലായും ഉപയോഗപ്പെടുത്തുന്നത് പൈൻ വിഭാഗത്തിൽപ്പെട്ട മരങ്ങളുടെ തടികളാണ്.

വീടിന്റെ പുറം ഭാഗങ്ങളിലേക്ക് വേണ്ടിയാണ് വുഡൻ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ മൾട്ടി സ്റ്റേജ് പ്രോസസിംഗ് ചെയ്തിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കണം. അതല്ലെങ്കിൽ ഈർപ്പം തട്ടിയാൽ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്.

ചൂരൽ ഫർണിച്ചറുകളോടുള്ള പ്രിയം കുറയുന്നില്ല

പണ്ടുകാലം തൊട്ടു തന്നെ നമ്മുടെ നാട്ടിൽ ചൂരൽ,മുള എന്നിവ ഉപയോഗപ്പെടുത്തിയുള്ള ഫർണിച്ചറുകൾക്ക് വളരെയധികം പ്രചാരം ലഭിച്ചിരുന്നു.കാഴ്ചയിൽ ഭംഗിയും വ്യത്യസ്ത രീതികളിൽ ഉപയോഗപ്പെടുത്താനും സാധിക്കുന്ന ഇത്തരം മെറ്റീരിയലുകൾ ‘വിക്കർ’ ഫർണിച്ചറുകൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.

വളരെയധികം കനം കുറഞ്ഞതും എന്നാൽ കൂടുതൽ കാലം ഈട് നിൽക്കുന്നതുമായ ചൂരൽ ഫർണിച്ചറുകൾ വീടിന്റെ പുറം ഭാഗങ്ങളിലും അകത്തും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താം.

എന്നാൽ നല്ല ക്വാളിറ്റിയിലുള്ള ചൂരൽ ഉപയോഗപ്പെടുത്തി അല്ല ഫർണിച്ചർ നിർമ്മിച്ചിട്ടുള്ളത് എങ്കിൽ അവ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യതയും കൂടുതലാണ്.

അതുകൊണ്ടു തന്നെ ഉയർന്ന വില കൊടുത്ത് ചൂരൽ ഫർണിച്ചറുകൾ വാങ്ങാതിരിക്കുന്നതാണ് എപ്പോഴും നല്ലത്.മറ്റു ഫർണിച്ചറുകളെ വച്ച് താരതമ്യം ചെയ്യുമ്പോൾ ഇവയ്ക്ക് വിലയും കൂടുതലാണ്.

ഫർണിച്ചറുകളിലെ ഏറ്റവും പുതിയ താരം മെറ്റൽ ടൈപ്പ് ഫർണിച്ചറുകൾ ആണ്.’ഫോർജ്ഡ് ‘ടൈപ്പ് മെറ്റൽ ഫർണിച്ചറുകളോടാണ് ആളുകൾക്ക് കൂടുതൽ പ്രിയം. വീടിന്റെ ഇന്റീരിയറിൽ മാത്രമല്ല ബാൽക്കണി, ഗാർഡൻ എന്നിവിടങ്ങളിലും മെറ്റൽ ഫർണിച്ചറുകൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.

സ്റ്റീലും ഗ്ലാസും ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന ഡൈനിങ് ടേബിളിനെല്ലാം ആവശ്യക്കാർ ഏറെയാണ്.

മെറ്റൽ സോഫ, ബെഡ്, ഷെൽഫുകൾ എന്നിവയ്ക്കും നല്ല ഡിമാൻഡ് ആണ് ഇപ്പോൾ ഉള്ളത്.എന്നാൽ ശരിയായ രീതിയിൽ കോട്ടിംഗ് നൽകാത്ത സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഫർണിച്ചറുകൾ വളരെ പെട്ടെന്ന് തുരുമ്പെടുത്ത് നശിക്കാനുള്ള സാധ്യത കൂടുതലാണ്.

ഗാർഡൻ ഏരിയയ്ക്ക് വേണ്ടി മാത്രം ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും നല്ലത് സ്റ്റോണിൽ തീർത്ത ബഞ്ചുകളും ചെയറുകളും സെറ്റ് ചെയ്തു നൽകുന്നതാണ്. ഏത് മാറി വരുന്ന കാലാവസ്ഥയെയും പ്രതിരോധിക്കാൻ ഇത്തരം ഫർണിച്ചറുകൾക്ക് സാധിക്കും.

ഫർണീച്ചറിലെ മാറുന്ന ട്രെന്റുകൾ മനസിലാക്കിയാൽ അവ തിരഞ്ഞെടുക്കലും എളുപ്പമാകും.