ടൈലുകളിൽ പരീക്ഷിക്കാവുന്ന ലേഔട്ട് പാറ്റേണുകൾ.

ടൈലുകളിൽ പരീക്ഷിക്കാവുന്ന ലേഔട്ട് പാറ്റേണുകൾ.വ്യത്യസ്ത നിറങ്ങളിലും പാറ്റേർണിലുംഉള്ള ടൈലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

അടുക്കള, ബാത്റൂം പോലുള്ള ഭാഗങ്ങളിൽ ഉപയോഗപ്പെടുത്താവുന്ന വാൾ ടൈലുകൾക്കും ഇപ്പോൾ നല്ല ഡിമാൻഡ് ആണ് ഉള്ളത്.

വളരെയധികം സിമ്പിൾ ആയ ടൈലുകൾ തിരഞ്ഞെടുത്ത് അവ വ്യത്യസ്ത പാറ്റേണുകളിൽ സജ്ജീകരിച്ച് നൽകുമ്പോൾ വാളുകളിലും ഫ്ലോറിലും പ്രത്യേക ഭംഗി ലഭിക്കുന്നു.

ടൈലുകൾ തിരഞ്ഞെടുക്കേണ്ട രീതിയെ പറ്റി കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർക്ക് ഒരു ടൈൽ കൺസൾട്ടിന്റെ സഹായത്തോടു കൂടി വീട്ടിലേക്ക് ആവശ്യമായ മെറ്റീരിയൽ തിരഞ്ഞെടുത്ത് അവ വ്യത്യസ്ത ലേഔട്ടുകളിൽ പരീക്ഷിച്ചു നോക്കാവുന്നതാണ്.

ടൈലുകളിൽ പരീക്ഷിക്കാവുന്ന വ്യത്യസ്ത ലേ ഔട്ട് രീതികളെ പറ്റി വിശദമായി മനസ്സിലാക്കാം.

ടൈലുകളിൽ പരീക്ഷിക്കാവുന്ന ലേഔട്ട് പാറ്റേണുകൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വളരെയധികം സിമ്പിൾ ആയതും എന്നാൽ കാഴ്ചയിൽ ഭംഗി നൽകുന്നതുമായ ഒരു ടൈൽ പാറ്റേൺ ആണ് ബ്രിക് സ്റ്റൈൽ.

ഒരു ബ്രിക്ക് എങ്ങിനെയാണോ ചുമരിൽ കാണുന്നത് അതേ രീതിയിൽ വ്യത്യസ്ത നിറങ്ങളിൽ ഹൈലൈറ്റ് ചെയ്തു നൽകാൻ ബ്രിക്ക് ലേഔട്ട് രീതി ഉപയോഗപ്പെടുത്താവുന്നതാണ്.

രണ്ട് കോൺട്രാസ്റ്റ് ആയ നിറങ്ങൾ തിരഞ്ഞെടുത്ത് ബ്രിക് ടൈലുകൾ നൽകുമ്പോൾ അവ കാഴ്ചയിൽ ഒരു പ്രത്യേക ഭംഗിയാണ് ലഭിക്കുക.

മാത്രമല്ല ഇവ കിച്ചൻ ടോപ്പിന് കൂടുതൽ വലിപ്പമുള്ള ഒരു ഫീലും ഉണ്ടാക്കുന്നു. രണ്ട് ടൈലുകളിൽ ഒന്ന് ലൈറ്റ് നിറവും മറ്റേത് കോൺട്രാസ്റ്റ് ആയ ഡാർക്ക് നിറവും നോക്കി തിരഞ്ഞെടുക്കാം. മറ്റൊരു രീതി മിക്സ് ആൻഡ് മാച്ച് പാറ്റേൺ ആണ്.

വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മിക്സ് മാച്ച് ചെയ്യുന്ന അതേ രീതിയിൽ ഗോൾഡ് പ്രിന്റുകളും വൈബ്രന്റ് നിറങ്ങളും മിക്സ് ചെയ്ത കോമ്പിനേഷൻ പരീക്ഷിച്ചു നോക്കാവുന്നതാണ്.

ഇവയിൽ ലൈറ്റ് നിറങ്ങൾ ഡാർക്ക് നിറങ്ങൾ വ്യത്യസ്ത ജ്യോമെട്രിക് ഷേയ്പ്പുകൾ എന്നിവ നൽകിയാൽ ഒരു മോഡേൺ പാച്ചു വർക്ക് എഫക്ട് ആണ് ലഭിക്കുക.

കിച്ചണിൽ പരീക്ഷിക്കാവുന്ന മറ്റൊരു രീതിയാണ് ഹണികോമ്പ് ടൈൽ ലേ ഔട്ട്. ഒരു തേനീച്ച കൂടിനോട് ഉപമിക്കാവുന്ന രീതിയിലായിരിക്കും ഇത്തരം ടൈലുകളുടെ ആകൃതി.

ഹെക്സഗൺ ആകൃതിയിലുള്ള ടൈലുകൾ വാളിൽ ഒട്ടിച്ച ശേഷം ഏറ്റവും മുകൾ ഭാഗത്ത് ഹാഫ് കട്ട് ചെയ്തു നൽകിയാണ് ഈയൊരു രീതി ഉപയോഗപ്പെടുത്തുന്നത്.

കിച്ചൻ വാളുകൾ മറ്റ് ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കാനും ഒരു ക്ലൗഡ് ഇഫക്ട് എഡ്ജ് കൊണ്ടുവരാനും ഹെക്സഗൺ ഷെയിപ്പ് ടൈലുകൾ ഉപയോഗിക്കുന്നത് വഴി സാധിക്കുന്നു.

ഡയറക്ഷനുകളിൽ മാറ്റങ്ങൾ നൽകാം.

വാളിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രം ടൈലുകളുടെ യഥാർത്ഥ ഷെയിപ്പിന്റെ ദിശ മാറ്റി പ്രത്യേക ഡിസൈനുകൾ നൽകുന്ന രീതിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.

അതായത് ടൈൽ ഡയഗണൽ രൂപത്തിൽ ഒട്ടിച്ച് നൽകുന്നതെല്ലാം ഈ ഒരു രീതിയിൽ ഉൾപ്പെടുന്നതാണ്.

ക്യാബിനറ്റുകളിൽ സേഫ് നിറങ്ങളാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ചുമരുകളിൽ പരീക്ഷിക്കാവുന്ന ഒരു ടൈൽ ലേഔട്ട് രീതിയാണ് ഹെറിങ്ബോൺ.

ഹൊറിസോണ്ടൽ രീതിയിൽ വ്യത്യസ്ത പാറ്റേണുകളിൽ ടൈലുകൾ അറേഞ്ച് ചെയ്ത് നൽകി ഒരു പ്രത്യേക ഇല്ല്യൂഷനും ഹൈറ്റും വാളുകൾക്ക് വായിലൂടെ ലഭിക്കുന്നു.

ബാത്റൂമുകളിലെ വാളിൽ പരീക്ഷിക്കാവുന്ന ഏറ്റവും മികച്ച രീതി സ്റ്റാക്കിംഗ് ലേഔട്ട് ആണ്. ഇത്തരം ഭാഗങ്ങളിലേക്ക് നീളത്തിൽ ടൈലുകൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ഉദ്ദേശിച്ച അതേ ഭംഗി തന്നെ ലഭിക്കും.

ഏറ്റവും സ്റ്റൈലിഷ് ആയ രീതിയിൽ ടൈലുകൾ ലേഔട്ട് ചെയ്യാൻ ഉപയോഗിക്കാവുന്ന മെത്തേഡ് ആണ് മൊസൈക്ക് സ്റ്റൈൽ പാറ്റേൺ.

വളരെ ലൈറ്റ് നിറങ്ങൾ ഓരോ വരികളിലായി അടുക്കി പ്രത്യേക പാറ്റേണുകൾ സൃഷ്ടിച്ചെടുക്കുന്ന രീതിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.

വളരെ സിമ്പിൾ ആയ രീതിയിൽ ഫ്ളോറിങ് ചെയ്യാൻ ഉപയോഗപ്പെടുത്താവുന്ന ടൈലെ ലേഔട്ട് ഗ്രിഡ് തന്നെയാണ്.

പ്രധാനമായും കിച്ചൻ ഫ്ലോറുകളിൽ റസ്റ്റിക് ലുക്ക് കൊണ്ടു വരാൻ ഈയൊരു പാറ്റേൺ പരീക്ഷിക്കാവുന്നതാണ്.

ബാത്റൂമുകളിലേക്ക് മൾട്ടിപ്പിൾ ലേഔട്ട് രീതിയും ഡാർക്ക് നിറങ്ങളിലുള്ള ടൈലുകൾ വ്യത്യസ്ത ഷേപ്പുകളിൽ നൽകുന്ന രീതിയും ഉപയോഗപ്പെടുത്താം.

തിരഞ്ഞെടുക്കുന്ന ടൈലിന്റെ ഡിസൈൻ നോക്കിയാണ് ഏത് ലേഔട്ട് നൽകണമെന്ന കാര്യം തീരുമാനിക്കാൻ സാധിക്കുക.

ടൈലുകളിൽ പരീക്ഷിക്കാവുന്ന ലേഔട്ട് പാറ്റേണുകൾ മനസ്സിലാക്കി തിരഞ്ഞെടുത്താൽ അവ ഇന്റീരിയറിന് പ്രത്യേക ഭംഗി തന്നെ നൽകുന്നതാണ്.